» »ഏതു റൈഡറേയും കൊതിപ്പിക്കുന്ന അഞ്ച് റൂട്ടുകള്‍

ഏതു റൈഡറേയും കൊതിപ്പിക്കുന്ന അഞ്ച് റൂട്ടുകള്‍

Written By: Elizabath

ഒരു റൈഡര്‍ക്കു മാത്രമേ റോഡിനെ അറിയാനും റൈഡിങ്ങിന്റെ സുഖം മനസ്സിലാക്കാനും സാധിക്കൂ എന്നാണ് പറയപ്പെടുന്നത്. മുന്നോട്ട് പോകുന്തോറും പിന്നോട്ട് പായുന്ന കാഴ്ചകളും മാറിമാറി വരുന്ന ഭൂപ്രകൃതികളും കണ്ണില്‍ നിറയുന്ന കാഴ്ചകളുമൊന്നും എളുപ്പം വാക്കുകളാല്‍ വിവരിക്കാന്‍ സാധിക്കില്ല.
ഏതൊരു റൈഡറെയും കൊതിപ്പിക്കുന്ന കുറച്ചു റൂട്ടുകള്‍ നമ്മുടെ രാജ്യത്ത് ഉള്ളപ്പോള്‍ റൈഡേഴ്‌സൊക്കെ എങ്ങനെയാ വെറുതെ ഇരിക്കുന്നത്...മിക്ക റോഡുകളും അതിസാഹസികവും വെല്ലുവിളി ഉയര്‍ത്തുന്നതും ആണെങ്കിലും അവയില്‍ പലതും യഥാര്‍ഥ സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടിരിക്കും. സോളോ ട്രിപ്പിനും കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രകള്‍ക്കുമൊക്കെ പറ്റിയ അഞ്ച് കിടിലന്‍ റൂട്ടുകള്‍ പരിചയപ്പെടാം...

ഡെല്‍ഹി മുതല്‍ ലേ വരെ

ഡെല്‍ഹി മുതല്‍ ലേ വരെ

രാജ്യത്തെ ഏറ്റവും പേരുകേട്ട റൈഡിങ് റൂട്ടാണ് രാജ്യതലസ്ഥാനമായ ഡെല്‍ഹി മുതല്‍ സാഹസികതയുടെ അങ്ങേ.റ്റമായ ലേ വരെയുള്ള യാത്ര. റൈഡിങ്ങില്‍ പരിചയമുള്ളവര്‍ക്കുപോലും ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് 15 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഈ യാത്ര.

PC: Simon Matzinger

നഗരം പിന്നിട്ട് പര്‍വ്വതങ്ങള്‍ കാണാം

നഗരം പിന്നിട്ട് പര്‍വ്വതങ്ങള്‍ കാണാം

ഡല്‍ഹിയുടെ മെട്രോ കാഴ്ചകള്‍ കഴിഞ്ഞാല്‍ തനിനാടന്‍ കാഴ്ചകളാണ് ഈ യാത്രയില്‍ മുഴുവനായും ഉള്ളത്. മോഡേണ്‍ സിറ്റി കാഴ്ചകളില്‍ നിന്നും ഗ്രാമീണതയും മഞ്ഞും പര്‍വ്വതങ്ങളുമൊക്കെ നിറഞ്ഞ കാഴ്ചകള്‍ ഏറെ ആകര്‍ഷകമാണ്.
ലോകത്ത് ഏറ്റവും ഉയരത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന കര്‍ദുങ് ലാ ഉള്‍പ്പെടെയുള്ള സാഹസികത നിറഞ്ഞ റോഡുകള്‍ ഈ യാത്രയുടെ പ്രത്യേകതയാണ്.

PC:hamon jp

ബെംഗളൂര്‍ മുതല്‍ കണ്ണൂര്‍

ബെംഗളൂര്‍ മുതല്‍ കണ്ണൂര്‍

നഗരത്തില്‍ അടിച്ചുപൊളിക്കാന്‍ താല്പര്യമുള്ള കണ്ണൂരുകാര്‍ക്കും നഗരജീവിതം മടുത്ത ബംഗളുരുകാര്‍ക്കും ഒരുപോലെ യോജിക്കുന്ന റൂട്ടാണ് ബെംഗളൂര്‍-കണ്ണൂര്‍ റൂട്ട്.

PC:John Phelan

കോണ്‍ക്രീറ്റ് കാടുകള്‍ കടന്നൊരു യാത്ര

കോണ്‍ക്രീറ്റ് കാടുകള്‍ കടന്നൊരു യാത്ര

ബെംഗളുരുവിന്റെ കാഴ്ചയായ കോണ്‍ക്രീറ്റ് കാടുകള്‍ കടന്ന് കൂര്‍ഗ്ഗ് വഴി കണ്ണൂരിന്റെ പച്ചപ്പിലേക്കുള്ള യാത്രയും കാഴ്ചകളുമാണ് ഇതിന്റെ പ്രത്യേകത.

PC:Wikipedia

പ്രകൃതിഭംഗി

പ്രകൃതിഭംഗി

ഹെയര്‍പിന്‍ വളവുകളും കുത്തനെയുള്ള കയറ്റങ്ങളും കാടിനുള്ളിലൂടെയുള്ള പാതകളും ഒക്കെയാണ് ഈ യാത്രയുടെ ആകര്‍ഷണങ്ങള്‍.

PC:Challiyan

സിലിഗുരി മുതല്‍ യക്‌സോം വരെ

സിലിഗുരി മുതല്‍ യക്‌സോം വരെ

കടുത്ത പ്രകൃതിസ്‌നേഹികളും സഞ്ചാരികളും ഒക്കെ കണ്ണുംപൂട്ടി സമ്മതിക്കുന്ന ഒരു കാര്യമാണ് ഇന്ത്യയുടെ യഥാര്‍ഥ ഭംഗി സ്ഥിതി ചെയ്യുന്നത് കിഴക്കന്‍ മേഖലയിലാണ് എന്നുള്ളത്.

PC:Sayantani

ഭംഗിയുള്ള വഴികളിലൊന്ന്

ഭംഗിയുള്ള വഴികളിലൊന്ന്

റൈഡ് ചെയ്യുന്നതിന്റെ യഥാര്‍ഥ അനുഭവം നല്കുന്ന ഒന്നാണ് ഡാര്‍ജലിങ്ങിനെയും സിക്കിമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സിലിഗുരി -യക്‌സോം റൂട്ട്. കാഞ്ചന്‍ജംഗ കൊടുമുടിയുടെയും മറ്റ് പര്‍വ്വതങ്ങളുടെയും കാഴ്ചകള്‍ ഈ യാത്രയുടെ ആകര്‍ഷണങ്ങളാണ്.

PC: Spattadar

ഭാലുപ്‌കോങ് മുതല്‍ തവാങ് വരെ

ഭാലുപ്‌കോങ് മുതല്‍ തവാങ് വരെ

വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഭംഗി ബൈക്കില്‍ കറങ്ങി കാണാന്‍ താല്പര്യമുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒരു റൂട്ടാണ് ഭാലുപ്‌കോങ് മുതല്‍ തവാങ് വരെയുള്ള പാത.

PC:Yathin S Krishnappa

കിടിലന്‍ പാത

കിടിലന്‍ പാത

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ഭംഗിയുമാണ് ഈ റൂട്ട് നല്കുന്നത്. ക്ടടിയില്‍ വളരുന്ന കാടുകളും കൃഷികളും മുന്നറിയിപ്പില്ലാത്ത വളവുകളും കുന്നുകളുമെല്ലാം ഏറെയുണ്ട് ഈ റൂട്ടില്‍.

PC:Dhrubazaanphotography

മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക്

മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക്

റൈഡിങ്ങിനായി ആളുകള്‍ ഒട്ടും തിരഞ്ഞെടുക്കാത്ത ഒരു റൂട്ടാണ് മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പാത. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വഴിനീളെയുള്ള ബീച്ചുകളും കാഴ്ചകളുമൊക്കെ കടല്‍ത്തീരങ്ങള്‍ താണ്ടിയുള്ള ഈ യാത്രയില്‍ കാണാം.

PC: Unknown

സീസൈഡ് ഡെസ്റ്റിനേഷന്‍സ്

സീസൈഡ് ഡെസ്റ്റിനേഷന്‍സ്

മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര കടന്നു പോകുന്നത് ഏറ്റവും അടിപൊളിയായ കുറച്ച് സീസൈഡ് ഡെസ്റ്റിനേഷന്‍സിന്റെ അടുത്തുകൂടിയാണ്. ഗോവയും കൊച്ചിയും ഒക്കെയാണ് ഇതിലെ ആകര്‍ഷണങ്ങള്‍.

PC:Nvvchar