ഓൺ റോഡ് യാത്രയും ഓഫ് റോഡ് യാത്രയും ഒക്കെ നിരവധി കണ്ടിട്ടും പോയിട്ടും ഒക്കെ ഉള്ളവരാണ് നമ്മൾ. ട്രക്കിങ്ങും ഹൈക്കിങ്ങും മലകയറ്റവും കാട്ടിലൂടെയുള്ള സാഹസിക യാത്രകളും ഒക്കെ പരിചയമുണ്ടെങ്കിലും തീരെ പരിചയമില്ലാത്ത ഒന്നാണ് കായലിലൂടെയുള്ള യാത്രകൾ.
കാസർകോഡ് ജില്ലയിലെ ഉപ്പള കായലു മുതൽ അങ്ങ് തിരുവനന്തപുരത്തെ പാർവ്വതി പുത്തനാറു വരെ സഞ്ചാരികൾക്ക് കാഴ്ചയുടെയും സഞ്ചാരത്തിന്റെയും വ്യത്യസ്തമായ അനുഭവം ഒരുക്കുന്ന കായൽ യാത്രകൾ യാത്രകളെ പ്രണയിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.
ഇത്തവണ നേറ്റീവ് പ്ലാനറ്റ് സഞ്ചാരികൾക്കായി പരിചയപ്പെടുത്തുന്നത് കായൽ യാത്രയുടെ സുഖം അറിയാനുള്ള വഴിയാണ്. കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്നും കേരളത്തിന്റെ ബിസിനസ് തലസ്ഥാനമായ കൊച്ചി വരെയുള്ള വളരെ വ്യത്യസ്തമായ ഒരു കായൽയാത്ര.
Cover PC: Dennis
തുടക്കം ആലപ്പുഴയിൽ നിന്നും
കുട്ടനാട്ടിലേക്ക്
നെല്‍കൃഷിക്ക് ഏറെ പേരു കേട്ടിരിക്കുന്ന ഇവിടെയാണ് കേരളത്തിൽ ഏറ്റവും അധികം നെൽകൃഷി നടത്തുന്നത്. സമുദ്കനിരപ്പിനേക്കൾ താഴെ നെൽകൃഷി നടത്തുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. സമുദ്ര നിരപ്പിൽ നിന്നും 2.2 മീറ്റർ താഴെയാണ് ഇവിടമുള്ളത്. വർഷത്തിൽ മൂന്നു പ്രാവശ്യം വിളവെടുക്കുന്ന നെൽകൃഷി രീതിയാണ് ഇവിടെയുള്ളത്.
കുമരകത്തേക്ക് കടക്കാം
ഒരു കാലത്ത് ചതുപ്പു നിലങ്ങൾ മാത്രം നിറഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നുവത്രെ ഇവിടം. പിന്നീട് എ ജി ബേക്കർ എന്നു പേരായ സായിപ്പാണ് കുമരകത്തിനെ ഇന്നു കാണുന്ന രീതിയിൽ മാറ്റിയത്. അതുകൊണ്ടു തന്നെ ആധുനിക കുമരകത്തിന്റെ ശില്പി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇവിടെ ആദ്യമായി കണ്ടൽ ചെടികൾ വെച്ചു പിടിപ്പിച്ചതും തോടുകൾ കീറിയതും തെങ്ങു വെച്ചതുമെല്ലാം അദ്ദേഹത്തിന്റെ ആശയമായിരുന്നു.
കായലിന്റെ ഗ്രാമമാണ് കുട്ടനാട്. ഒട്ടേറെ ചെറിയ ചെറിയ ദ്വീപുകളുടെ കൂട്ടമായ ഇവിടം വഴിയുള്ള യാത്ര ജീവൻ തുടിച്ചു നിൽക്കുന്ന ഒന്നാണ്. മെല്ലെ, ഓളങ്ങളുടെ ഈണത്തിനനുസരിച്ചു നീങ്ങുന്ന കെട്ടുവള്ളം യാത്രയെ മനോഹരമാക്കും എന്നതിൽ സംശയമില്ല.
ഇനി വൈക്കത്തിന്
പാതിരാമണലിലേക്ക് തിരിയാം
തണ്ണീർമുക്കം
തണ്ണീർമുക്കം ബണ്ട് അകലെനിന്നുള്ള ദൃശ്യം
കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ് തണ്ണീർമുക്കം ബണ്ട്.
ഇന്ത്യയിലെ തന്നെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ തടയണയായാണ് തണ്ണീര്‍മുക്കം ബണ്ടിനെ കണക്കാക്കുന്നത്. കടലില്‍ നിന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാന്‍ വേമ്പനാട് കായലിന് കുറുകെയാണ് ഈ ബണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. വേമ്പനാട് കായലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഈ ബണ്ട് കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍ത്തുന്നുണ്ട്. തണ്ണീര്‍മുക്കം മുതല്‍, വെച്ചൂര്‍ വരെയാണ് ഈ ബണ്ട് നീളുന്നത്.
വൈക്കം
ആലപ്പുഴയിൽ നിന്നും കൊച്ചിയിലേക്കുള്ള കായൽ യാത്രയിൽ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കാൻ പറ്റിയ ഇടത്താവളവും അതുതന്നെയാണ്.
ഇനി കുമ്പളങ്ങി
നിറഞ്ഞു നിൽക്കുന്ന ചൈനീസ് വലകളുടെ കാഴ്ചയാണ് കുമ്പളങ്ങിയിൽ സന്ദർശകരെ ആദ്യം വരവേൽക്കുന്നത്. കായലിന്റെ കരയിൽ കെട്ടിയിട്ടിരിക്കുന്ന വലകളുട കാഴ്ച ഗംഭീരമാണെന്ന് പറയാതെ വയ്യ. പൊക്കാളി കൃഷിയും ചെമ്മീൻ കൃഷിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
കുമ്പളങ്ങിയിൽ നിന്നും ഫോർട്ട് കൊച്ചി
pc: Connie Ma
ബോൾഗാട്ടി പാലസ്
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ KTDC പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോൽഗാട്ടി പാലസ്
കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.
ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ് ഇത്.
കായൽകാഴ്ചകൾക്ക് ഇത്രയും ഭംഗിയുണ്ടോ എന്ന് ആരെയും തോന്നിപ്പിക്കുന്ന സ്ഥലമാണ് ഇത്.
PC:Renikk



Click it and Unblock the Notifications














