Search
  • Follow NativePlanet
Share
» »ബിയാസ് കുണ്ട് ട്രെക്കിംഗ്; അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബിയാസ് കുണ്ട് ട്രെക്കിംഗ്; അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് പാതയാണ് ബിയാസ് കുണ്ട് ട്രെക്കിംഗ്. മണാലിയില്‍ കുറച്ച് നാള്‍ കറ‌ങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‌തെരഞ്ഞെടുക്കാന്‍ പറ്റിയ ട്രെക്കിംഗ് ആണ് ബി‌യാസ് കുണ്ട് ട്രെക്കിംഗ്. മണാലിയില്‍ എത്തിച്ചേരുന്ന സഞ്ചാരികളുടെ തിരക്കില്‍ നിന്നും ബഹളത്തില്‍ നിന്നും അകന്ന് മാറാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ബി‌യാസ് കുണ്ട്.

കുളു മണാലി യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍കുളു മണാലി യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇതൊക്കെ ആസ്വദിച്ചില്ലെങ്കില്‍ എന്ത് മണാലി യാത്ര?ഇതൊക്കെ ആസ്വദിച്ചില്ലെങ്കില്‍ എന്ത് മണാലി യാത്ര?

മണാലിയില്‍ നിന്ന് 5 കുഞ്ഞുയാത്രകള്‍മണാലിയില്‍ നിന്ന് 5 കുഞ്ഞുയാത്രകള്‍

ബിയാസ് കുണ്ടിലേക്ക് ട്രെക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം

ബിയാസ് നദിയുടെ തീരത്തൂടെ

ബിയാസ് നദിയുടെ തീരത്തൂടെ

ബിയാസ് നദിയുടെ തീരം ചേ‌ര്‍ന്നുള്ള നടത്തം തന്നെ നമ്മുക്ക് ആഹ്ലാ‌ദവും സന്തോഷവും തരുന്ന ഒന്നാണ്. പിര്‍ പിഞ്ജാല്‍ മലമേഖലയുടെ സുന്ദരമായ കാഴ്ചകളും ധൗണ്ടിയിലേയും ബകര്‍‌ത്താക്കിലേയും മൊട്ടക്കുന്നുകളുടെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ടുള്ള അതിശയിപ്പിക്കുന്ന ഒരു ഉല്ലാസ യാത്ര തന്നെ ആയിരിക്കും ബിയാസ് കുണ്ടിലേക്കുള്ള യാത്ര.
Photo Courtesy: Prashant Ram

ബിയാസ് നദിയുടെ ഉറവ തേടി

ബിയാസ് നദിയുടെ ഉറവ തേടി

മുന്‍പോട്ടുള്ള യാത്രയില്‍ കുന്നുകയറി നിങ്ങള്‍ എത്തിച്ചേരുന്നത് ബിയാസ് ന‌‌ദിയുടെ ഉ‌റ‌വിടത്തിലേക്കാണ്. കുന്നുകളിലെ മഞ്ഞുരികി രൂപപ്പെട്ട സുന്ദരമാ‌യ ഒരു ഹിമ തടാകമാണ് ബിയാസ് കുണ്ട്. ഇവിടെ നിന്നാണ് ബിയാസ് നദി ഉറവയെടുക്കുന്നത്. ഏത് പ്രായക്കാര്‍ക്കും അനായാസം എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലമാണ് ബിയാസ് കുണ്ട്.
Photo Courtesy: Prashant Ram

വ്യാസ മഹര്‍ഷിയുടെ സ്നാന സ്ഥലം

വ്യാസ മഹര്‍ഷിയുടെ സ്നാന സ്ഥലം

മഹാഭാരതം എഴുതിയ വ്യാസ മഹര്‍ഷി ദിവസവും സ്നാനം ചെയ്തിരുന്ന സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. വ്യാസന്‍ എന്ന വാക്കി‌ല്‍ നിന്നാണ് ബിയാസ് എന്ന പേര് ലഭിച്ചത്. കുണ്ട് എന്നാ‌ല്‍ തടാകം എന്നാണ് അര്‍ത്ഥം.
Photo Courtesy: Prashant Ram

ട്രെക്കിംഗി‌നേക്കുറിച്ച്

ട്രെക്കിംഗി‌നേക്കുറിച്ച്

മണാലിയിലെ സോളാങ് താഴ്വരയില്‍ നിന്നാണ് ബിയാസ് കുണ്ടിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ഏകദേശം 14 കിലോമീറ്റര്‍ ട്രെക്ക് ചെയ്തുവേണം ബിയാസ് കുണ്ടില്‍ എത്തിച്ചേരാന്‍. എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ യാത്ര ചെയ്ത് വേ‌ണം ഇവിടെ എത്തിച്ചേരാന്‍.
Photo Courtesy: Prashant Ram

ട്രെക്കിംഗ് ദൈര്‍ഘ്യം

ട്രെക്കിംഗ് ദൈര്‍ഘ്യം

സോളാങ് താഴ്വര‌യില്‍ (Solang Valley) നിന്ന് ധൗണ്ടിയിലേക്കാണ് (Dhundi) ആദ്യം പോകേണ്ടത്. സോളാങ് താഴ്വരയില്‍ നിന്ന് 8 കിലോമീറ്റര്‍ ‌യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. ധൗണ്ടിയില്‍ നിന്ന് ബാക്കര്‍ താക്കിലേക്ക് മൂന്ന് കിലോമീറ്റര്‍ പിന്നേയും യാത്ര ചെയ്യണം. അവിടെ നിന്ന് വീണ്ടും 3 കിലോമീറ്റര്‍ യാത്ര ചെയ്യണം സമുദ്ര നിരപ്പില്‍ നിന്ന് 3690 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബിയാസ് കുണ്ടില്‍ എത്തിച്ചേരാന്‍.

Photo Courtesy: Prashant Ram

ബിയാസ് കുണ്ട് ട്രെക്ക്

ബിയാസ് കുണ്ട് ട്രെക്ക്

ബി‌യാസ് കുണ്ട് ട്രെക്കിംഗിന്റെ കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Prashant Ram

ബിയാസ് കുണ്ട് ട്രെക്ക്

ബിയാസ് കുണ്ട് ട്രെക്ക്

ബി‌യാസ് കുണ്ട് ട്രെക്കിംഗിന്റെ കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Prashant Ram

ബിയാസ് കുണ്ട് ട്രെക്ക്

ബിയാസ് കുണ്ട് ട്രെക്ക്

ബി‌യാസ് കുണ്ട് ട്രെക്കിംഗിന്റെ കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Prashant Ram

ബിയാസ് കുണ്ട് ട്രെക്ക്

ബിയാസ് കുണ്ട് ട്രെക്ക്

ബി‌യാസ് കുണ്ട് ട്രെക്കിംഗിന്റെ കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Prashant Ram

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X