ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥയെടുത്തു നോക്കിയാൽ ഒന്നിനൊന്ന് വ്യത്യസ്ഥമാണ് ഓരോ ക്ഷേത്രങ്ങളും. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് നിർമ്മാണം ആരിഭിച്ചിട്ടും ഇനിയും പൂർത്തിയാകാകാത്ത ക്ഷേത്രവും ക്ലോക്കുകൾ വഴിപാടായി നല്കുന്ന ക്ഷേത്രവും ഇവിടെയുണ്ട്. എന്നാൽ ചില ക്ഷേത്രങ്ങളുെ കഥ നമ്മെ പാടേ അമ്പരപ്പിക്കും. മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത കഥകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ക്ഷേത്രങ്ങൾ എന്നും വിശ്വാസികൾക്ക് പ്രിയപ്പെട്ടവയാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് വാരണാസിയിലെ ഭാരത് മാതാ മന്ദിർ. ഭാരതാംബയെയാണ് ഇവിടെ ആരാധിക്കുന്നത്... അതിലും വിചിത്രമാണ് ക്ഷേത്രത്തിന്‍റെ ചരിത്രം!!!

ഭാരത് മാതാ മന്ദിർ
ഉത്തർ പ്രദേശിലെ വാരണാസിലെ അത്രയൊന്നും അറിയപ്പെടാത്ത ക്ഷേത്രങ്ങളിലൊന്നാണ് ഭാരത് മാതാ മന്ദിര്‍. നിർമ്മാണം മുതൽ പ്രതിഷ്ഠയും ആരാധനയും എല്ലാം തീർത്തും വ്യത്യസ്ഥമാണ് ഈ ക്ഷേത്രത്തിൽ. എന്തിനധികം പറയണം, ഭാരത് മാതയെയാണ് ഇവിടെ ആരാധിക്കുന്നത്.... അതും ഇന്ത്യയുടെ ഭൂപടത്തിന്‍റെ രൂപത്തിൽ.
PC:Hiroki Ogawa

എവിടെയാണിത്
ഇന്ത്യയുടെ ആത്മീയ നഗരം എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ വാരണാസിയിലാണ് ഭാരത് മാതാ മന്ദിർ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് ക്യാംപസിലാണ് ഈ അപൂർവ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Hiroki Ogawa

മഹാത്മാ ഗാന്ധി നടത്തിയ പ്രതിഷ്ഠ
പറഞ്ഞു പോകുമ്പോള്‍ ഒരുപാട് വിശേഷങ്ങൾ ഈ ക്ഷേത്രത്തിനു പറയുവാനായിട്ടുണ്ട്. സാധാരണ ക്ഷേത്രങ്ങളുടെ ചരിത്രം നോക്കുമ്പോൾ പരശുരാമനും മറ്റു മഹർഷിമാരും ഒക്കെയാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നതെങ്കിൽ ഇവിടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ഭാരത് മാതാ മന്ദിർ നിർമ്മിച്ചത് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാബു ശിവ്പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു. 1918 ൽ നിർമ്മാണം ആരംഭിച്ച് 1924 ൽ തന്നെ ക്ഷേത്രത്തിൻരെ നിർമ്മാണം പൂർത്തിയായി. എന്നാൽ ക്ഷേത്രം ഉദ്ഘാടനം ഗാന്ധിജി നിർവ്വഹിച്ചത് 1936 ൽ ആയിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ചുമതലക്കാരിലലരാളായി ഗാന്ധിഡി പ്രവർത്തിച്ചു കൊണ്ടിരുന്ന സമയം കൂടിയായിരുന്നു ഇത്. ഇന്നും ഗുപ്ത കുടുംബാംഗങ്ങൾ തന്നെയാണ് ഈ ക്ഷേത്രത്തിന്‍റെ പരിപാലന ചുമതല നിർവ്വഹിക്കുന്നത്.
PC:Ministry of Information & Broadcasting,

ഭാരതത്തിന്‍റെ ഭൂപടം
ഭാരതാംബയെയാണ് ആരാധിക്കുന്നതെങ്കിലും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് ഭാരതത്തിന്‍റെ മാർബിളിൽ തീർത്തിരിക്കുന്ന ഭൂപടമാണ്. ഈ ഭൂപടത്തെയാണ് ഇവിടെ എത്തുന്നവർ ആരാധിക്കുന്നത്. വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ ഭൂപടമാണ് ഇവിടെയുള്ളത്. അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടുന്ന പാക്കിസ്ഥാൻ, പിന്നീട് മ്യാൻമാറായി മാറി അന്നത്തെ ബർമ്മ സിലോണായിരുന്ന ശ്രീലങ്ക എന്നീ രാജ്യങ്ങളെയും ഭൂപടത്തിൽ കാണുവാൻ സാധിക്കും.
PC:Ramón f

വിശദമായ ഭൂപടം
വളരെ ചെറിയ കാര്യങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂപടമാണ് ഇവിടെയുള്ളത്. 540 ഓളം പർവ്വത നിരകളും കുന്നുകളും സമതലങ്ങളും ജലാശയങ്ങളും നദികളും ഒക്കെ ഇതില്‍ വിശദമായി കാണിച്ചിട്ടുണ്ട്.
PC:Hiroki Ogawa

ജീവൻ നല്കിയ യോദ്ധാക്കൾക്കായി
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നല്കിയ ധീര സൈനികരുടെ ഓര്‍മ്മയ്ക്കായാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമഗ്രതയുടെ അടയാളം കൂടിയായാണ് ഈ അപൂർവ്വ ക്ഷേത്രത്തെ കണക്കാക്കുന്നത്.

എത്തിച്ചേരുവാൻ
വാരണാസി ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കിലോമീറ്റർ അകലെയുള്ള മഹാത്മാ ഗാന്ധി കാശി വിദ്യാപീഠിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന സർവ്വകലാശാലയയാ ബനാറസ് ഹിന്ദു സർവ്വകലാശാല കാശി വിദ്യാ പീഠിൽ നിന്നും ആറു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!
രാമനും സീതയും പിന്നെ പാണ്ഡവരും വസിച്ചിരുന്ന ദണ്ഡകാരണ്യത്തിന്റെ കഥ!
സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ