Search
  • Follow NativePlanet
Share
» »ബാംഗ്ലൂരി‌ൽ നിന്ന് മസിനഗുഡിയിലേക്ക്; ത്രില്ലടിക്കാൻ ഒരുങ്ങിക്കോളു!

ബാംഗ്ലൂരി‌ൽ നിന്ന് മസിനഗുഡിയിലേക്ക്; ത്രില്ലടിക്കാൻ ഒരുങ്ങിക്കോളു!

By Maneesh

ഭയം പതുങ്ങിയിരിക്കുന്നിടത്തേ സാഹസികതയ്ക്ക് സ്ഥാനമുള്ളു. ഭയത്തേ വകഞ്ഞ് മാറ്റിയുള്ള കാൽവെപ്പാണ് സാഹസികത. ഭയത്തെ മറികടക്കുന്നവരാണ് സാഹസികർ. നിങ്ങൾക്കും ഉണ്ടാവില്ലെ ചിലഭയങ്ങൾ, അതിനെ അതിജീവിക്കാനുള്ള ആർജ്ജവം. എങ്കിൽ നിങ്ങൾക്കും സാഹസികനാകാം. സാഹസികനായ നിങ്ങൾക്ക് ഒരു സാഹസിക യാത്ര ചെയ്യാം. ജീവിതത്തിൽ മറക്കാനാവത്ത ഒന്ന്.

ഓരോ നീക്കങ്ങളും ഭയപ്പെട്ടുകൊണ്ട്. എന്നാൽ ഭയത്തെ അതിജീവിച്ചുകൊണ്ട്. അതാണ് യാത്രയുടെ ത്രില്ല് എന്ന് പറയു‌ന്നത്. സാഹസിക യാത്ര എന്ന് പറഞ്ഞാൽ റാ‌പ്ലിംഗും, റോക്ക് ‌ക്ലൈംമ്പിഗുമൊക്കെയാണെന്ന് കരുതരുത്. സാധാരണാക്കാർക്കുള്ള സാഹസിക യാത്രയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ഇരുണ്ട വനങ്ങളിലൂടെ വന്യ മൃഗങ്ങളുടെ മുരൾച്ചയും അലർച്ചയും കേട്ടുകൊണ്ടുള്ള ഒരു വനയാത്രയേ‌ക്കുറിച്ച് ഒന്ന് ആലോചിച്ചാലോ. ബാംഗ്ലൂർ എന്ന നഗരം വീർപ്പുമുട്ടിക്കുമ്പോൾ, കുറച്ച് ദിവസത്തേക്ക് കാടുകൾ തേടി ഒരു യാത്ര ആയലെ‌ന്ത?

ബാംഗ്ലൂരിൽ ഉള്ളവർക്ക് യാത്ര ചെയ്യാൻ ഏറ്റവും നല്ല വനമേഖല ബന്ദിപ്പൂർ വനമേഖല തന്നെയായിരിക്കും. ബന്ദിപ്പൂർ, മുതുമല വന‌മേഖലയിലൂടെ മസിനഗുഡിയിലേക്ക് ഒരു കാനന സാഫാരി നടത്തിയാലോ? ശരിക്കും ത്രി‌ല്ലടിപ്പിക്കുന്ന ഒന്നായിരിക്കും ഈ യാത്ര. അതിൽ യാതൊരു സംശയവും വേണ്ട. നിങ്ങൾ യാത്രയ്ക്ക് ഒരുങ്ങിയാൽ മാത്രം മതി. ത്രി‌ൽ നിങ്ങളെ തേടിയെത്തും. ഹോട്ടലുകൾ നേരത്തെ ബുക്ക് ചെയ്യാൻ മറക്കണ്ട.

ഒരു ദൂരയാത്ര, വിശപ്പ് മാറ്റി യാത്ര തുടങ്ങാം

ഒരു ദൂരയാത്ര, വിശപ്പ് മാറ്റി യാത്ര തുടങ്ങാം

ഒരു ദൂര യാത്രയാണ് ഇത്. യാത്രയുടെ ത്രില്ലിനേക്കുറിച്ചല്ലാതെ വീക്കെൻഡിൽ മറ്റൊന്നും ആലോചിക്കാനില്ല. ബാംഗ്ലൂരിൽ നിന്നും മൈസൂ‌ർ റോഡിലേക്കാണ് യാത്ര. കലാശിപ്പളയത്ത് എത്തിയാൽ കാമത്ത് റെസ്റ്റോറെന്റിൽ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് യാത്ര തുടങ്ങാം. കേരളാ സ്റ്റൈൽ ഫുഡ് വേണമെങ്കിൽ കൽപ്പക റെസ്റ്റോറെന്റും ഉണ്ട്.

ഒന്ന് വഴി തിരിയാം

ഒന്ന് വഴി തിരിയാം

ബന്ദിപ്പൂർ ലക്ഷ്യം വച്ചുള്ള യാത്രയിൽ ബന്ദിപ്പൂരിന് ഏതാനും കിലോമീറ്ററുകൾക്ക് മുൻപ് ഒന്ന് വഴിതിരിച്ച് വിട്ടാൽ നിങ്ങൾക്ക് ഗോപാലസ്വാമി മലയിൽ എത്താം. ഈ യാത്രയ്ക്കിടെ ഇവിടെ പോകാൻ മറക്കരുത്. രാവിലെ എട്ടരമുതൽ വൈകുന്നേരം നാലര വരെയെ ഇവിടെ പ്രവേശനമുള്ളു. Photo Courtesy: Philanthropist 1

ചെറുതായി ഒന്ന് ഭയന്നേക്ക്

ചെറുതായി ഒന്ന് ഭയന്നേക്ക്

ഉച്ചയോടെ നിങ്ങൾ ബന്ദിപ്പൂർ വനമേഖലയിൽ എത്തിച്ചേരും. വനത്തിലെ സുന്ദരമായ കാഴ്ചകൾ കാണാൻ കുറച്ച് കാത്തിരിക്ക‌ണ്ടി വരും. ഭയക്കാൻ മറക്കേണ്ട, കാരണം നിങ്ങൾ ഇപ്പോൾ കടുവകളുടെയും പുലികളുടേയും ചെന്നായിക്കളുടേയും അതിഥിയാണ്. രാത്രി തങ്ങാൻ ബന്ദിപ്പൂർ സഫാരി ലോഡ്ജ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വനാതിർത്തിക്ക് വളരെ അടുത്താണ് ഈ ലോഡ്ജ്.

Photo Courtesy: Yathin S Krishnappa

ഉറങ്ങും മുൻപേ ചിലത്

ഉറങ്ങും മുൻപേ ചിലത്

സഫാരി ലോഡ്ജസ് നിങ്ങൾക്ക് കാനസവാരിക്കുള്ള ഗൈഡുകളുടെ സേവനം ലഭ്യമാക്കും. വൈവിധ്യങ്ങളായ ഭക്ഷണ വിഭവങ്ങൾ ഒരുക്കി ഒരു റെസ്റ്റോറെന്റും ഇവിടെയുണ്ട്. ഇതുകൂടാതെ ക്യാമ്പ് ഫയറും നടത്തപ്പെടുന്നു. ഹോട്ടൽ ബുക്ക് ചെയ്യാം

കാനന സവാരി

കാനന സവാരി

രാവിലെ 6.30, വൈകുന്നേരം 4.30 എന്നീ സമയങ്ങളിലാണ് ബന്ദിപ്പൂരിലെ കാനനസവാരി. ചെന്ന ദിവസം വൈകുന്നേരമോ, അല്ലെങ്കിൽ ഒരു ദിവസം അവിടെ തങ്ങി പിറ്റേദിവസം അതിരാവിലെയോ നിങ്ങൾക്ക് സവാരി നടത്താം.

മുതുമലയിലേക്ക്

മുതുമലയിലേക്ക്

ബന്ദിപ്പൂരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് മുതുമല സ്ഥിതി ചെയ്യുന്നത്. ബന്ദിപ്പൂരിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മുതുമലയിൽ എത്താം. അരമണിക്കൂർ ജീപ്പ് സഫാരിക്ക് ഇവിടെ അവസരമുണ്ട്. ബംഗാൾ കടുവകൾ അടക്കമുള്ള വന്യജീവികളെ നിങ്ങൾക്ക് കാണാം.

Photo courtesy: junglelodges

36 ഹെയർപിൻ വളവുകളുടെ ത്രിൽ

36 ഹെയർപിൻ വളവുകളുടെ ത്രിൽ

മസിനഗുഡിയിലേക്ക് ത്രില്ലടിച്ച് യാത്ര ചെയ്യാൻ രണ്ട് വഴികളുണ്ട്. 36 ഹെയർപിൻ വളവുകളുള്ള കോയമ്പത്തൂർ - ഊട്ടി - ഗുണ്ടൽപ്പേട്ട് ഹൈവേയാണ് ഒന്ന്. മുതുലയിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയാണ് മസിനഗുഡി.


PC: Chris Stevenson

ചാഞ്ചാടിയാടും മയിലോ?

ചാഞ്ചാടിയാടും മയിലോ?

മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് മാസിനഗുഡി. പക്ഷികളെ ഇഷ്ടപ്പെടുന്നവർക്കുള്ള ഇഷ്ടസങ്കേതമാണ് ഇത്. പക്ഷി നിരീക്ഷണത്തിന് പുറമേ ട്രെക്കിംഗിനും ക്യാമ്പിംഗിനും ഇവിടെ അവസരമുണ്ട്

മസിനഗുഡിയിലെ രാത്രി

മസിനഗുഡിയിലെ രാത്രി

മസിനഗുഡിയിൽ തങ്ങാൻ പറ്റിയ ചില ഹോട്ടലുകൾ ഇതാ, Blue Valley Jungle Resort, the Monarch Safari park, Club Mahindra and the Jungle Retreat. പക്ഷികളെയൊക്കെ കണ്ട് കഴിഞ്ഞ് നിങ്ങൾക്ക് തങ്ങാൻ ഈ ഹോട്ടലുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കാം. അതിരാവിലെ എഴുന്നേറ്റ് പക്ഷി നിരീക്ഷണം നടുത്തുന്നതാണ് നല്ലത്. അത് കഴിഞ്ഞാൽ ബാംഗ്ലൂരിലേക്ക് തിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാം. ഓഫീസിലെ ഡെഡ് ലൈൻ മറക്കരുതല്ലോ!

വീണ്ടും തിരക്കിലേക്ക്

വീണ്ടും തിരക്കിലേക്ക്

മസിനഗുഡിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് മടങ്ങുമ്പോൾ നിങ്ങൾ തീർച്ചയായും വിചാരിക്കും രണ്ടു ദിവസം കൂടി അവധികിട്ടിയിരുന്നെങ്കിൽ എന്ന്. പക്ഷെ ബാംഗ്ലൂരിൽ തിരിച്ചെത്തി കീ ബോർഡുകളിൽ വിരലുകൾ ചലിക്കുമ്പോഴും മസിനഗുഡി നിങ്ങളെ തിരിച്ച് വിളിക്കുന്നുണ്ടാകും. പക്ഷെ എന്ത് ചെയ്യാൻ. ഡെഡ് ലൈൻ!! ബാംഗ്ലൂരിൽ നിന്ന് 235 കിലോമീറ്റർ ആണ് മസിനഗുഡിയിലേക്കുള്ള ദൂരം. അഞ്ച് മുതൽ ഏഴ് മണിക്കൂർ ഡ്രൈവ് ചെയ്യണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X