Search
  • Follow NativePlanet
Share
» »ബാങ്കോക് പോകേണ്ട..... രഹസ്യമായ ഈ പത്തിടങ്ങൾ മതി

ബാങ്കോക് പോകേണ്ട..... രഹസ്യമായ ഈ പത്തിടങ്ങൾ മതി

By Elizabath Joseph

പാർട്ടി...ആഘോഷം...യാത്ര...ഇതുമൂന്നുമില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കുവാൻ പോലും പറ്റാത്തവരാണ് ഇന്നത്തെ യുവാക്കൾ.. ജോലി ചെയ്ത് തളർന്നിരിക്കുമ്പോൾ ഒരു റിലാക്സേഷനാണ് നമുക്ക് പാർട്ടികൾ. രാവേറിയാലും നിലയ്ക്കാത്ത ആഘോഷങ്ങളും കൂട്ടുകാരുമൊത്തുള്ള കറങ്ങലുകളും എല്ലാം ഇതിൽ ഉൾപ്പെടും. അപ്പോഴും കൺഫ്യൂഷൻ വരിക പാർട്ടിയ്ക്ക് എവിടെ പോകണമെന്നായിരിക്കും...

ഇന്ത്യയിൽ ഇത്രയധികം പാർട്ടി ഡെസ്റ്റിനേഷനുകൾ ഉള്ളപ്പോൾ അത്തരത്തിലൊരു കൺഫ്യൂഷന്റെ ആവശ്യമേ ഇല്ല. അടിച്ചു പൊളിച്ച് പാർട്ടി നടത്തുവാൻ പറ്റിയ മികച്ച പാർട്ടി ഡെസ്റ്റിനേഷനുകൾ പരിചയപ്പെടാം...

ഗോ ഗോ ഗോവ!!

ഗോ ഗോ ഗോവ!!

പാർട്ടി എന്നു കേൾക്കുമ്പോൾ തന്നെ അതിനോടൊത്ത് മനസ്സിൽ വരുന്ന രൂപമാണ് ഗോവയുടേത്. രാത്രികാലങ്ങളിൽ ബീച്ചുകളിൽ നടക്കുന്ന തകർപ്പൻ പാർട്ടികളാണ് ഗോവയുടെ മുഖമുദ്ര തന്നെ. എല്ലാ തരത്തിലുള്ള ആഘോഷങ്ങളെയും ഒരുപോലെ സ്വീകരിക്കുവാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

ഗോവയിലെ പാർട്ടികൾ ആസ്വദിക്കുവാനായി മാത്രം ഇവിടെ എത്തുന്നവരും ഉണ്ട് എന്നറിയുമ്പോഴാണ് ആളുകൾ എത്രമാത്രം ഈ സ്ഥലത്തെ ഇഷ്ടപ്പെടുന്നു എന്നു മനസ്സിലാവുക.

 ഉറങ്ങാത്ത മുംബൈ

ഉറങ്ങാത്ത മുംബൈ

സ്വപ്നം കാണുവാനും ഉറങ്ങാതെ ലക്ഷ്യത്തിലെത്തുവാനും പ്രേരിപ്പിക്കുന്ന അപൂർവ്വം സ്ഥലങ്ങളിലൊന്നാണ് മുംബൈ. രാവിനും പകലിനും ഒരേപോലെ സൗന്ദര്യമുള്ള ഈ നഗരമാണ് ഇന്ത്യയിലെ മറ്റൊരു പ്രധാനപ്പെട്ട പാർട്ടി ഡെസ്റ്റിനേഷൻ. ഇവിടുത്തെ രാത്രി ജീവിതത്തോടൊപ്പം തന്നെ ആഘോഷിക്കേണ്ടതാണ് മുംബൈയുടെ മാത്രം പ്രത്യേകതയായ പാർട്ടികളും. ബോളിവുഡ്, ഗ്ലാമർ തുടങ്ങിയ മേഖലകളൊക്കെ മാറ്റി നിർത്തിയാൽ ഡിജെയും മ്യൂസിക്കൽ പാർട്ടികളും ബാൻഡ് ഷോകളും ഒക്കെയാണ് ഈ നഗരത്തിന് ജീവൻ നല്കുന്നത്.

 ഡെൽഹി

ഡെൽഹി

ജീവിതത്തിൽ വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടങ്ങളിലൊന്നായാണ് ഡെൽഹി അറിയപ്പെടുന്നത്. വ്യത്യസ്തങ്ങളായ ഒട്ടേറെ സംസ്കാരങ്ങൾ ഒരു കുടക്കീഴിൽ കാണുന്ന ഇവിടുത്തെ ജീവിതത്തിലും അത്രതന്നെ വ്യത്യാസം അറിയാനാവും. എല്ലാ ബജറ്റിലും ഇവിടെ കഴിയാം എന്നതാണ് ഈ നാടിനെ പാർട്ടി ഡെസ്റ്റിനേഷനുകളിലൊന്നാക്കി മാറ്റുന്നത്. ഡെൽഹി, കൊണാട്ട് പ്ലേസ്, ഹാവൂസ് ഖാസ് വില്ലേജ്, വസന്ത് കുഞ്ച് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ പ്രശസ്തമായ പാർട്ടി കേന്ദ്രങ്ങൾ

ബല്ലേ ബല്ലേ ബാംഗ്ലൂർ

ബല്ലേ ബല്ലേ ബാംഗ്ലൂർ

മലയാളികളുടെ പാര്‍ട്ടി നഗരമായി അറിയപ്പെടുന്ന ഇടമാണ് ബാംഗ്ലൂർ. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ താമസിക്കുന്ന ഇവിടം ഒരു കൾച്ചറൽ ഹബ്ബുതന്നെയായി മാറിയിട്ടുണ്ട്. അതിനാൽഏതു തരത്തിലുള്ള ആളുകളെയും തൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന ഇവിടം പബ് ക്യാപിറ്റൽ കൂടിയാണ്. ആഴ്ചാവസാനങ്ങളിലാണ് ഇവിടുത്തെ പബ്ബുകൾ യഥാർഥ രൂപത്തിലെത്തുന്നത്..

പൂനെ

പൂനെ

ക്ലബ്ബിന്റെയും ഡിസ്കോയുടെയും പബ്ബുകളുടെയും ഒക്കെ വലിയ ഒരു നാടാണ് പൂനെ. എല്ലാ ദിവസവും എന്തെങ്കിലും ഒക്കെ കാരണങ്ങളുണ്ടാക്കി പാർട്ടി നടത്തുവാൻ മാത്രം പാർട്ടിപ്രിയരായ ആളുകൾ ജീവിക്കുന്ന ഇടമാണിത്.കൂടുതലും വിദ്യാർഥികളുള്ള ഇടമായതിനാൽ ഇവിടുത്തെ കാര്യങ്ങൾ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈബ്രന്റായിരിക്കും. ബെംഗളുരുവിനെ പോലെ തന്നെ ഒരു പാർട്ടി നഗരമാണിത്.

ഹൈദരാബാദ്

ഹൈദരാബാദ്

ഏറ്റവും മനോഹരമായ രാത്രി കാലങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഒരൊറ്റ ഇടമേ ഇന്ത്യയിലുള്ളൂ. അത് ഹൈദരാബാദാണ്. ലൗഞ്ചസ്, ഡിസ്കേ ബാർ, ക്ലബുകൾ, തുടങ്ങിയവയാണ് ഇവിടെ ആഘോഷിക്കുവാനെത്തുന്നവരെ കാത്തിരിക്കുന്നത്. ഇവിടുത്തെ പാർട്ടി ആഘോഷിക്കുവാനെത്തിയാൽ തികച്ചും പ്രൊഫഷണലായ ആഘോഷമായി മാറുമോ എന്നൊരു സംശയമുണ്ട്. കാരണം ബെംഗളുരു കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം ഐടി പ്രൊഫഷണലുകളുള്ള സ്ഥലമാണിത്.

ജിൽ ജിൽ ചണ്ഡിഗഡ്

ജിൽ ജിൽ ചണ്ഡിഗഡ്

ഫ്രീക്കി അടിച്ചുപൊളി പാർട്ടിയും നൈറ്റ് ലൈഫുമാണ് ആസ്വദിക്കുവാൻ വേണ്ടതെങ്കിൽ അതിനു പറ്റിയ ഇടമാണ് ചണ്ഡിഗഡ്. പഞ്ചാബുകാരെപ്പോലെ തന്നെ അടിച്ചു പൊളിക്കുന്ന, എല്ലാ കാര്യങ്ങളും ആഘോഷമാക്കുന്ന ആളുകളാണ് ചണ്ഡിഗഡിന്റെയും പ്രത്യേകത. പഞ്ചാബി മ്യൂസിക്കിന്റെ അകമ്പടിയോടെ നടത്തുന്ന പാർട്ടികളാണ് ഇവിടെ കൂടുതലുമുണ്ടാവുക .

ജയ്പൂർ

ജയ്പൂർ

കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ ജയ്പൂരിന് പാർട്ടി ഡെസ്റ്റിനേഷൻ എന്നൊരു മുഖം കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവർ ഇവിടുത്തെ പാർട്ടികളും രാത്രി ജീവിതങ്ങളും ആസ്വദിച്ചില്ലെങ്കിൽ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരിക്കും അതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കച്ചേരികളും ന‍ത്ത പരിപാടികളുമാണ് ഇവിടുത്തെ മറ്റൊരാകർഷണം. വിദേശികളെയും സ്വദേശികളെയും ആകർഷിക്കുവാനായി ധാരാളം ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

കസോൾ

കസോൾ

യാത്രകൾ ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്വപ്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് ഹിമാചൽ പ്രദേശിലെ കസോൾ. പച്ചപ്പിനിടയിൽ നിന്ന്, പാർവ്വതി വാലിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള പാർട്ടികളിൽ പങ്കെടുക്കുക എന്നത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവത്ത കാര്യങ്ങളിലൊന്നായിരിക്കും. ജീവിതം ആഘോഷിക്കുവാനെത്തുന്ന ഒരുകൂട്ടം ആളുകളുടെ ഒപ്പം ജീവിതം അടിച്ചുപൊളിക്കുക എന്നതാണ് ഇവിടെ കിട്ടുന്ന മെച്ചം

നാസിക്

നാസിക്

ഒരു സാംസ്കാരിക കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നാസിക് അന്നും ഇന്നും എന്നും ജീവിതം ആഘോഷിക്കുന്നവരുടെ ഇഷ്ട സ്ഥലങ്ങളിലൊന്നാണ്. മുന്തിരിത്തോട്ടങ്ങളുടെയും വൈൻ സെൻററുകളുടെയും ആസ്ഥാനമായ ഇവിടം പാർട്ടി നടട്ടുവാൻ ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ്.

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more