Search
  • Follow NativePlanet
Share
» »ലോണാവാലയെ സുന്ദരിയാക്കുന്ന ഇടങ്ങൾ

ലോണാവാലയെ സുന്ദരിയാക്കുന്ന ഇടങ്ങൾ

പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യം ഇല്ലാത്ത ഒരു ഇടം... എത്ര തിരക്കാണെങ്കിലും ഏതു കാലാവസ്ഥയാണെങ്കിലും ആളുകൾ വീണ്ടും വീണ്ടും എത്താൻ കൊതിക്കുന്ന ലോനാവാല അറിയാതെ ഇഷ്ടപ്പെട്ടു പോകുന്ന ഒരിടമാണ്. മഹാരാഷ്ട്രയുടെ നഗരത്തിരക്കിൽ ഇത്രയധികം പച്ചപ്പു നിറഞ്ഞ വേറെ ഒരിടം കണ്ടെത്താൻ സാധിക്കില്ല. ലോണാവാലയിലെത്തിയാൽ കാഴ്ചകൾ ഒരുപാടുണ്ട്. വ്യൂ പോയിന്റുകളും ഗുഹകളും ഒക്കെയായി വിസ്തരിച്ചു കാണുവാനുള്ള കാഴ്ചകൾ. ഇവിടെ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം

 ടൈഗർ പോയിന്‍റ്

ടൈഗർ പോയിന്‍റ്

ടൈഗേഴ്സ് ലീപ് എന്നറിയപ്പെടുന്ന ടൈഗർ പോയിന്റാണ് ഇവിടെ കണ്ടിരിക്കേണ്ട ആദ്യത്തെ ഇടം. 650 മീറ്റർ ഉയരത്തിൽ ൽ നിന്നുള്ള ഇവിടുത്തെ കാഴ്ചകൾ അത്ഭുതപ്പെടുത്തുന്നവയാണ്. കാടുകളും വെള്ളച്ചാട്ടവും തടാകവും ഒക്കെ കാണുന്ന ഈ വ്യൂ പോയിന്‍റ് ഒരു കാരണവശാലും ഒഴിവാക്കുവാന്‍ പാടില്ലാത്ത ഒന്നാണ്. ഒരു കടുവയുടെ രൂപത്തോട് തോന്നിപ്പിക്കുന്ന സാദൃശ്യമാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വരാൻ കാരണം.

മഴക്കാലത്ത് ഇവിടെ എത്തിയാൽ മറ്റൊരു ലെവലിലുള്ള അനുമുഭവമായിരിക്കും ലഭിക്കുക. തലയ്ക്കു മുകളിലൂടെ പറക്കുന്ന മഴമേഘങ്ങളും കോടമഞ്ഞിൽ പൊതിഞ്ഞ കുന്നുകളുമൊക്കെയാവും ആ സമയത്ത് ഇവിടെയുണ്ടാവുക.

PC:Sobarwiki

കർലാ ഗുഹകൾ

കർലാ ഗുഹകൾ

മനുഷ്യന്റെ കഴിവുകൾ പ്രകൃതിയോട് ചേർത്തപ്പോൾ രൂപം കൊണ്ട കർലാ ഗുഹകളാണ് ഇവിടുത്തെ അടുത്ത കാഴ്ച. ബിസി 80 കളിലെ മനുശ്യ പ്രയത്നത്തിന്‍റെയും പ്രകൃതിയെ വരുതിയിലാക്കുവാനുള്ള ശ്രമങ്ങളുടെയും അടയാളമാണ് ഈ ഗുഹകൾ. നിർമ്മാണ കലയുടെ സാധ്യതകൾ കാണിച്ചു തരുന്ന ഇവിടം മനോഹരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. ഏകദേശം 300 പടികൾ കയരിയാൽ മാത്രമേ ഇവിടെ എത്തുവാൻ കഴിയുകയുള്ളൂ എങ്കിലും എത്തുമ്പോഴുള്ള കാഴ്ച അടിപൊളിയായിരിക്കും.

PC: Dharma

ലയൺസ് പോയന്റ്

ലയൺസ് പോയന്റ്

പ്രകൃതി സ്നേഹികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഇവിടുത്തെ ലയൺസ് പോയിൻറ്. അഗാധമായ താഴ്വരകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഒരു ക്യാന്‍വാസിലെന്ന പോലത്തെ കാഴ്ചയാണ് ഇവിടെ നിന്നും കാണാൻ കഴിയുക. ലോണാവാലയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Arjun Singh Kulkarni

ഭാജാ ഗുഹകൾ

ഭാജാ ഗുഹകൾ

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബുദ്ധ ഗുഹാസമുച്ചയങ്ങളിൽ ഒന്നാണ് ഭാജാ ഗുഹകൾ. 2200 ൽ അധികം വർഷം പഴക്കമുള്ള ഈ ഗുഹകൾ കല്ലിൽ കൊത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. പോയ കാലത്തെ നിർമ്മാണ വിദ്യകൾ എത്ര മാത്രം വികസിച്ചിരുന്നു എന്നു കാണിക്കുന്ന രീതിയിലാണ് ഇവിടുത്തെ നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നത്. വൈകിട്ട് ഇവിടെ എത്തിയാൽ ഇതിലും മികച്ച ഒരു ഫോട്ടോ ഡെസ്റ്റിനേഷൻ വേറെ ലഭിക്കില്ല. സൂര്യാസ്തമയ പശ്ചാത്തലത്തിലുള്ള ഗുഹാ ചിത്രങ്ങൾക്ക് വേറിട്ടൊരു ഭംഗി തന്നെയാണ്.

PC:Shalini31786

കുനെ വെള്ളച്ചാട്ടം

കുനെ വെള്ളച്ചാട്ടം

ഉയരത്തിന്റെ കാര്യത്തിൽ 14-ാം സ്ഥാനത്തു നിൽക്കുന്ന വെള്ളച്ചാട്ടമാണ് ലോനാവാലയ്ക്ക് സമീപത്തുള്ള കുനെ വെള്ളച്ചാട്ടം. 650 അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന ഒന്നാണ്. ഇരട്ട മലനിരകളായ ലോനാവാലയ്ക്കും ഖണ്ഡാവാലയ്ക്കും നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍

ദൂരം 150 കിലോമീറ്റര്‍..സമയം 25 മിനിട്ട്..!!

PC:HSGakola

Read more about: hill station maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more