» »പെരുന്നാളിങ്ങെത്തി, അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്താം

പെരുന്നാളിങ്ങെത്തി, അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്താം

Written By: Elizabath

പ്രാര്‍ഥനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും പുണ്യനാളുകള്‍ കഴിയാനായി. ഇനി ആഘോഷത്തിന്റെ ഈദുല്‍ ഫിത്ര്‍ നാളുകളാണ്. ആഘോഷരാവുകളില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഒരു യാത്രയ്ക്ക് തയ്യാറെടുക്കാത്തവരായി ആരും കാണില്ല.
പെരുന്നാള്‍ അടിച്ചു പൊളിക്കാന്‍ കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം. കുട്ടികളെയും കൊണ്ട് ധൈര്യത്തില്‍ പോകാന്‍ പറ്റിയ സ്ഥലങ്ങള്‍

കണ്ണൂര്‍

കണ്ണൂര്‍

കുടുംബത്തോടൊപ്പം ആഘോഷമാക്കാന്‍ ഒരു പകല്‍ മുഴുവന്‍ കയ്യിലുണ്ടെങ്കില്‍ നേരേ കണ്ണൂരിനു പോകാം. കണ്ണൂര്‍ കോട്ടയും അറയ്ക്കല്‍ കൊട്ടാരവും കണ്ട് പയ്യാമ്പലം പാര്‍ക്കില്‍ പോയി അസ്തമയ സൂര്യനെ കണ്ട് മടങ്ങാം.കണ്ണൂ‌രിന്റെ തീരങ്ങളിലെ ബീച്ചുകളും പാർക്കുകളും

pc:Priya Sivaraman

തലശ്ശേരി

തലശ്ശേരി

തലശ്ശേരി ബിരിയാണിയില്ലാത്ത പെരുന്നാളാഘോഷം ചിന്തിക്കാന്‍ പറ്റാത്തവര്‍ കൂടുതലൊന്നും ആലോചിക്കേണ്ട. കേക്കിന്റെയും ക്രിക്കറ്റിന്റെയും സര്‍ക്കസ്സിന്റെയും നാട് മാത്രമല്ല ബിരിയാണിയുടെ കൂടി നാടാണ് തലശ്ശേരി എന്ന് അവിടെ പോയി മനസ്സിലാക്കാം. കൊതിയൂറുന്ന തലശ്ശേരി ബിരിയാണി തനതായ രുചിയില്‍ കഴിക്കണമെങ്കില്‍ തലശ്ശേരിയില്‍ തന്നെ പോകണം.

PC: Sheetal

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ വെള്ളച്ചാട്ടം

നോമ്പിന്റെ ക്ഷീണം തീര്‍ക്കാന്‍ നീണ്ട ഒരു യാത്രയും ഒരു വെള്ളച്ചാട്ടവുമായാലോ.. കോഴിക്കോടു നിന്നും ചുരം കയറി കല്‍പ്പറ്റ വഴി നേരെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ പോകാം. തിരിച്ച് ചുരമിറങ്ങുമ്പോള്‍ കോഴിക്കോടിന്റെ സ്വന്തം രുചികള്‍ പരീക്ഷിക്കുകയുമാവാം.

pc: Yjenith

പൈതല്‍മല

പൈതല്‍മല

കടുത്ത വേനലിലും കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന പൈതല്‍മല കയറിയാലോ..
നമ്മുടെ നാടിന്റെ ഹരിതാഭവും പച്ചപ്പും മനസ്സില്‍ കൊണ്ടുനടക്കുന്നവരാണെങ്കില്‍ പൈതല്‍ മല കയറാം.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും നടുവില്‍കുടിയാന്മലപൊട്ടന്‍പ്ലാവ് വഴി പൈതല്‍ മലയിലെത്താം. ആലക്കോടുനിന്ന് മഞ്ഞപ്പുല്ല് വഴിയും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് പൈതല്‍മല നിലകൊള്ളുന്നത്.

pc: Vinayaraj

കൊളക്കുമല

കൊളക്കുമല

കൊളക്കുമലയിലെ ചായ കുടിക്കാനും മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കാണാനും ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള കൊളക്കുമലയില്‍ പെരുന്നാളിളാഘോഷത്തിന് പോകാം. സമയമുണ്ടെങ്കില്‍ വട്ടവടയും മൂന്നാര്‍ ടോപ് സ്റ്റേഷനും കണ്ട് തിരിച്ചെത്താം.

pc: Husena MV

 പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

പ്രകൃതി സൗന്ദര്യത്തില്‍ താല്പര്യമുള്ളവരാണെങ്കില്‍ ധൈര്യപൂര്‍വ്വം പോകാവുന്ന സ്ഥലമാണ് കോഴിക്കോടു ജില്ലയിലെ പെരുവണ്ണാമൂഴി. കാട്ടിലൂടെയുള്ള യാത്രയും അണക്കെട്ടും ചപ്പാത്തു റോഡുമെല്ലാം ഈ യാത്രയെ അവിസ്മണീയമാക്കും.

pc: Sajetpa

 കേരളാംകുണ്ട് വെള്ളച്ചാട്ടം

കേരളാംകുണ്ട് വെള്ളച്ചാട്ടം

സാഹസികതയില്‍ താല്പര്യമുള്ളവര്‍ക്കു പരീക്ഷിക്കാവുന്ന ഒരിടമാണ് മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം.
സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കരളാംകുണ്ട് ദേശീയ സാഹസിക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ടുണ്ട്. 150 അടി ഉയരത്തില്‍ നിന്നും ഒരു കുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഓഫ് റോഡില്‍ താല്പര്യമുള്ളവര്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിരിക്കണം. സൈലന്റ് വാലിക്ക് സമീപമുള്ള കുമ്പന്‍ മലയുടെ അടിവാരത്തിലാണ് ഈ വെള്ളച്ചാട്ടം.

മങ്കയം വെള്ളച്ചാട്ടം

മങ്കയം വെള്ളച്ചാട്ടം

കാടിനു നടുവിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം. കൃത്രിമത്വങ്ങളോ ആഢംബരങ്ങളോ ചെന്നെത്താത്ത കാടിനു നടുവിലെ മങ്കയം വെള്ളച്ചാട്ടം
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് പാലോടിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
വെള്ളച്ചാട്ടത്തിന്റെ സമീപം വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.

PC: ABHILASH KARAMOODU

ചാവക്കാട് ബീച്ച്

ചാവക്കാട് ബീച്ച്

തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് ചാവക്കാട് ബീച്ച്. ഗുരുവായൂരില്‍ നിന്നും നാലു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

pc: Fameleaf

സ്‌നേഹതീരം ബീച്ച്

സ്‌നേഹതീരം ബീച്ച്

തൃശൂരിലെതന്നെ പ്രശസ്തമായ മറ്റൊരു ബീച്ചാണ് കേരള ടൂറിസം വകുപ്പ് പരിപാലിക്കുന്ന സ്‌നേഹതീരം ബീച്ച്. ഒരിക്കല്‍ കേരളത്തിലെ ഏറ്റവും മികച്ച ബീച്ചായി തിരഞ്ഞെടുക്കപ്പെട്ട സ്‌നേഹതീരം ബീച്ച് ഏറെ മനോഹരമാണ്.

pc : Jpullokaran

പരുന്തുംപാറ

പരുന്തുംപാറ

ഇടുക്കിയില്‍ കാണാവുന്ന മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പരുന്തുംപാറ. ആഴംകാണാത്ത കൊക്കയും കാറ്റും മലകളും പാറക്കൂട്ടവുമൊക്കെ ചേര്‍ന്ന പരുന്തുംപാറ നല്ലൊരു വീക്കെന്‍ഡ് ഡ്രൈവിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

pc: Ashwin Kumar

 മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

കല്ലടയാറിനെ ചുറ്റി അഷ്ടമുടി കായലിലൂടെ ഒരു തോണി യാത്ര താല്പര്യമുണ്ടെങ്കില്‍ മണ്‍റോ തുരുത്ത് കാണാം. സഞ്ചാരികളുടെ പട്ടികയില്‍ പെട്ടന്നിടം നേടിയ ഈ തുരുത്ത് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് കരുതി വയ്ക്കുന്നത്.
കൊല്ലത്തുനിന്നും 25 കിലോമീറ്ററും പരവൂരില്‍ നിന്ന് 38 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC: Girish Gopi

 കൊച്ചി മെട്രോ

കൊച്ചി മെട്രോ

കൊച്ചി മെട്രോ വന്നതിന്റെ ബഹളങ്ങള്‍ തീരുന്നതിനു മുന്‍പേ ഒന്നു മെട്രോയില്‍ കയറിയാലോ. ആ വഴി ഇടപ്പള്ളിയിലിറങ്ങി ലുലു മാളിലും പോയി ഒരു ദിവസം അടിച്ച് പൊളിക്കാം. ഈ യാത്ര കുട്ടികള്‍ക്കിഷ്ടപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

pc: Vickymon

പെരുന്തേനരുവി വെള്ളച്ചാട്ടം

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം ഒരു ദിവസത്തെ യാത്രയ്ക്കു പറ്റിയ സ്ഥലമാണ്.
പത്തനംതിട്ടയില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം താരതമ്യേന അറിയപ്പെടാത്ത ഒന്നാണ്.
പശ്ചിമഘട്ട മലനിരകളിലൂടെയെത്തുന്ന പെരുന്തേനരുവി 100 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.

kerala tourism official site

 വാഗമണ്‍

വാഗമണ്‍

വാഗമണ്‍ സന്ദര്‍ശിച്ചാല്‍ മാത്രമേ കോട്ടയംകാരുടെ ആഘോഷങ്ങള്‍ പൂര്‍ണ്ണമാവുകയുള്ളു. തങ്ങളുപാറയും മൊട്ടക്കുന്നും പൈന്‍ ഫോറസ്റ്റുമൊക്കെ ഇപ്പോഴും കോട്ടയംകാരുടെ ഹിറ്റ് ലിസ്റ്റില്‍ നിന്നും ഔട്ട് ആയിട്ടില്ല.

pc: Rameshgowtham

Please Wait while comments are loading...