ഉദയ്പൂർ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരിക പിച്ചോള തടാകവും സിറ്റി പാലസും ഫത്തേ സാഗർ തടാകവും ഒക്കെയാണ്. ഉദയ്പൂർ എന്നാൽ ഇതൊക്കെയാണങ്കിലും ഈ കാഴ്ചകൾ കൊണ്ടു മാത്രം ഒതുക്കാവുന്നതല്ല ഉദയ്പൂർ യാത്ര. യാത്രാ പ്ലാനുകളിലും എന്തിനധികം വിനോദ സഞ്ചാര ഭൂപടത്തിൽ പോലും ഒരിക്കലും ഇടം നേടിയിട്ടില്ലാത്ത കുറേയധികം സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഉദയ്പൂരിനെ ശരിക്കും കണ്ടറിയണം എന്നു താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഈ സ്ഥലങ്ങൾ പരിചയപ്പെടാം...

ശില്പഗ്രാം
നിങ്ങളുടെ ഉള്ളിൽ ഒരു കലാകാരനോ കലാസ്നേഹിയോ ഉറങ്ങിക്കിടക്കുന്നുണ്ടെങ്കിൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമുണ്ട് ഉദയ്പൂരിൽ. ശില്പഗ്രാം. ഉദയ്പൂരിന്റെ നഗരപരിധിയിൽ നിന്നും മാറി ഒരു ചെറിയ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ പുറംകാഴ്ചകൾ അത്ര ആകർഷണീയമായിരിക്കില്ലെങ്കിലും ഉള്ളിലെ കാഴ്ചകൾ വിസ്മയിപ്പിക്കുമെന്ന് തീർച്ച. രാജസ്ഥാൻരെ തനതായ കലകളും കരകൗശലവും ഒക്കെ കാണുവാൻ താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണിത്. ഏകദേശം 70 ഏക്കർ സ്ഥലത്തായി കിടക്കുന്ന ഈ ശില്പഗ്രാം റൂറൽ മ്യൂസിയം എന്നാണ് അറിയപ്പെടുന്നത്.
രാജസ്ഥാന്റെ ചരിത്രവും കലകളും കലാപാരമ്പര്യവും ഒക്കെ നേരിട്ട് കണ്ടറിയണം എന്നു താല്പര്യമുള്ളവർ ഇവിടം തീർച്ചയായും സന്ദർശിച്ചിരിക്കണം.
PC-Chinmayisk

സോളാർ ഒബ്സർവേറ്ററി
ഉദയ്പൂരിന്റെ സൗന്ദര്യം മറ്റൊരു തരത്തിൽ ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് സന്ദർശിക്കുവാൻ പറിറിയ ഇടമാണ് ഇവിടുത്തെ സോളാർ ഒബ്സർവേറ്ററി. ഉദയ്പൂരിന്റെ മിന്നിത്തിളങ്ങുന്ന ആകാശം കാണാൻ താല്പര്യമുള്ളവർ സന്ദർശിക്കേണ്ട ഇവിടം ഒരു ചെറിയ ദ്വീപിനു നടുവിലാണ് സ്ഥിതി ചെയ്യുന്നത്. 1976 ൽ പ്രസിദ്ധമായ ഫത്തേസാഗർ തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ സോളാർ ഒബ്സർവേറ്ററി സന്ദർശകർക്കിടയിൽ അത്ര പ്രസിദ്ധമല്ല.
PC-TeshTesh

ലേക്ക് ബാഡി
ഉദയ്പൂരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ അതിൽ തീർച്ചയായും കയറിവരുന്ന ഇടങ്ങളാണ് പിച്ചോള തടാകവും ഫത്തേ സാഗർ തടാകവും. പതിറ്റാണ്ടുകളായി ടൂറിസം രംഗത്തു നിറഞ്ഞു നിൽക്കുന്ന ഈ ഇടങ്ങൾ എന്നും തിരക്കു കൊണ്ടു ബുദ്ധിമുട്ടുന്ന ഇടം കൂടിയാണ്. എന്നാൽ ഇതിനേക്കാൾ മനോഹരമായി ഇവിടെ മറ്റൊരു തടാകമുള്ള കാര്യം മിക്ക സഞ്ചാരികൾക്കും അറിയില്ല. അതാണ് ലേക്ക് ബാഡി എന്നറിയപ്പെടുന്ന തടാകം. ഉദയ്പൂർ നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ്. പക്ഷി നിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
PC-Mansanyas

പ്രതാപ് പാർക്ക്
കാഴ്ചകൾ ഒക്കെ കണ്ടു തീർത്ത് ഉദയ്പൂരിലെ വൈകുന്നേരങ്ങള്ഡ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് ഇവിടുത്തെ പ്രതാപ് പാർക്ക്. ആയിരം ഇടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ ഒരു ഓപ്പൺ ജിം കൂടിയുണ്ട്. ആരോഗ്യസംരക്ഷണത്തിനിറങ്ങുന്നവർക്ക് അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളില്‍ സന്ദർശിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്. പിച്ചോള തടാകത്തിന്റെ സമീപമാണിത് സ്ഥിതി ചെയ്യുന്നത്.
PC-Ankto420

അഹർ സെനോടാഫ്
ഉദയ്പൂരിലെത്തുന്ന ചരിത്ര പ്രേമികൾ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് അഹർ സെനോടോപ്. സാധാരണ ഉദ്യ്പൂരിലെത്തുന്നവർ തിരക്കിനിടയിൽ വിട്ടുപോകുന്ന ഇവിടെ ഏകദേശം 250 ഓളം ശവകുടീരങ്ങളാണുള്ളത്. മേവാർ രാജവംശവുമായി ബന്ധപ്പെട്ടതാണ് ഈ ഇടം.

തടാകങ്ങളുടെ നാട്ടില കാഴ്ചകൾ
രാജസ്ഥാന്റെ കിരീടത്തിലെ മുത്ത് എന്നറിയപ്പെടുന്ന ഉദയ്പൂര്‍ തടാകങ്ങളുടെ നാട് കൂടിയാണ്. ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പ്രകൃതി സൗന്ദര്യത്തിനും മനോഹരമായ ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ്. താഴ് വരയില്‍ നാടു തടാകങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പൗരാണിക രാജസ്ഥാന്‍ നഗരത്തിന് കാഴ്ചക്കാര്‍ക്ക് നല്കാന്‍ ഒട്ടേറെ കാഴ്ചകളും ദൃശ്യങ്ങളുമുണ്ട്. ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുവാനുള്ളത് നല്കുന്ന ഉദയ്പൂരിനെ പരിചയപ്പെടാം...
തടാകങ്ങളുടെ നാട്ടിലെ വിസ്മയങ്ങള്‍

ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മഴത്താവളങ്ങൾ
വരണ്ടു കിടക്കുന്ന സ്ഥലങ്ങൾ നിറം പകർന്നതുപോലെ മാറുന്നതും സൂര്യന്റെ കൊടും ചൂട് മഴമേഘങ്ങൾക്ക് വഴി മാറുന്നതുമെല്ലാം മഴക്കാലത്തു മാത്രമുള്ള രാജസ്ഥാൻ സ്പെഷ്യൽ കാഴ്ചകളാണ്. അതുകൊണ്ടു തന്നെ മഴക്കാലങ്ങൾ ആസ്വദിക്കുവാൻ രാജസ്ഥാനേക്കാളും മികച് ഒരു ഓപ്ഷൻ വേറെ ഇല്ല എന്നുതന്നെ പറയേണ്ടി വരും. അധികം പ്രശസ്തമല്ലാത്ത രാജസ്ഥാനിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...
ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മഴത്താവളങ്ങൾ

മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളിലെ മഴക്കൊട്ടാരം
മേഘങ്ങള്‍ക്കിടയിലൂടെ നൂല്‍വണ്ണത്തില്‍ പെയ്യുന്ന മഴ ആവേശം കൊള്ളിക്കാത്തവരായി ആരും കാണില്ല. അതൊന്ന് കാണാനും ഇറങ്ങിനിന്ന് നനയാനും കൊതിക്കുന്നവരാണ് നമ്മളെല്ലാം... എന്നാല്‍ പര്‍വ്വതങ്ങള്‍ക്കു മുകളില്‍ നിന്നും പെയ്‌തൊഴിയുന്ന മഴയെ കയ്യെത്തിപ്പിടിക്കാന്‍ കൊട്ടാരം പണിത രാജകുമാരനെ നമുക്ക് പരിചയമില്ല. മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളില്‍ മഴമേഘങ്ങളെ കാണാന്‍ പണിതീര്‍ത്ത മഴക്കൊട്ടാരത്തിന്റെ വിശേഷങ്ങള്‍...
മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളിലെ മഴക്കൊട്ടാരം

ആരും കീഴടക്കാത്ത കോട്ടയിലെ നിഗൂഢ രഹസ്യങ്ങൾ
ആരവല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന രാജവാണ് ഈ കോട്ട പണികഴിപ്പിച്ചത്. റാണ പണികഴിപ്പിച്ച 32 മലങ്കോട്ടകളില്‍ ഏറ്റവും വലുത് ഈ കോട്ടയാണ്.