Search
  • Follow NativePlanet
Share
» »ശിവൻ രാവണന് വരം നല്കിയ ഇടത്തിന്‍റെ ഇന്നത്തെ കഥ ഇങ്ങനെയാണ്

ശിവൻ രാവണന് വരം നല്കിയ ഇടത്തിന്‍റെ ഇന്നത്തെ കഥ ഇങ്ങനെയാണ്

മഞ്ഞു പൊഴിയുന്ന ഹിമാലയത്തിന്‍റെ താഴ്വരയിൽ അണയാത്ത ഭക്തിയുടെ പ്രതീകമായി നിലകൊള്ളുന്ന ബൈദ്യനാഥ് ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്....

ഹിമാലയത്തിന്റെ താഴ്വരയിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ഒരു രത്നം പോലെ മനോഹരമായ ഒരു ക്ഷേത്രം. ഭക്തിയും ശാന്തതയും ഒരുപോലെ ഇഅനുഭവിക്കുവാനായി ഭക്തലക്ഷങ്ങളാണ് ഓരോ വർഷവും മഞ്ഞു വീണു കിടക്കുന്ന ധൗലാധാർ താണ്ടി ഇവി‌‌ടെയെത്തുന്നത്. വൈദ്യനാഥനായി ശിവനെ ആരാധിക്കുന്ന ബൈജ്നാഥ ക്ഷേത്രം ഹിമാചൽ പ്രദേശിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. വിശ്വാസംപോലെ തന്നെ ഈ ക്ഷേത്രത്തിന്റെ കഥകളും നിഗൂഢതകൾ നിറഞ്ഞതാണ്. എത്ര വലിയ കഠിന വ്യാധികളാണെങ്കിലും ഇവി‌‌‌ടെയെത്തി മനസ്സുരുകി പ്രാർഥിച്ചാൽ എല്ലാമായി എന്നു വിശ്വസിക്കുന്നവരാണ് അധികവും.
മഞ്ഞു പൊഴിയുന്ന ഹിമാലയത്തിന്‍റെ താഴ്വരയിൽ അണയാത്ത ഭക്തിയുടെ പ്രതീകമായി നിലകൊള്ളുന്ന ബൈദ്യനാഥ് ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

ബൈദ്യനാഥ് ക്ഷേത്രം

ബൈദ്യനാഥ് ക്ഷേത്രം

ഇന്ന് ഹിമാലത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഏറ്റവുമധികം നിഗൂഢതകൾ നിറഞ്ഞ ക്ഷേത്രമെന്നു വേണമെങ്കിൽ ബൈദ്യനാഥ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം എഡി 1204 ൽ രണ്ടു വ്യാപാരികൾ ചേർന്നു നിർമ്മിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരും ബൈദ്യനാഥ് എന്നു തന്നെയാണ്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ഈ ക്ഷേത്രത്തിന്റെ കഥയുമായി ബന്ധപ്പെ‌ട്ട് നിരവധി കഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതിലൊന്ന് ശിവന്റെ ക‌ുത്ത ഭക്തനായിരുന്ന രാവണനുമായി ബന്ധപ്പെട്ടതാണ്. ഒരികക്ൽ ലങ്കാ രാജ്യം തന്റേതാകുവാൻ വേണ്ടി രാവണൻ ശിവനെ കഠിനമായ തപസ്സിലൂ‌ടെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചു. എത്ര തപസ്സു ചെയ്തിട്ടും ശിവൻ സംപ്രീതനായില്ല എന്നു മാത്രമല്ല, രാവണനു മുന്നിൽ പ്രത്യക്ഷപ്പെ‌ട്ടു പോലുമില്ല. ഒ‌ടുവിൽ തന്റ തലകളോരോന്നായി അദ്ദേഹം വെട്ടി തീയിലിടുവാൻ തുടങ്ങി. അവസാനം പത്താമത്തെ തല വെ‌ട്ടുന്നതിനു മുൻപായി ശിവൻ പ്രത്യക്ഷപ്പെട്ട് വരം നല്കി. വരം നല്കുക മാത്രമല്ല, തീയിലെറിഞ്ഞ പത്തു തലകളും സുഖപ്പെടുത്തി കൊടുക്കുകയും അതിനായി വൈദ്യനാഥനായി മാറുകയും ചെയ്തുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. അന്ന് ശിവൻ പ്രത്യക്ഷപ്പെട്ട ഇടത്താണ് ഇന്നു കാണുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും ഇവി‌ടെ ശിവനെ വൈദ്യനാഥനായി ആരാധിക്കുകയും ചെയ്യുന്നുവെന്നുമാണ് വിശ്വാസം.

ഭൂകമ്പങ്ങൾ തകർക്കാത്ത ക്ഷേത്രം

ഭൂകമ്പങ്ങൾ തകർക്കാത്ത ക്ഷേത്രം

പിന്നീട് 1204 ലാണ് ഇന്നു കാണുന്ന രീതിയിൽ ക്ഷേത്രം പുനർ നിർമ്മിച്ചത്. പ്രദേശത്തെ പ്രധാന വ്യാപാരികളായിരുന്ന അയൂഹ എന്നയാളും മാൻയൂക എന്നയാളും ചേർന്നാണ് ക്ഷേത്രം നിർമ്മിക്കുന്നത്. അന്നു മുതൽ ഇന്നുവരെ ഈ പ്രദേശത്തു ന‌ടന്ന പലഭൂകമ്പങ്ങളെയും ക്ഷേത്രം പ്രതിരോധിച്ചു നിന്നിട്ടുള്ളതിനാൽ ഭൂകമ്പങ്ങൾ തകർക്കാത്ത ക്ഷേത്രമെന്നും ഇതിനെ വിളിക്കാറുണ്ട്.

രോഗശാന്തിക്ക് വരാം

രോഗശാന്തിക്ക് വരാം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും എത്കര ക്ലേശം സഹിച്ചും സന്ദർശനത്തിനായി എത്തുന്നത്. ഇവിൊെ എത്തി പ്രാർഥിച്ചാൽ രോഗങ്ങളും അസുഖങ്ങളും മാറുമെന്നും ആയൂരാരോഗ്യം ലഭിക്കുമെന്നുമാണ് വിശ്വാസം. അത് മാത്രമല്ല, ഇവിടെ ക്ഷേത്രത്തിനു സമീപത്തുള്ല ഉറവയിലെ വെള്ളത്തിന് അത്ഭുത സിദ്ധികളുണ്ടെന്നും ഒരു വിശ്വാസമുണ്ട്. കാലങ്ങളോളം കാംഗ്രാ വാലിയിലെ ഭരണാധികാരികൾ ഈ ഉറവയിലെ വെള്ളം മാത്രമേ കുടിക്കുവാറുണ്ടായിരുന്നുള്ളൂ.

അകത്തെത്തിയാൽ

അകത്തെത്തിയാൽ

സാധാരണ ഇവിടെ കാണപ്പെടാറുള്ള ക്ഷേത്രങ്ങളേപ്പോലെ തന്ന ‌നഗര ശൈലിയിലാണ് ഈ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. ശിക്കാരയും മണ്ഡപവുമൊക്കെയാളുള്ല ഇതചിന്റെ നിർമ്മാണ രീതി അതീവ ആകർഷകമാണ്. ശ്രീകോവിലെ ശിവനെ അഭിമുഖീകരിച്ചിരിക്കുന്ന നന്ദിയുടെ മനോഹരമായ ഒരു പ്രതിഷ്ഠയും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെയും പുറമേയും അകമേയുമുള്ള ചുവരുകളെല്ലാം വിവിധ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊണ്ട് സമ്പന്നമാണ്.

വിനോദ സ‍ഞ്ചാരികൾക്കായി

വിനോദ സ‍ഞ്ചാരികൾക്കായി

ക്ഷേത്രം മാത്രമല്ല ഇവിടെയെത്തുന് സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിമനോഹരമായ, ഹിമാചൽ പ്രദേശിന്റെ ഭംഗി ആവോളം ആസ്വദിക്കുവാൻ പറ്റിയ ഒരുകൂട്ടം കാഴ്ചകളാണ് ഇവിട‌െയുള്ളത്. ശാന്തമായി ഒഴുകുന്ന ബിയാസ് നദിയും താഴ്വരയിൽ ആടുകളെ മേയിക്കുന്ന ഇടയന്മാരും ഓക്കു മരങ്ങളും ദേവതാരു മരങ്ങളും നിറഞ്ഞ കാടുകളും ട്രക്കിങ്ങ് പ്രിയർക്കായ അതിനുള്ളിലൂടെയുള്ള വഴികളും താമസത്തിനുള്ള ഹോം സ്റ്റേകളും എല്ലാം ചേരുമ്പോൾ എന്തുകൊണ്ടും ഈ പ്രദേശം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാവുന്നു. ഇവിടെയെത്തുന്ന തീർഥാടകരും പ്രദേശത്തിന്റെ ഭംഗി ആവോളം ആസ്വദിച്ച ശേഷം മാത്രമേ തിരികെ പോകാറുള്ളൂ.

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം


ഹിമാചൽ പ്രദേശിലെ പാലംപൂരിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ഇവിടം അറിയപ്പെട്ടിരുന്നത് കിനൻഗ്രാമ എന്നായിരുന്നു. പിന്നീൊാണ് ക്ഷേത്രത്തിന്റെ പേരിൽ നിന്നും ബൈദ്നാഥ് എന്നായി ഈ പ്രദേശത്തിന്റെയും പേര് മാറിയത്. പത്താൻകോട്ട്-മാണ്ഡി ഹൈവേയിലാണ് ഈ സ്ഥലമുള്ളത്. 130 കിലോമീറ്ററ്‍ അകലെയുള്ള പത്താൻകോട്ടാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

കേരളത്തിലെ യുവാക്കൾക്കിഷ്ടം ഈ റോഡുകൾകേരളത്തിലെ യുവാക്കൾക്കിഷ്ടം ഈ റോഡുകൾ

ദേവ വൈദ്യനായ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾദേവ വൈദ്യനായ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ

വിഗ്രഹമില്ലാത്ത അമ്പലവും അഭിഷേകമില്ലാത്ത ആൽത്തറയും...വിശ്വാസത്തോടെ പ്രാർഥിച്ചാൽ ഫലം ഉടൻവിഗ്രഹമില്ലാത്ത അമ്പലവും അഭിഷേകമില്ലാത്ത ആൽത്തറയും...വിശ്വാസത്തോടെ പ്രാർഥിച്ചാൽ ഫലം ഉടൻ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X