» »നോര്‍ത്ത് ഇന്ത്യയില്‍ ക്യാംപിങ്ങിനു പറ്റിയ സ്ഥലങ്ങള്‍

നോര്‍ത്ത് ഇന്ത്യയില്‍ ക്യാംപിങ്ങിനു പറ്റിയ സ്ഥലങ്ങള്‍

Written By: Elizabath Joseph

ക്യാംപ് ചെയ്ത് ആഘോഷിച്ച് യാത്രകള്‍ ചെയ്യുന്നവരാണ് പുതിയ യാത്രക്കാരില്‍ അധികവും. പ്രകൃതിയുടെ ഭംഗിയില്‍ അലിഞ്ഞ് ടെന്റിനുള്ളിലെ താമസവും അനുഭവങ്ങളും യാത്രയുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. എന്നാല്‍ കാലാവസ്ഥയിലും സുരക്ഷിതത്വത്തിലും മുന്‍കരുതലുകള്‍ എടുക്കുന്നവര്‍ ടെന്റും ക്യാംപിങ്ങും അത്രയധികം പ്രോത്സാഹിപ്പിക്കില്ല. എന്നാല്‍ ഹിമാചലിലും ഉത്തരാഖണ്ഡിലും ഒക്കെ യാത്ര പോകുന്നവര്‍ കൂടുതലായും തിരഞ്ഞെടുക്കു ന്നത് ടെന്റ് താമസമാണ്. നോര്‍ത്ത് ഇന്ത്യയില്‍ ടെന്റ് അടിച്ചു താമസിക്കുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം.

 ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

താര്‍ മരുഭൂമിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ജയ്‌സാല്‍മീര്‍ ഡെസേര്‍ട് ടൂറിസത്തിനു പേരുകേട്ട ഇടമാണ്. ഒരോ നിമിഷവും സ്വഭാവം മാറുന്ന മരുഭൂമിയിലുള്ള താമസവും ഒട്ടകപ്പുറത്തുള്ള സഫാരിയും രാത്രയിലെ ആകാശത്തിന്റെ കാഴ്ചകളും ഒക്കെയാണ് ഇവിടുത്തെ ക്യാംപിങ്ങിന്റെ പ്രത്യേകതകള്‍. മാത്രമവ്വ, ഇവിടുത്തെ സാധാരണക്കാരോടൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും ആയിരിക്കും.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടെ ക്യാംപ് ചെയ്യാന്‍ യോജിച്ചത്.

PC:Srinayan Puppala

 ഋഷികേശ്

ഋഷികേശ്

ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പടുന്ന ഋഷികേശ് ആത്മീയത അന്വേഷിച്ചെത്തുന്നവരുടെ കൂടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ക്കും ബംഗീ ജംപിനും ഒക്കെ പോരുകേട്ട ഇവിടെ നദീ തീരത്തെ ക്യാംപിങ്ങ് ആണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഗംഗയുടെ തീരത്ത് ഉയര്‍ത്തി കെട്ടിയിരിക്കുന്ന ടെന്റുകള്‍ ഇതിനുള്ള ഉദാഹരണമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാംപിങ് സൈറ്റുകൂടിയാണിത്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

PC:Travayegeur (Sahil Lodha)

സര്‍ച്ചു

സര്‍ച്ചു

ലേയ്ക്കും മണാലിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സര്‍ച്ചു ഹിമാചലിനും ലഡാക്കിനും ഇടയിലുള്ള അതിര്‍ത്തി കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും 4290 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സാഹസികരായ സഞ്ചാരികള്‍ക്ക് ക്യാംപ് ചെയ്യാന്‍ പറ്റിയ സ്ഥലമാണ്. സന്‍സ്‌കാര്‍ വാലിയിലേക്കുള്ള ട്രക്കിങ്ങിന്റെ ബേസ് പോയന്റും ഇവിടം തന്നെയാണ്.
ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ യോജിച്ചത്.

PC: Elroy Serrao

ചന്ദ്രതാല്‍ ലേക്ക്

ചന്ദ്രതാല്‍ ലേക്ക്

ഹിമാചലിലെ സ്പിതിയില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രതാല്‍ ലേക്ക് ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളില്‍ ഒന്നുകൂടിയാണ്. തടാകത്തിനു ചുറ്റുമുള്ള പുല്‍മേടുകളിലാണ് ഇവിടെ ടെന്റുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയങ്ങളില്‍ കാല്‍നടയായി മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ.

PC:Shiraz Ritwik

 മസൂറി

മസൂറി

ഹിമാലയത്തിലെ ഗര്‍വാള്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മസൂറി ഡെറാഡൂണിലെ പ്രശസ്തമായ ഹില്‍്‌സ്‌റ്റേഷനുകളില്‍ ഒന്നാണ്. ഇവിടുത്തെ മനോഹരമായ കാഴ്ചകളും മേഘങ്ങളോട് തൊട്ടുള്ള താമസവുമാണ് മസൂറിയിലെ ക്യാപിങ്ങിന്റെ പ്രത്യേകതകള്‍.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

PC:RajatVash

സ്പിതി

സ്പിതി

ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സ്പിതി വാലി പ്രത്യേകമായ ആവാസ വ്യവസ്ഥ ഉള്ള ഒരിടമാണ്. മഞ്ഞിന്റെ മരുഭൂമിയായ ഇവിടം മറ്റൊരു മികച്ച ക്യാംപിങ് സൈറ്റാണ്. ഇവിടെ എത്തുന്ന സഞ്ചാാരികള്‍ കാണേണ്ട മറ്റു രണ്ടു സ്ഥലങ്ങള്‍ കൂടിയുണ്ട്.കീ മൊണാസ്ട്രിയും ടാബോ മൊണാസ്ട്രിയുമാണ് അവ. സ്പിതി നദിയുടെ സമീപത്തുള്ള ക്യാംപിങ്ങാണ് കൂടുതല്‍ സഞ്ചാരികളും തിരഞ്ഞെടുക്കുക.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

PC:Govindvmenon

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്

ഇന്ത്യയിലെ ഏറ്റവും പഴയ നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നായ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക് നൈനിറ്റാളിലാണ് സ്ഥിതി ചെയ്യുന്നത്. വന്യജീവി പ്രേമികള്‍ക്ക് ക്യാംപ് ചെയ്യുവാനും അവയെ അടുത്തുകാണുവാനും പറ്റിയ ഇടമായ ഇവിടെ ക്യാംപിങ്ങിനായാമ് കൂടുതലും സഞ്ചാരികള്‍ എത്താറുള്ളത്.
ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

PC:Aiwok

കസോള്‍

കസോള്‍

പാര്‍വ്വതി നദിയുടെ തീരത്ത് പാര്‍വ്വതി താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന കസോള്‍ ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കുളുവിലും മണാലിയിലും എത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കുവാനെത്തുന്ന ഇവിടം ക്യാംപിങ് സൈറ്റ് എന്ന പേരില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇടമാണ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള സമയം..

PC:BenSalo

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...