Search
  • Follow NativePlanet
Share
» »ഒഡീഷൻ സംസ്കാരമുറങ്ങുന്ന സാംസ്കാരിക നഗരം

ഒഡീഷൻ സംസ്കാരമുറങ്ങുന്ന സാംസ്കാരിക നഗരം

സംസ്കാരത്തിനും പൈതൃകത്തിനും ഒരുപോലെ പേരുകേട്ട ബലാൻഗീർ....പ്രൗഡിയും ഗാംഭീര്യവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന നാട്...ചുറ്റുമുള്ള മനോഹരമായ പ്രദേശങ്ങളും താഴ്വരകളും പണ്ടുമുതലേ ഈ നാടിനെ എല്ലാവർക്കുമിയയിൽ പ്രിയപ്പെട്ടതാക്കുന്നു. ഏതു തരത്തിലുള്ള സഞ്ചാരിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന ബലാൻഗീറിനെക്കുറിച്ച് കൂടുതൽ അറിയേണ്ടെ?

ഒഡീഷയിലെ സാംസ്കാരിക നഗരം

ഒഡീഷയിലെ സാംസ്കാരിക നഗരം

ചരിത്രം കൊണ്ടും പാരമ്പര്യം കൊണ്ടും ഒഡീഷയിൽ ഒരുപടി ഉയർന്നു നിൽക്കുന്ന നാടാണ് ബലാൻഗീർ. പുരാതനങ്ങളായ ക്ഷേത്രങ്ങളും ഗോത്ര സംസ്കാരവും ഒക്കെക്കൊണ്ട് ഇവിടം ഇന്നും പ്രൗഢിയിലാണ് നിലകൊള്ളുന്നത്. പടിഞ്ഞാറൻ ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

PC:Gurbirwrites

പഴയകാല തലസ്ഥാനം

പഴയകാല തലസ്ഥാനം

പട്‌നാഗഢിന്റെ തലസ്ഥാനമായാണ് ചരിത്ര രേഖകളിലും മറ്റും ബലാൻഗീറിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരു തലസ്ഥാന നഗരത്തിന്റെ എല്ലാ അടയാളങ്ങളും ഇന്നും ഇവിടെ സൂക്ഷിക്കപ്പെടുന്നു. ഇവിടുത്തെ പ്രശസ്തമായ ബലറാംഗഢ്‌ അണക്കെട്ടിൽ നിന്നുമാണ് ഈ നാട് ബലാൻഗീർ എന്നറിയപ്പെടുവാൻ തുടങ്ങിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബലാന്‍ഗീറിന്റെ രാജാവായിരുന്ന ബലറാം ദിയോയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്

PC:Satyajit Nayak

ജാലിയ

ജാലിയ

തൊട്ടുതൊട്ടു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ബലാൻഗീറിന്റെ മറ്റൊരു പ്രത്യേകത. അതിലൊന്നാണ് വനങ്ങൾകൊണ്ട് ചുറ്റപ്പെട്ട ജാലിയ. ബലാൻഗീറിൽ നിന്നും 57 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജാലിയ ട്രക്കിങ്ങിനും പിക്നിക്കിനും പ്രശസ്തമായ ഇടം കൂടിയാണ്. ഗ്രാമീണ കാഴ്ചകളാണ് ഇവിടെ ഏറിയ പങ്കും.

PC:RegentsPark

ഗെയ്ഖെയ്

ഗെയ്ഖെയ്

മൂന്നു വശവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമാണ് ഗെയ്ഖെയ്.താഴ്വരയുടെ കാഴ്ടകളും ക്യാംപിങ്ങിന് പറ്റിയ പ്രദേശങ്ങളുമാണ് ഇവിടം സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാക്കുന്നത്.

പട്‌നാഗഢ്‌ മുതൽ ജല്‍മഹദേവ്‌ വരെ

പട്‌നാഗഢ്‌ മുതൽ ജല്‍മഹദേവ്‌ വരെ

എത്ര സന്ദർശിച്ചാലും തീരാത്തതാണ് ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. പട്‌നാഗഢ്‌ ,റാണിപൂര്‍,ഝാരിയല്‍, സെയ്‌ന്താല ടെന്തുലിഖുന്തി , ജല്‍മഹദേവ്‌ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ. സുഖ്‌തേല്‍ നദിയിലെ അണക്കെട്ടും ഇത് കൂടാതെ ആശ്രമങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും തടാകങ്ങളും ഒക്കെ കണ്ടു തീർക്കുവാനായുണ്ട്. സൈലശ്രീ കൊട്ടാരവും ആനന്ദ നികേതനും ഖുജൻപാലിയും രാജേന്ദ്ര പാർക്കും ഒക്കെ ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങളാണ്.

ഒഡീഷൻ സംസ്കാരമുറങ്ങുന്ന സാംസ്കാരിക നഗരം

ഒട്ടേറെ ക്ഷേത്രങ്ങളുടെ സ്ഥാനം കൂടിയാണിവിടം. മാ പട്നേശ്വരി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രം. ഈ പ്രദേശത്തിന്റെ നാഥയായാണ് പട്നേശ്വരി ഗുഡിയെ കണക്കാക്കുന്നത്. ഇത് കൂടാതെ ഗോപാൽജി ക്ഷേത്രം. ലക്ഷ്മി നാരായണ ക്ഷേത്രം, ഹരിശങ്കരക്ഷേത്രം, മാ സമലേശ്വരി ക്ഷേത്രം, നരസിംഹ ക്ഷേത്രം, സന്തോഷി ക്ഷേത്രം, ലോകനാഥ ബാബ ക്ഷേത്രം, ശീതള മാത ക്ഷേത്രം, ഭഗവത്‌ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, മൗസി മാ ക്ഷേത്രം, രാംജി മന്ദിര്‍, ശ്യാമകാലി ക്ഷേത്രം, സായിബാബ ക്ഷേത്രം തുടങ്ങിയവയാണ് മറ്റ് പ്രധാന ക്ഷേത്രങ്ങൾ.

ഫൂഡീസ് ഡെസ്റ്റിനേഷൻ

ഫൂഡീസ് ഡെസ്റ്റിനേഷൻ

ഭക്ഷണങ്ങളിൽ വൈവിധ്യം അന്വേഷിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് ബലാൻഗീർ. ലബാന്‍ഗലാത,ചെന ഗാജ, അരിസ പിത,ചെന പേഡ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. ഇത് കൂടാതെ ചകുലി പിത, പിതാവു ഭാജ, ഗുല്‍ഗുല ,ചൗല്‍ ബാര എന്നിവയും ഇവിടുത്തെ രുചികളാണ്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഒഡീഷയുടെ തലസ്ഥാനമായ ബുവനേശ്വറിൽ നിന്നും 327 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ബാലൻഗിരി റെയിൽവേ സ്റ്റേഷനാണ്. നുവാഗാവോൺ എയർപോർട്ടാണ് ഏറ്റവും സമീപത്തുള്ല വിമാനത്താവളം.

ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...

വിവാഹത്തിന് ഇനി തടസ്സങ്ങളേതുമില്ല...പ്രാർഥിക്കാനായി ഇതാ ഈ ക്ഷേത്രങ്ങൾ!

Read more about: odisha history ഒഡീഷ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more