Search
  • Follow NativePlanet
Share
» »ചരിത്രമുറങ്ങുന്ന ഈ നാട് വിസ്മയിപ്പിക്കും..തീർച്ച!!

ചരിത്രമുറങ്ങുന്ന ഈ നാട് വിസ്മയിപ്പിക്കും..തീർച്ച!!

കലകൾക്കും കലാകാരൻമാർക്കും ഏറെ പ്രാധാന്യം നല്കുന്ന രാജസ്ഥാനിലെ ബാര്‍മേർ എന്ന നാടിന്‍റെ വിശേഷങ്ങളിലേയ്ക്ക്!

മരുഭൂമിയാൽ നാലുപാടും ചുറ്റപ്പെട്ടു കിടക്കുമ്പോളും രാജസ്ഥാൻ എന്നും കൗതുകമുണർത്തുന്ന ഒരു നാടാണ്. മരുഭൂമിയും കോട്ടകളും കൊട്ടാരങ്ങളും വിചിത്രമായ വിശ്വാസങ്ങളുള്ള ക്ഷേത്രങ്ങളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ഇടം. ജയ്പ്പൂരും ജയ്സാൽമീറും ഉദയ്പൂരും ജോധ്പൂരും ഒക്കെ നമുക്ക് ചിരപരിചിതമാണെങ്കിലും സഞ്ചാരികൾ തീരെ കേട്ടിട്ടില്ലാത്ത ഇടങ്ങളും ഇവിടെയുണ്ട്. അത്തരത്തിലൊരിടമാണ് ബാർമേർ. കലകൾക്കും കലാകാരൻമാർക്കും ഏറെ പ്രാധാന്യം നല്കുന്ന ബാർമേറിന്റെ വിശേഷങ്ങളിലേക്ക്!!

എവിടെയാണ് ബാർമേർ

എവിടെയാണ് ബാർമേർ

ജോധ്പൂരിൽ നിന്നും 207 കിലോമീറ്റർ അകലെയാണ് അത്രയൊന്നും പ്രശസ്തമല്ലാത്ത ബാർമേർ സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരിൽ നിന്നും 336 കിലോമീറ്ററും ജയ്പൂരിൽ നിന്നും 539 കിലോമീറ്ററും സഞ്ചരിക്കണം ഇവിടെ എത്തിച്ചേരുവാന്‍

 13-ാം നൂറ്റാണ്ടിലെ പട്ടണം

13-ാം നൂറ്റാണ്ടിലെ പട്ടണം

ബാർമേറിന്റെ ചരിത്രം അന്വേഷിക്കുകയാണെങ്കിൽ കാലം കുറച്ച് പുറകോട്ട് സഞ്ചരിക്കേണ്ടി വരും. എഡി പതിമൂന്നാം നൂറ്റാണ്ടിൽ ബഹദ റാവൂ അഥവാ ബാര്‍ റാവൂ എന്ന ഭരണാധികാരിയാണ് ഈ പട്ടണം സ്ഥാപിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പിൻതലമുറക്കാർ വളർത്തിക്കൊണ്ടുവന്ന ഇവിടം ആദ്യ കാലങ്ങളിൽ ബഹദമേർ എന്നും പിന്നീട് ബാർമേർ എന്നും വിളിക്കപ്പെട്ടു.

കലാകാരൻമാരുടെ നാട്

കലാകാരൻമാരുടെ നാട്

കലകൾക്കും കലാകാരൻമാർക്കും വലിയ പ്രാധാന്യം നല്കുന്ന ഒരു നാടാണ് ബാർമേർ. കരകൗശലങ്ങൾക്കും പരമ്പരാഗത കലകൾക്കും പേരുകേട്ടിരിക്കുന്ന ഇവിടെ ഒട്ടേറെ കലാകാരൻമാർ വസിക്കുന്നു.

ചിത്രത്തുന്നൽ മുൽ നാടൻപാട്ട് വരെ

ചിത്രത്തുന്നൽ മുൽ നാടൻപാട്ട് വരെ

കലാകാർമാരുടെ നാടായ ഇവിടെ വിവിധ തരത്തിലുള്ള കലാകാരൻമാരാണുള്ളത്. കൈവലകളിൽ തുടങ്ങി ചിത്രത്തുന്നലിലും നാടൻ പാട്ടിലും നൃത്തത്തിലും ഒക്കെ കഴിവു തെളിയിച്ചവരാണ് ഇവിടുത്തെ മിക്കയാളുകളും. ഭോപാസ്, ധോലി തുടങ്ങിയ സമുദായത്തിൽ പെട്ട ആളുകളാണ് പാട്ടുകാരിൽ ഉള്ളത്. കൂടാതെ അച്ചുകളുപയോഗിച്ച് വസ്ത്രങ്ങളിൽ പ്രിന്റെ തീർക്കുന്ന ആളുകളും ഇവിടെയുണ്ട്. ഗൃഹോപകരണങ്ങളുടെ നിർമ്മാണവും ചുവരുകളിലെ അലങ്കാരവും ഒക്കെ ഇവരുടെ കഴിവിന്റെ അടയാളങ്ങളാണ്.

ക്ഷേത്രങ്ങളുടെ നാട്

ക്ഷേത്രങ്ങളുടെ നാട്

രാജസ്ഥാനിലെ മറ്റേതൊരു ഗ്രാമത്തെയും പോലെ ബാർമേറിലും ധാരാളം ക്ഷേത്രങ്ങളുണ്ട്. റാണി ഭതിയാനി ക്ഷേത്രം, വിഷ്ണു ക്ഷേത്രം, ദേവ്ക സൂര്യ ക്ഷേത്രം, ജൂൻ ജയിൻ ക്ഷേത്രം, സഫേദ് ആഖർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങൾ.

ആഘോഷങ്ങളുടെ നാട്

ആഘോഷങ്ങളുടെ നാട്

എത്ര ചെറിയ ആഘോഷമാണെങ്കിൽ പോലും അത് വലിയ രീതിയിൽ ആഘോഷിക്കുന്നവരാണ് ബാർമേറുകാർ. എല്ലാ വര്‍ഷവും റാവല്‍ മല്ലിനാഥിന്റെ ഓര്‍മ്മക്കായി നടത്തപ്പെടുന്ന തില്‍വാനയിലെ മല്ലിനാഥ് കാലിച്ചന്ത, വീരാതാരാ മേള , ബാര്‍മേര്‍ ഥാര്‍ തുടങ്ങിയവയാണ് ഇവിടെ നടക്കുന്ന ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങള്‍.

 ബാർമേർ സന്ദർശിക്കുവാൻ

ബാർമേർ സന്ദർശിക്കുവാൻ

രാജസ്ഥാനിലെ മിക്ക നഗരങ്ങളുമായും ട്രെയിൻ വഴിയും റോഡ് വഴിയും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബാർമേർ. അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും സൗകര്യമനുസരിച്ച് ഇവിടം സന്ദർശിക്കാം

യോജിച്ച സമയം

യോജിച്ച സമയം

ബാര്‍മര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം ഒക്ടോബറിനും മാര്‍ച്ചിനും ഇടയ്ക്കാണ് .

ശ്യാമളയും ഷിംലയും തമ്മിലെന്ത്? ശ്യാമളയായി മാറാനൊരുങ്ങുന്ന ഇന്ത്യയുടെ പഴയ തലസ്ഥാനത്തിന്‍റെ വിശേഷം ശ്യാമളയും ഷിംലയും തമ്മിലെന്ത്? ശ്യാമളയായി മാറാനൊരുങ്ങുന്ന ഇന്ത്യയുടെ പഴയ തലസ്ഥാനത്തിന്‍റെ വിശേഷം

ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!! ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!!വെന്ത ബീൻസും ബെംഗളുരുവും പിന്നെ ഡെറാഡൂണും...വിചിത്രമാണ് ബെംഗളുരുവിന്റെ ഈ കഥ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X