» »രാത്രി കാണാം...രാത്രിയില്‍ കാണാം...

രാത്രി കാണാം...രാത്രിയില്‍ കാണാം...

Written By: Elizabath

മുകളില്‍ ആകാശവും അവിടെ ചന്ദ്രനും കുറേ നക്ഷത്രങ്ങളും..രാത്രി ആകാശത്തേക്ക് നോക്കിയാല്‍ ഇത്രയുമേ കാണാനുള്ളൂ...എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെയല്ല..രാത്രിയുടെ നിഴല്‍വീണ നഗരങ്ങളും ചന്ദ്രവെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കെട്ടിടങ്ങളും എല്ലാവരെയും ആകര്‍ഷിച്ചില്ലെങ്കിലും ചിലര്‍ക്കെങ്കിലും ജീവനായിരിക്കും എന്നു പറയാതെ വയ്യ... ഇത്തരത്തില്‍ രാത്രിയെ പ്രണയിക്കുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒന്നാണ് ഇരുട്ടിലെ യാത്രകളും കാഴ്ചകളും... പകല്‍ വെളിച്ചത്തില്‍ ആരെയും ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ രാത്രിയില്‍ നിലാവില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ കാണുന്ന ഭംഗി പറഞ്ഞറിയിക്കാന്‍ പറ്റില്ല.
രാത്രിയില്‍ കൂടുതല്‍ സുന്ദരിയാകുന്ന ഇന്ത്യയിലെ പ്രശസ്ത സ്ഥലങ്ങളെ അറിയാം...

 മൂണ്‍സ്‌കേപ്പ് അഥവാ ലാമയാരു

മൂണ്‍സ്‌കേപ്പ് അഥവാ ലാമയാരു

ഭൂമിയിലെ മൂണ്‍സ്‌കേപ്പ് എന്നറിയപ്പെടുന്ന സ്ഥലമാണ് കാശ്മീരിലെ ലാമയാരു. ചന്ദ്രന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ഇവിടം ഏറ്റവും മനോഹരമായി കാണപ്പെടുന്നത് പൗര്‍ണ്ണമി നാളുകളിലാണ്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ളതാണ്. പൗര്‍ണ്ണമി ദിവസങ്ങളില്‍ ഇവിടുത്തെ കാഴ്ചയുടെ ഭംഗി വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കില്ല.

PC:Krishna G S

വാരണാസി

വാരണാസി

ലോകത്തിലെ തന്നെ പുരാതന നഗരങ്ങളിലൊന്നായ വാരണാസി രാത്രികാലങ്ങളില്‍ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ്. പൗരാണിക നഗരമായതിനാല്‍ത്തന്നെ ഇവിടുത്തെ കാഴ്ചകളും പൗരാണികമായിരിക്കും എന്നതില്‍ സംശയമില്ല.

PC:Phani2

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം

കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. ഇവിടുത്തെ ഏതു ദ്വീപുകളില്‍ നിന്നും കിട്ടുന്ന കടലിന്റെ സൗന്ദര്യം കിടില്‍ അനുഭവമായിരിക്കും.

PC: Punam Tripathi

കൂര്‍ഗ്

കൂര്‍ഗ്

ആരെയും ഒറ്റക്കാഴ്ചയില്‍ ആകര്‍ഷിക്കുന്ന കൂര്‍ഗിന്റെ സൗന്ദര്യം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്തതാണ്. ഇന്ത്യയുടെ കോഫി ബൗള്‍ ആയ ഈ മലനാടന്‍ സുന്ദരി മണ്‍സൂണിലാണ് ഏറ്റവും ഭംഗിയുള്ളതാകുന്നത്. മഞ്ഞു പൊതിഞ്ഞ് പച്ചപ്പില്‍ കിടക്കുന്ന ഈ പട്ടണം രാത്രിയില്‍ അതിസുന്ദരി തന്നെയാണ്.

PC:Evonneyu

സ്പിതി

സ്പിതി

ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായി കിടക്കുന്ന സ്പിതി ഒരു രാജ്യാന്തര രാത്രി കാണാന്‍ പറ്റിയ സ്ഥലമാണ്. തണുത്തുറഞ്ഞു കിടക്കുന്ന മരുഭൂമിയോട് സമാനമാണ് ഇവിടെമെങ്കിലും രാത്രിയില്‍ ഏറെ മനോഹരിയാമ്. കയ്യകലത്തിലുള്ള നക്ഷത്രങ്ങളും ആകാശവും കൊല്ലുന്ന തണുപ്പുമെല്ലാം ഇവിടുത്തെ രാത്രികളെ കിടിലനാക്കി മാറ്റും എന്നതില്‍ സംശയമില്ല.

PC:Angelo DeSantis

താജ്മഹല്‍

താജ്മഹല്‍

പകല്‍വെളിച്ചത്തില്‍ മാത്രമല്ല താജ്മഹല്‍ കാണാന്‍ സാധിക്കുക രാത്രിയിലും കാണാം എന്നത് പലര്‍ക്കും പുത്തന്‍ അറിവായിരിക്കും. പൗര്‍ണ്ണമി നാളുകളിലും അതിനു മുന്‍പും ശേഷവുമുള്ള രണ്ടു ദിവസങ്ങളിലുമാണ് രാത്രി എട്ടു മണി മുതല്‍ 12 മണി വരെ പ്രവേശിക്കുവാന്‍ സാധിക്കുക. ഇതിനായി 500 രൂപയാണാ ഈടാക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ഓഫീസില്‍ നിന്നും 24 മണിക്കൂര്‍ മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം.

PC:Edmund Gall

 സാര്‍ച്ചു

സാര്‍ച്ചു

സമുദ്രനിരപ്പില്‍ നിന്നും 4290 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സാര്‍ച്ചു ഹിമാചല്‍ പ്രദേശില്‍ മനാലിക്കും ലേയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. രാത്രി ക്യാംപിങ്ങിനു പേരു കേട്ട ഇവിടം സഞ്ചാരികല്‍ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന ഒരിടം കൂടിയാണ്.

PC:Max Pixel

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

മരുഭൂമിയുടെ രാത്രി സൗന്ദര്യം കാണണമെങ്കില്‍ അതിന് ഏറ്റവും മികച്ച സ്ഥലമാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍. നിലാവില്‍ മരുഭൂമി കാണാനും ഒട്ടകപ്പുറത്തുള്ള യാത്രകളുമെല്ലാം ആരെയും കൊതിപ്പിക്കും എന്നതില്‍ സംശയമില്ല.

PC:Flicker

Please Wait while comments are loading...