Search
  • Follow NativePlanet
Share
» »ക്ഷേത്രങ്ങളുടെ നാടായ ചിദംബരത്തെ കാഴ്ചകൾ

ക്ഷേത്രങ്ങളുടെ നാടായ ചിദംബരത്തെ കാഴ്ചകൾ

തമിഴ്നാടിൻറെ ചരിത്രത്തോടും സംസ്കാരത്തോടും ഏറ്റവും അധികം നീതി പുലർത്തുന്ന നാട്...ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുമ്പോളും വ്യത്യസ്തമായ സംസ്കാരങ്ങളെ ഒരുമിച്ചു നിർത്തുന്ന ഇടം... ആയിരക്കണക്കിന് വർഷത്തെ പഴക്കം കൊണ്ട് ചരിത്രത്തിനു മാറ്റു കൂട്ടുന്ന ഈ നാട് ചിദംബരമല്ലാതെ മറ്റേതാണ്!! ക്ഷേത്രങ്ങളും ചരിത്രവും മാത്രമാണ് ചിദംബരത്തെ ഓർക്കുമ്പോൾ മിക്കവർക്കും മനസ്സിലെത്തുക എങ്കിലും അതൊന്നുമല്ലാത്ത മറ്റൊരു ചിദംബരവും കൂടിയുണ്ട്. സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ഒക്കെ ആകർഷിക്കുന്ന ചിദംബരത്തിന്റെ വിശേഷങ്ങളിലേക്ക്!!

നടരാജ ക്ഷേത്രം

നടരാജ ക്ഷേത്രം

ചിദംബരത്തിന്റെ ഭംഗിയും ആകർഷണവും എല്ലാം ഇവിടുത്തെ നടരാജ ക്ഷേത്രം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിലെ ഏറ്റവും പഴയ ഇന്നും സജീവമായ അപൂർവ്വ ക്ഷേത്രം കൂടിയാണിത്. ചരിത്ര രേഖകൾ അനുസരിച്ച് ക്ഷേത്രത്തിന്റെ ഇന്നു കാണുന്ന ഭാഗങ്ങൾ പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്. ചോള രാജാക്കൻമാരുടെ കാലത്ത് അവരുടെ തലസ്ഥാനം കൂടിയാിരുന്നു ഇവിടം. നടരാജന്റെ രൂപത്തിൽ ശിവനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. ശാവ വിശ്വാസികളുടെ പുണ്യ സ്ഥാനം കൂടിയാണിത്. നിർമ്മാണത്തിലെ വ്യത്യസ്ത ക്ഷേത്രത്തിൻറെ കൊത്തുപണിയിലും കാണാൻ കഴിയും.

PC: Gabriele Giuseppini

പിച്ചാവരം

പിച്ചാവരം

ചിദംബരത്തു നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര സ്ഥലമാണ് പിച്ചാവരം. കണ്ടൽക്കാടുകള്‍ക്കു പേരുകേട്ടിരിക്കുന്ന ഇവിടംപ്രകൃതി സ്നേഹികൾ തീര്‍ച്ചയായും സന്ദർശിക്കേണ്ട ഇടമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടൽക്കാടുകൾ സ്ഥിതി ചെയ്യുന്ന ഇടം എന്ന ഖ്യാതിയും പിച്ചാവരത്തിനു സ്വന്തമാണ്. അതുകൊണ്ടു തന്നെ തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. മാത്രമല്ല, ധാരാളം ദേശാടന പക്ഷികൾ എത്തുന്ന ഇവിടം മികച്ച ഒരു പക്ഷി നിരീക്ഷണ കേന്ദ്രം കൂടിയാണ്.

PC-Karthik Easvur

ഭുവനഗിരി

ഭുവനഗിരി

വെല്ലാർ നദിയുടെ തീരത്ത് ചിദംബരം നദരത്തിൽ നിന്നും കുറച്ചകന്ന് സ്ഥിതി ചെയ്യുന്ന ഇടമാണ് ഭുവനഗിരി. തമിഴിലെ രണ്ടു പ്രശസ്ത വ്യക്തികളായ ശ്രീ രാഘവേന്ദ്ര സ്വാമിയുടെയും രാമലിംഗ അഡിഗളറുടെയും ജന്മസ്ഥലം കൂടിയാണിത്. ധാരാളം ക്ഷേത്രങ്ങളുള്ള ഇവിടെ ഇവർ രണ്ടു പേരുടെയും അനുയായികളും എത്താറുണ്ട്. ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്രം, വരദരാജ പെരുമാൾ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

PC-Nsmohan

അണ്ണാമലൈ സർവ്വകലാശാല

അണ്ണാമലൈ സർവ്വകലാശാല

ഒരു വിനോദ സഞ്ചാര കേന്ദ്രം അല്ലെങ്കിൽ കൂടിയും ചരിത്ര സ്നേഹികൾക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരിടമാണ് അണ്ണാമലൈ സർവ്വകലാശാല. ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ സർവ്വകലാശാലയാണിത്. തമിഴ്നാട്ടിലെ ഇന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ ഇത് 1929 ലാണ് നിലവിൽ വരുന്നത്. ഏകേദശം 500 ൽ അധികം കോഴ്സുകൾ ഇവിടെയുണ്ട്.

PC-Arunshariharan

വൈത്തീശ്വരൻ ക്ഷേത്രം

വൈത്തീശ്വരൻ ക്ഷേത്രം

ചിദംബരത്തിന്റെ അതിർത്തി കടന്നാൽ കാണുവാൻ സാധിക്കുന്ന പ്രധാന ഇടമാണ് പ്രശസ്തമായ വൈത്തീശ്വരൻ ക്ഷേത്രം. ചിദംബരത്തു നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ശിവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

രാമന് സമർപ്പിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കൃഷ്ണന്റെ കഥ!!

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

PC-Vaṇakkam

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more