പണിപൂര്‍ത്തിയാക്കാത്ത ക്ഷേത്രം
ഐതിഹ്യങ്ങളും കണക്കുകളും അനുസരിച്ച് ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭോജേശ്വര ക്ഷേത്രത്തിന്റെ പണി ആരംഭിച്ചുവെങ്കിലും ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.
PC: shivanjan choudhury
പൂര്‍ണ്ണതയെന്നാല്‍ അപൂര്‍ണ്ണത
നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിയെങ്കിലും ആ അപൂര്‍ണ്ണതയാണ് ക്ഷേത്രത്തിന്റെ പൂര്‍ണ്ണതയായി കണക്കാക്കുന്നത്.
PC: G41rn8
പേരു വന്ന കഥ
മധ്യപ്രദേശിലെ ഭോജ്പ്പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം ഭരിച്ചിരുന്ന ഭോജ് രാജാവിന്റ കാലത്ത് നിര്‍മ്മിച്ചതിനാലാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്.
PC: Bernard Gagnon
ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം
ക്ഷേത്രനിര്‍മ്മാണം പാതിവഴിയിലാണെങ്കിലും ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള ശിവലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്. 18 അടി ഉയരവും 7.5 അടി വിസ്തൃതിയുമുള്ള ഈ ശിവലിംഗം ഒറ്റക്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
PC:Zippymarmalade
വാസ്തുകലയുടെ അത്ഭുതം
നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും നിര്‍മ്മിച്ച അത്രയും ഭാഗങ്ങള്‍ ഇപ്പോഴും ഒരു വിസ്മയമായിട്ടണ് നിലകൊള്ളുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന നിര്‍മ്മിതികളിലൊന്നായി മാറിയേനെ എന്ന് നിസംശയം പറയാം.
PC: Yann
കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയം
നിര്‍മ്മിച്ചയത്രയും ഭാഗങ്ങള്‍ കരിങ്കല്ലിലാണ് ഇവിടെ തീര്‍ത്തിരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ വാസ്തു വിദ്യയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നമ്മുടെ ശില്പികള്‍ക്കുണ്ടായിരുന്ന കഴിവ് വെളിപ്പെടുത്തുന്ന ഒന്നാണിത്. കൂടാതെ ക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകളും കാണാന്‍ സാധിക്കും.
PC: G41rn8
മകുടം വരെ ചെരിഞ്ഞ ക്ഷേത്രം
മുന്‍പ് സൂചിപ്പിച്ചതുപോലെ പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഇന്ത്യന്‍ വാസ്തുവിദ്യയുടെ അടയാളമായി മാറേണ്ടിയിരുന്ന ഈ ക്ഷേത്രത്തിന്റെ മകുടത്തിന്റെ അവിടെ വരെ ചെരിഞ്ഞ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
PC: Bernard Gagnon
പുറംഭിത്തിയില്ലാത്ത ക്ഷേത്രം
ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ ധാരാളമുണ്ടെങ്കിലും എടുത്തു പറയേണ്ട ഒന്നാണ് പുറംഭിത്തിയുടെ അഭാവം. ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് പുറംഭിത്തിയില്ലാതെയാണ്.
PC: Zippymarmalade
കിഴക്കിന്റെ സോമനാഥ്
നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ടും കൂറ്റന്‍ ശിവലിംഗത്തിന്റെ സാന്നിധ്യം കൊണ്ടും കിഴക്കിന്റെ സോമനാഥ് എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
PC: Amit Solanki
11-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യ
11-ാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെയുള്ള വാസ്തുവിദ്യയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
PC: Yann
കൊത്തുപണികള്‍
നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇവിടുത്തെ കൊട്ടുപണികള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. കൊത്തുപണി ചെയ്ത മകുടവും ശില്പങ്ങളും വാതിലും ശ്രീകോവിലുമൊക്കെ ഏറെ ആകര്‍ഷകമായ കാഴ്ചകളാണ്.
PC:Bernard Gagnon
ക്വാറികളിലെ കല്‍ക്കെട്ടുകള്‍
ക്ഷേത്രനിര്‍മ്മാണത്തിനായി കല്ലുകളെടുത്തിരുന്ന പാറമടകള്‍ ഇന്നും ഭോജേശ്വറില്‍ കാണാന്‍ സാധിക്കും. ക്ഷേത്രത്തിന്റെ ഘടനയും ആകൃതിയും രൂപങ്ങളും വിശദീകരിക്കുന്ന ധാരാളം കൊത്തുപണികളും അടയാളങ്ങളും ഇന്നും ഇവിടുത്തെ കല്ലുകളില്‍ കാണാം.
PC:Zippymarmalade
പാര്‍വ്വതിയുടെ ഗുഹ
ഭോജേശ്വര ക്ഷേത്രത്തിന്റെ എതിര്‍വശത്തായി പാര്‍വ്വതിയുടെ ഗുഹ എന്ന പേരില്‍ ഒരു ഗുഹ കാണാന്‍ സാധിക്കും. കല്ലുകൊണ്ടുണ്ടാക്കിയ ഈ ഗുഹയുടെ ഉള്ളില്‍ 11-ാം നൂറ്റാണ്ടിലെ ശില്പങ്ങള്‍ കാണാന്‍ സാധിക്കും.
PC: GZippymarmalade
ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ 2006 മുതല്‍ ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.
PC: Amit Solanki
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഈ ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കുന്ന ആര്‍ക്കും ആദ്യം മനസ്സില്‍ ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് എന്ന്. നിരവധി ശാസ്ത്രകാരന്‍മാര്‍ ഇതിന് ഉത്തരം നല്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.
യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവോ ആണ് ഇതിന് കാരണമെന്നാണ് നിഗമനം.
PC:Zippymarmalade
എത്തിച്ചേരാന്‍
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് ഭോജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.