Search
  • Follow NativePlanet
Share
» »ഹിൽസ്റ്റേഷനുകളിലേക്കാണോ യാത്ര...എങ്കിൽ ഗർവാളിനു പോകാം..

ഹിൽസ്റ്റേഷനുകളിലേക്കാണോ യാത്ര...എങ്കിൽ ഗർവാളിനു പോകാം..

ഗർവാൾ മേഖലയിൽ സ്ഥിതിചെയ്യുന്ന മികച്ച ഹിൽസ്റ്റേഷനുകളെ പറ്റി ചുവടെ വായിക്കാം

ഇത് വേനൽക്കാലമാണ്. സഞ്ചാരപ്രിയരായവർ എല്ലാവരും തന്നെ തങ്ങളുടെ ബാഗുകൾ പാക്ക് ചെയ്തുകൊണ്ട് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര പുറപ്പെടാൻ ഒരുക്കം കൂട്ടുന്നുണ്ടാവും, ഹിൽ സ്റ്റേഷനുകളുടെ കാര്യം പറയുകയാണെങ്കിൽ ഉത്തരാഖണ്ഡിൽ നിന്ന് തുടങ്ങേണ്ടിവരും. ഹിമാലയൻ പർവതനിരകളുടെ മനോഹാരിതയെ ആസ്വദിക്കാൻ ഉത്തരാഖണ്ഡ് അല്ലാതെ മറ്റൊരു സ്ഥലം നമുക്ക് ചിന്തിക്കാനാവില്ല. സഞ്ചാരികൾ ഏവരുടെയും പ്രിയ ലക്ഷ്യസ്ഥാനമാണ് ഇവിടുത്തെ ഓരോ മലയിടുക്കുകളും. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രധാനമായും രണ്ടു മേഖലകളായി തിരിച്ചിട്ടുണ്ട്: കുമാവോൺ മേഖല, പൗരി ഗർഹ്വാൾ എന്നിവയാണ് ഇവ രണ്ടും. ഇവയിൽ രണ്ടു ഭാഗത്തും അസംഖ്യം സഞ്ചാരികൾ വിനോദസഞ്ചാരത്തിനായി വന്നെത്താറുണ്ട്. ഹിമാലയൻ മലനിരകളും അവയുടെ താഴ്വരകളും, നദിയോരങ്ങളും, ട്രക്കിങ് പോയിന്റുകളും, വെള്ളച്ചാട്ടങ്ങളും തീർത്ഥാടക ക്ഷേത്രങ്ങളും അങ്ങനെ എന്തൊക്കെയാണ് ഉത്തരാഖണ്ഡ് ദേശം തന്റെ ഈ ഇരു മേഖലകളിലുമായി ഒതുക്കി വച്ചിരിക്കുന്നത്.. അതിൽ ഇവിടെ നമുക്ക് പൗരി ഗർവാൾ മേഖലയിലെ ഏറ്റവും മികച്ച അഞ്ച് ഹിൽസ്റ്റേഷനുകളെ പരിചയപ്പെടാം...

ഔലി

ഔലി

ഉത്തരാഖണ്ഡിലെ ഗർവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് ഔലി. സമുദ്രനിരപ്പിൽ നിന്നും 2800 മീറ്റർ ഉയരത്തിലാണ് ഔലി നിലകൊള്ളുന്നത്. മഞ്ഞിൽ മൂടിയ ഹിമാലയൻ പർവത നിരകളിലെ മൂന്ന് പ്രദേശങ്ങളുടെ അനശ്വരമായ ചക്രവാള ദൃശ്യങ്ങൾ ഈ സ്ഥലം നമുക്കായി കാഴ്ചവയ്ക്കുന്നു. നാന്ദാ ദേവി, കാമത് കാമെറ്റ്, മാന പർവത് എന്നിവയാണ് അവ മൂന്നും. ഔലിയിൽ വളരെ വിപുല സമൃതമായ ആപ്പിൾ തോട്ടങ്ങളുണ്ട്. വിവിധ ഇനങ്ങളിൽപ്പെട്ട സസ്യവൈഭങ്ങൾ ഉണ്ട്. മതപരമായ നിരവധി സ്ഥലങ്ങൾ ഔലിയിൽ നിലകൊള്ളുന്നതിനാൽ വർഷം തോറും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെക്ക് വന്നെത്തുന്നത്. ഈ ഹിൽസ്റ്റേഷനിൽ ട്രക്കിംഗും സാധ്യമാണ്.

ഔലി ദേശത്തിന് ചുറ്റുമുള്ള സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും : ഗുർസോ ബുഗ്യാൽ, ക്വാണി ബുഗ്യാൽ, ചെനാബ് തടാകം, ത്രിശൂൽ കൊടുമുടി, ജോഷിമത്, രുദ്രപ്രയാഗ്, നന്ദപ്രയാഗ്
സന്ദർശനത്തിന് അനുയോജ്യമായ സമയം: ജനുവരി മുതൽ മാർച്ച് വരെ

PC: Navi8apr

മുസ്സൂരി

മുസ്സൂരി

ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മുസ്സൂരി. മലനിരകളുടെ രാജകുമാരി എന്നാണ് മുസ്സൂരി അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1880 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തൻറെ അവിസ്മരണീയമായ പ്രകൃതി മനോഹാരിതയ്ക്കും സാഹസിക വിനോദങ്ങൾക്കും പേരുകേട്ട ഹിൽസ്റ്റേഷനുകളിൽ ഒന്നാണ്. ട്രെക്കിങ്ങിന്റെ അനന്തസാധ്യത ഇവിടുത്തെ ഓരോ ചുവടുകളിലും പ്രതിഫലിച്ചു നിൽക്കുന്നു. ലോഫ്ടി ഹിമാലയൻ മലനിരകളുടെ മനോഹരമായ ദൃശ്യഭംഗിയെ ആസ്വദിക്കുന്നതോടൊപ്പം റോഡിനരുകിലെ മാളുകളിൽ നിന്ന് ചെറിയ ചെറിയ ഷോപ്പിംഗ് നടത്താനും കഴിയും.

മുസ്സൂരി പ്രദേശത്തിന് സമീപം കാണേണ്ട സ്ഥലങ്ങൾ:, കസ്ലി തടാകം, കാമൽ റോക്ക്, ജബാർകെത്ത് വന്യജീവി സങ്കേതം, ക്ലൗഡ്സ് എൻഡ്, ഗൺ ഹിൽ

മുസ്സൂരി സന്ദർശിക്കേണ്ട സമയം: മാർച്ച് മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയും


PC: Sayani Saha

തെഹ്രി

തെഹ്രി

1950 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെഹ്രി പ്രദേശം ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് തെഹ്രി ദേശത്തിലെ അണക്കെട്ട്. ഭാഗീരഥി, ഭിലാഗ്ന എന്നീ നദികളുടെ സംഗമ സ്ഥാനത്തായാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.. ഇവിടുത്തെ പ്രകൃതി ഭംഗിയുടേയും കാൽപനീക ദൃശ്യസൗന്ദര്യത്തിന്റേയും പേരിൽ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെ ഇടം പിടിച്ച ഒന്നാണ് ഈ ഹിൽസ്റ്റേഷൻ.

തെഹ്രി ദേശത്തിനടുത്തുള്ള കാഴ്ചകൾ : തെഹ്രി അണക്കെട്ട്, ദാലിയൂൺ ഗല, ധാനൗൾട്ടി, ദേവപ്രയാഗ്, സെം മുഖെം ക്ഷേത്രം, നരേന്ദ്ര നഗർ

തെഹ്രി സന്ദർശിക്കാൻ സമയം: സെപ്റ്റംബർ മുതൽ മാർച്ച് വരെ

PC: Prakhartodaria

കനട്ടൽ

കനട്ടൽ

ഉത്തരാഖണ്ഡിലെ ഗർവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് കനട്ടൽ. മുസ്സൂരിയിൽ നിന്ന് 33 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ചെറിയൊരു ഹിൽസ്റ്റേഷനായ ഈ സ്ഥലത്തിന് വളരെ വിപുല സമൃദ്ധമായ വനപ്രദേശങ്ങളും അസ്പഷ്ടമായ സൗന്ദര്യ വ്യവസ്ഥിതിതും കൈമുതലായുണ്ട്. പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സ്വയം വിശ്രമിക്കാനും സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം കുറച്ചു നല്ല സമയം ചെലവഴിക്കാനും ഒക്കെ ഇവിടെ അവസരമുണ്ട്.

കനട്ടൽ പ്രദേശത്തിനടുത്ത് കാണേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ :, ചമ്പ, കൗഡിയ ഫോറസ്റ്റ് സഫാരി, കനറ്റാൽ ഹൈറ്റ്സ്, സുർക്കന്ദ ദേവി ക്ഷേത്രം

സന്ദർശനത്തിന് അനുയോജ്യമായ സമയം : ഡിസംബർ മുതൽ മെയ് വരെ

PC: Stuti sharma 09

പൗരി

പൗരി

1814 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൗരി പ്രദേശം പ്രകൃതി സ്നേഹികളുടെ പറുദീസയാണെന്നാണ് പറയുന്നത്. മഞ്ഞ് മൂടിയ മലനിരകളുടെ അനശ്വരമായ കാഴ്ചകൾക്കൊപ്പം ഇവിടെയുള്ള മനോഹരമായ മറ്റ് പ്രകൃതിദൃശ്യങ്ങൾ സഞ്ചാരികൾ എല്ലാവർക്കും അവിസ്മരണീയമായ ദൃശ്യാനുഭവം നൽകുന്നു. കേദാർനാഥ്, നീലകണ്ഠൻ, നന്ദദേവി, ഗംഗോത്രി, ബന്ദർ പഞ്ച് തുടങ്ങിയ പ്രമുഖ പർവതാഗ്ര സ്ഥാനങ്ങൾ സന്ദർശകരെ പുളകം കൊള്ളിക്കാൻ കഴിയുന്നവയാണ്. ഒരു രാത്രി മുഴുവനും പൗരിയിൽ തങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇവിടുത്തെ മനോഹരമായ സൂര്യോദയത്തിന്റെ കാഴ്ചയെ കൺകുളിർക്കേ കാണാൻ മറക്കരുത്.

പൗരി ദേശത്തിനും ചുറ്റുമുള്ള വിശിഷ്ഠമായ സ്ഥലങ്ങൾ: നാഗ് ദേവ് മന്ദിർ, ചൗഖംബാ വ്യൂ പോയിന്റ്, ഖിർസു, കണ്ഡോലിയ, അദ്വാനി

പൗരി സന്ദർശിക്കാൻ പറ്റിയ സമയം: ഡിസംബർ മുതൽ ജൂൺ വരെ

PC: Fowler&fowler

ആർട്ടിക്കേനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾആർട്ടിക്കേനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾ

കുളുവും മണാലിയും ഷിംലയും അല്ലാത്ത മറ്റൊരു ഹിമാചൽകുളുവും മണാലിയും ഷിംലയും അല്ലാത്ത മറ്റൊരു ഹിമാചൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X