» »രുചിയെ ആകര്‍ഷിക്കുന്നയിടങ്ങള്‍

രുചിയെ ആകര്‍ഷിക്കുന്നയിടങ്ങള്‍

Written By: Elizabath

ഭക്ഷണപ്രേമികള്‍ക്ക് യാത്രകള്‍ എന്നും ഒരു പ്ലസ് പോയിന്റാണ്. സ്ഥലങ്ങളും കാണാം ആ നാടിന്റെ രുചികള്‍ അറിയുകയും ചെയ്യാം.. സംസ്‌കാരങ്ങളും രീതികളുെം ഏരെ വ്യത്യസ്തമായിട്ടുള്ള ഏറെ സ്ഥലങ്ങള്‍ നമ്മുടെ യാത്രകളില്‍ കടന്നു വരാറുണ്ട്. അതിനാല്‍ത്തന്നെ രുചികള്‍യാത്രകളില്‍ നിന്നും ലഭിക്കും.
തെക്കേ ഇന്ത്യയില്‍ മികച്ച ഭക്ഷണം ലഭിക്കുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

മാംഗ്ലൂര്‍

മാംഗ്ലൂര്‍

വെജിറ്റേറിയന്‍സിനും നോണ്‍ വെജിറ്റേറിയന്‍സിനും ഒരു പോലെ ഇഷ്ടമാകുന്ന രുചികള്‍ ഒരുക്കുന്ന ഇടമാണ് മാംഗ്ലൂര്‍. കടല്‍ വിഭവങ്ങള്‍ തേങ്ങാപ്പാലില്‍ തയ്യാറാക്കി കിട്ടുന്ന സ്ഥലങ്ങളും നീര്‍ ദോശയുമൊക്കെയാണ് മാംഗ്ലൂരിന്റെ പ്രത്യേകതകള്‍.

PC: Surajms1994

ഹൈദ്രാബാദ്

ഹൈദ്രാബാദ്

നിസാമുകളുടെ നാടായ ഹൈദരാബാദ് പേരു കേട്ടിരിക്കുന്നത് ഹൈദരാബാദ് ബിരിയാണിക്കാണ്. മുഗള്‍ വിഭവങ്ങള്‍ തേടി ആളുകളെത്തുന്ന ഇവിടെ പ്രത്യേകം തയ്യാറാക്കുന്ന മസാലക്കൂട്ടുകളാണ് രുചിയുടെ രഹസ്യം.

PC: FoodPlate

കൂര്‍ഗ്

കൂര്‍ഗ്

പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍കൊണ്ട് രുചിയുടെ വിസ്മയം തീര്‍ക്കുന്നവരാണ് കൂര്‍ഗുകാര്‍. പോര്‍ക്കു കറികള്‍ മികച്ച രീതിയില്‍ ഇവിടെ ലഭിക്കും. അരി കൊണ്ടുണ്ടാക്കുന്ന വിവിധ തരത്തിലുള്ള റൊട്ടികളാണ് ഇവിടുത്തെ പ്രധാന ഭക്ഷണം.

PC: Abhishek Chintamani

അമ്പൂര്‍

അമ്പൂര്‍

തമിഴ്‌നാട്ടിലെ അമ്പൂര്‍ നമുക്കത്ര പരിചയമില്ലങ്കിലും ബിരിയാണി പ്രേമികളുടെ സ്വര്‍ഗ്ഗമാണിത്. അമ്പൂര്‍ ബിരിയാണി അത്രയും പ്രശസ്തമാണ് ഇവിടെ. പാലാര്‍ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന അമ്പൂര്‍ ചെറിയ അരികൊണ്ടുണ്ടാക്കുന്ന ബിരിയാണിക്കാണ് പേരുകേട്ടിരിക്കുന്നത്.

PC: Thamizhpparithi Maari

ചെട്ടിനാട്

ചെട്ടിനാട്

രാജ്യത്തെങ്ങും ഏറെ ആരാധകരുള്ള ചെട്ടിനാട് വിഭവങ്ങള്‍ തമിഴ്‌നാടിന്റെ സ്വന്തമാണ്. ചെട്ടിയാര്‍ എന്ന വിഭാഗക്കാരുടെ കുത്തകയായ ചെട്ടിനാട് വിഭവങ്ങള്‍മസാലരുചികള്‍ക്കാണ് പ്രശസ്തം. കൂടാതെ ചെട്ടിനാട് ചിക്കന്‍ വിഭവങ്ങളും മത്സ്യവിഭവങ്ങളും ഏറെ പ്രശസ്തമാണ്.

PC: EVENSAB

പോണ്ടിച്ചേരി

പോണ്ടിച്ചേരി

കൊളോണിയല്‍- തമിഴ് രുചികളുടെ ഒരു സങ്കലനമാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത. ഇഡലി, ദോശ അടക്കമുള്ള സൗത്ത് ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന സ്ഥലമാണെങ്കിലും ഫ്രഞ്ച് രുചികള്‍ക്കാണിവിടം പേരുകേട്ടിരിക്കുന്നത്.

PC: heinanlan

Read more about: food chennai pondicherry

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...