Search
  • Follow NativePlanet
Share
» »ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ

ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ

ചേരയെ തിന്നുന്ന നാട്ടിൽ നടുക്കഷ്ണം തിന്നുന്ന വീരന്മാർ ഒരുപാടുണ്ട്... എന്നാൽ ചേനയല്ല ആനയെ കിട്ടുമെന്നു പറഞ്ഞാലും പുട്ടും കടലയും അല്ലെങ്കിൽ ദോശയും കിട്ടാൻ വഴിയുണ്ടോ എന്നു ചോദിക്കുന്ന വീരന്മാരായിരിക്കും കൂടുതലും മലയാളികൾ. ഏതു നാട്ടിൽ പോയാലും ഒരു മലയാളി ഹോട്ടലെങ്കിലും കാണുന്നതിനു കാരണവും ഇതു തന്നെ. എന്നാൽ ഒരു നാടിനെ ശരിക്കും പരിചയപ്പെടണമെങ്കിൽൽ അവരുടെ രുചികൾ കൂടി അറിഞ്ഞിരിക്കണം... ഒരു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അവിടുത്തെ രുചികളും... ഇതാ മലയാളികൾ ചില്ലിങ്ങ് യാത്രകൾക്കായി ഒരുങ്ങിയിറങ്ങുമ്പോൾ ആദ്യം കാൽകുത്തുന്ന കൂർഗിലെ 'വെറൈറ്റി രുചികൾ' പരിചയപ്പെടാം...

കൂർഗ്..മലയാളികളുടെ സ്വര്‍ഗ്ഗം

കൂർഗ്..മലയാളികളുടെ സ്വര്‍ഗ്ഗം

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഒരു യാത്രയ്ക്കായി പുറപ്പെടുമ്പോൾ ഒരു ചെറിയ സ്വർഗ്ഗത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവും ആർക്കും കാണില്ല. അങ്ങനെ നോക്കുമ്പോൾ വെള്ളച്ചാട്ടങ്ങളും കുന്നും ഓഫ് റോഡിങ്ങും ഒക്കെ ആവേശങ്ങളായി നിറയുന്ന യാത്രയാണ് കൂർഗിലേക്കുള്ളത്. യാത്രയ്ക്കിടയിലെ വിശപ്പിനെ മാറ്റാൻ കൂർഗിൽ വഴികൾ ഇഷ്ടം പോലെയുണ്ട്.

PC:Akarshbr

അരിയിൽ തുടങ്ങുന്ന വെറൈറ്റി

അരിയിൽ തുടങ്ങുന്ന വെറൈറ്റി

കൂർഗ് എത്രത്തോളം വ്യത്യസ്തമാണോ അത്രത്തോളം തന്നെ ഇവിടുത്തെ ഭക്ഷണങ്ങളും വ്യത്യസ്തമാണ്. അതിൽ പ്രധാനം ഇവിടുത്തെ അരിയാണ്. നമ്മുടെ ബസുമതി അരിയോട് കാഴ്ചയിൽ ചെറിയ സാമ്യം തോന്നുമെങ്കിലും യാതൊരു ബന്ധവുമില്ല. സന്നാക്കി എന്നറിയപ്പെടുന്ന ഈ അരിയാണ് ഇവിടെ കൂടുതലായി ഉപയോഗിക്കുന്നത്. ചിക്കനായാലും മട്ടനായാലും പച്ചക്കറിയായാലും കൂർഗുകാർക്ക് മസാല ഇത്തിരി അധികം വേണം. മാങ്ങാ ചട്നിയും ചെറുപയർ ചട്നിയും ഒക്കെ ഇവരുടെ പ്രധാന വിഭവങ്ങളാണ്.

കടബു

കടബു

കൂർഗുകാരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചില വിഭവങ്ങളിലൊന്നാണ് കടബു. എല്ലാ അവസരങ്ങളിലും വിളമ്പുന്ന ഇത് പൊടിയരിയിൽ അല്പം ഏലക്കയും മറ്റും ചേർത്താണ് തയ്യാറാക്കുന്നത്. റൈസ് ബോൾ എന്നും ഇതിനെ വിളിക്കാറുണ്ട്. ഇതിനൊപ്പം അല്പം അച്ചാര്‍ ചേർത്താണ് കഴിക്കുന്നത്. ഇവിടെ മിക്ക കടകളിലും ഇത് ലഭിക്കും.

കണിലെ കറി

കണിലെ കറി

മഴക്കാലം കനത്താൽ കൂർഗിലെത്തുന്നവരെ കാത്തിരുത്തി കൊതിപ്പിക്കുന്ന ഒന്നാണ് മുളയുടെ തളിരുകൊണ്ടുണ്ടാക്കിയ കറി. തെക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് ലഭ്യമാണെങ്കിലും അസാധ്യ രുചിയുമായി മുന്നിട്ടു നിൽക്കുന്നത് കൂര്‍ഗിലെ ബാംബൂ ഷൂട്ട് കറി അഥവാ കണിലെ കറിയാണ്. മൂപ്പെത്തി തടിയാകുന്നതിനു മുന്നേ ശേഖരിക്കുന്ന മുള വെള്ളത്തിലിട്ട് പുറമേയുള്ള തൊലി കളഞ്ഞതിനു ശേഷമാണ് ഇത് പാചകത്തിനെടുക്കുന്നത്. ജീരകം, മല്ലി, ചുവന്ന മുളക്, അരി ഒക്കെയിട്ടാണ് ഈ വിഭവം തയ്യാറാക്കുന്നത്.

പന്തി കറി

പന്തി കറി

പേരു കേൾക്കുമ്പോൾ തന്നെ നമ്മുടെ പോർക്ക് കറിയുമായി ഒരു സാമ്യം തോന്നുന്നില്ലേ? സംഭവം അതു തന്നെയാണ്. നമ്മുടെ പന്നിക്കറിയാണ് ഇവിടുത്തെ പന്തി കറി എന്നറിയപ്പെടുന്നത്. കൂർഗി പോർക്ക് കറി എന്നും ഇതിനു പേരുണ്ട്. വൈകുന്നേരങ്ങളിലും മറ്റും ഇവിടുത്തെ തട്ടുകടകളിലും മറ്റു സ്ഥലങ്ങളിലും രുചിയേറിയ ഈ കറി ലഭിക്കും. ബ്രെഡും പന്തി കറിയുമാണ് കൂര്‍ഗുകാരുടെ ദേശീയ ഭക്ഷണം എന്നു വേണമെങ്കിൽ പറയാം. അത്രത്തോളം പ്രചാരമുള്ള ഒരു രുചികൂടിയാണിത്. അക്കി റൊട്ടിയുടെ കൂടെയും ഇത് കഴിക്കാം. കൂർഗിനെ അപേക്ഷിച്ച് മടിക്കേരി ഭാഗത്താണ് ഇതിന് കൂടുതൽ ആരാധകരുള്ളത്.

ഷാവിഗേ

ഷാവിഗേ

കണ്ടാല്‍ നമ്മുടെ ഇടിയപ്പം പോലെ തോന്നുമെങ്കിലും അല്പം കളർ ഒക്കെ ചേർത്ത് വ്യത്യസ്തമായ ഒരൈറ്റമാണ് ഷവിഗേ ബാത്. ആവിയിൽ വേവിച്ചെടുക്കുന്ന അരി പലഹാരമായതിനാൽ ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് ഒരു സംശയവും കൂടാതെ ഇത് അകത്താക്കാം.

PC:Kart127

കുലേപുട്ട്

കുലേപുട്ട്

കുലേ പുട്ട് എന്നു കേട്ട് സംശയിക്കേണ്ട. നമ്മുടെ പുട്ട് തന്നെയാണാൾ. കൂർഗിലെ ഏറ്റവും പേരുകേട്ട, കുടുതലും ആളുകൾ കഴിക്കുന്ന പുട്ട് വിവിധ രുചികളിൽ ഇവിടെ ലഭിക്കും. അതിൽ ഏറ്റവും പ്രധാനം ചക്കയുടെ രുചിയിൽ ലഭിക്കുന്ന പുട്ടാണ്. കൂർഗ് യാത്രയിൽ വ്യത്യസ്തമായ രുചികൾ തേടുന്നവർക്ക് ഇവ പരീക്ഷിക്കാം.

കേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്ര

സഞ്ചാരികൾ തേടുന്ന കൂർഗിലെ കാട്ടുരാജ്യങ്ങൾ

PC:Anto Paul

Read more about: travel coorg food കൂർഗ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X