» »കൂര്‍ഗിലെ അറിയപ്പെടാത്ത ട്രക്കിങ് പാതകള്‍

കൂര്‍ഗിലെ അറിയപ്പെടാത്ത ട്രക്കിങ് പാതകള്‍

Written By: Elizabath

ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന സാഹസിക വിനോദമാണ് ട്രക്കിങ്ങ്. ചില ട്രക്കിങ്ങുകള്‍ മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുമ്പോള്‍ മറ്റുചില ട്രക്കിങ്ങുകള്‍ 20 ഉം 25 ഉം ദിവസമൊക്കെയാണ് നീളുന്നത്. എന്തൊക്കയായാലും ആരും പോകാത്ത റൂട്ടുകളും കുന്നുകളും മലകളുമൊക്കെ എന്നും ഒരു ട്രക്കറെ ആകര്‍ഷിച്ചുകൊണ്ടിരിക്കും.
കേരളത്തിനോട് ചേര്‍ന്നുള്ള ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നായ കൂര്‍ഗ് എന്നും സാഹസികരെയും സഞ്ചാരികളെയും ട്രക്കേഴ്‌സിനെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഇടമാണ്.
എളുപ്പത്തില്‍ എത്താവുന്നതും മനോഹരവുമായ കുറച്ച് മലനിരകളുടെ ഇടയിലുള്ള കൂര്‍ഗിനെ അറിയാം. ഒപ്പം അവിടുത്തെ മലകളെയും.

കൊപാട്ടി

കൊപാട്ടി

സമുദ്രനിരപ്പില്‍ നിന്നും 4300 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊപ്പാട്ടി മലനിരകള്‍ കൂര്‍ഗിലെ ആരും അറിയാത്ത ഒരിടമായാണ് കണക്കാക്കുന്നത്.
മടിക്കേരിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഇവിടുത്തെ ട്രക്കിങ്ങ് കൊടുംകാട്ടിലൂടെയും ചെറു അരുവികള്‍ക്കിടയിലൂടെയും ഒക്കെയാണ് മുന്നേറുന്നത്. കൂടാതെ പാടങ്ങലും പുല്‍മേടുകളുമടക്കം നിവരധി വ്യത്യസ്ത ഭൂപ്രകൃതികളും ഈ യാത്രയുടെ പ്രത്യേകതയാണ്.
ട്രക്കിങ്ങ് തുടങ്ങുന്നത് മണ്ഡല്‍പട്ടി റീജിയണില്‍ നിന്നുമാണ്. അല്പം ബുദ്ധിമുട്ടുള്ള ഈ ട്രക്കിങ്ങിന് മുന്‍കൂട്ടി അനുമതി ആവശ്യമാണ്.

PC: Rajeev Rajagopalan

ബ്രഹ്മഗിരി

ബ്രഹ്മഗിരി

വയനാടനെയും കൂര്‍ഗിനെയും വേര്‍തിരിക്കുന്ന ബ്രഹ്മഗിരി മനനിരകള്‍ക്കിടയിലൂടെയുള്ള ട്രക്കിങ്ങ് സമുദ്രനിരപ്പില്‍ നിന്നും 5276 അടി ഉയരത്തിലുള്ളതാണ്. കൂര്‍ഗിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ കൊടുമുടിയും ഇത് തന്നെയാണ്. ഒട്ടേറെ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഈ ട്രക്കിങ്ങിന്റെ ഏറ്റവും പ്രശസ്തമായ എന്‍ട്രി ഇരുപ്പു വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നുള്ളതാണ്.
മടിക്കേരിയില്‍ നിന്ന് 80 കിലോമീറ്ററും ശ്രീമംഗളയില്‍ നിന്ന് 10 ഉം കിലോമീറ്റര്‍ അകലെയാണ് ഇരുപ്പു വെള്ളച്ചാട്ടമുള്ളത്.

PC: Rajeev Rajagopalan

കോട്ടബെട്ട

കോട്ടബെട്ട

ഫോര്‍ട്ട് ഹില്‍ എന്നറിയപ്പെടുന്ന കോട്ടബെട്ട കൂര്‍ഗിവെ മൂന്നാമത്തെ ഉയരം കൂടിയ മലനിരയാണ്. മടിക്കേരിയില്‍ നിന്നും15 കിലോമീറ്റര്‍ അകലെയുള്ള മണ്ടപൂരില്‍ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്.
ഗ്രാമങ്ങളിലൂടെയും പ്ലാന്റേഷനുകളിലൂടെയുമാണ് ഈ യാത്ര പുരോഗമിക്കുന്നത്. ഈ ട്രക്കിങ്ങിന് മുന്‍കൂട്ടിയുള്ള അനുമതിയുടെ ആവശ്യമില്ല.

PC: Abhijit Shylanath

നിഷാനിബെട്ട

നിഷാനിബെട്ട

സമുദ്രനിരപ്പില്‍ നിന്നും 1270 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിഷാനിബെട്ട ഏറെക്കുറെ അജ്ഞാതമായ ഒരു ട്രക്കിങ് ഡെസ്റ്റിനേഷനാണ. ബ്രഹ്മഗിരി മലനിരകളുടെയും തലക്കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെയും ഭാഗമായ ഇവിടം ബാഗമണ്ഡലയില്‍ നിന്നുമാണ് തുടങ്ങുന്നത്. ഇവിടം മടിക്കേരിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Subharnab Majumdar

തടിയന്റമോള്‍

തടിയന്റമോള്‍

കൂര്‍ഗിലെ ഏറ്റവും പ്രശസ്തമായ ട്രക്കിങ്ങ് റൂട്ടുകളില്‍ ഒന്നാണ് തടിയന്റമോള്‍. സമുദ്രനിരപ്പില്‍ നിന്നും 5735 അടി ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്. മടിക്കേരിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നല്‍കണ്ട് പാലസില്‍ നിന്നുമാണ് ഈ ട്രക്കിങ് ആരംഭിക്കുന്നത്.

PC: snapper san

Read more about: trekking coorg karnataka madikeri

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...