Search
  • Follow NativePlanet
Share
» »ബിക്കാനീര്‍: മരുഭൂമിക്ക് നടുവിലെ അത്ഭുതം

ബിക്കാനീര്‍: മരുഭൂമിക്ക് നടുവിലെ അത്ഭുതം

താര്‍ മരുഭൂമിക്ക് നടുവിലെ അത്ഭുതം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബിക്കാനീറിന് മറ്റൊരു പേരും ചേരില്ല എന്ന് ഒരിക്കല്‍ ഇവിടെ എത്തിയാല്‍ മനസ്സിലാകും

By Elizabath

രജപുത്ര രാജാക്കന്‍മാരുടെ വീരകഥകളുടെയും ആരെയും അതിശയിപ്പിക്കുന്ന സംസ്‌കാരങ്ങളുടെയും ശേഷിപ്പുകള്‍ നിറഞ്ഞിരിക്കുന്ന ബീക്കാനീര്‍ തികച്ചും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണ്.
താര്‍ മരുഭൂമിക്ക് നടുവിലെ അത്ഭുതം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബിക്കാനീറിന് മറ്റൊരു പേരും ചേരില്ല എന്ന് ഒരിക്കല്‍ ഇവിടെ എത്തിയാല്‍ മനസ്സിലാകും.

മണല്‍പരപ്പല്ല ബിക്കാനീര്‍

മണല്‍പരപ്പല്ല ബിക്കാനീര്‍

താര്‍ മരുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നറിയുമ്പോള്‍ തന്നെ ബിക്കാനീറിന്റെ ഏകദേശരൂപം മനസ്സിലെത്തും. മണല്‍പ്പരപ്പും ഒട്ടകങ്ങളും ഒക്കെ ചേര്‍ന്ന ഒരു രാജസ്ഥാന്‍ ഗ്രാമം. എന്നാല്‍ ഇതുമാത്രമല്ല ബിക്കാനീര്‍.

ബിക്കാനീറും രജപുത്രരും

ബിക്കാനീറും രജപുത്രരും

ബിക്കാനീറിനെക്കുറിച്ച് പറയുമ്പോള്‍ രജപുത്രരെ ഒഴിവാക്കിയാല്‍ ചരിത്രത്തില്‍ വലിയ വിടവാണുണ്ടാവുക. രജപുത്ര സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ തന്നെയാണ് ബീക്കാനീറിലേക്ക് ഇപ്പോഴും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

PC:Nagarjun Kandukuru

ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടസ്ഥ

ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടസ്ഥ

ബിക്കാനീറിലേക്ക് ഒഴുകിയെത്തുന്ന ഫോട്ടോഗ്രാഫേഴ്‌സ് തിരയുന്നത് ഓരോ ആംഗിളിലും വ്യത്യസ്തത പുലര്‍ത്തുന്ന മറ്റൊരു ബിക്കാനീറിനെയാണ്. ഉത്സവങ്ങളും കൊട്ടാരങ്ങളും ആഘോഷങ്ങളും മാത്രമല്ല ഇവിടെ പകര്‍ത്തപ്പെടുന്നത്. മണല്‍പ്പരപ്പും ഉദയാസ്തമയങ്ങളും നിലാവെളിച്ചവുമൊക്കെ ഇവിടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്ന്ത മനോഹരമായ കാഴ്ചയാണ്.

PC:Sandeep Kaul

പട്ടം പറത്തല്‍

പട്ടം പറത്തല്‍

റാത്തോര്‍ രാജകുമാരനായിരുന്ന റാവു ബിക്കാജിയാണ് 1488ല്‍ ബിക്കാനീര്‍ നഗരം സ്ഥാപിക്കുന്നത്. അക്ഷയതൃതീയ ദിവസത്തിലാണ് നഗരവാസികള്‍ ഈ സ്ഥാപകം ദിനം ആഘോഷിക്കുക.
പട്ടങ്ങള്‍ പറത്തിയും രാജസ്ഥാന്റെ തനതുഭക്ഷണങ്ങള്‍ കഴിച്ചും കൊണ്ടാടുന്ന ഈ ദിവസം ഇവിടുത്തെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്.

ഭക്ഷണപ്രിയരുടെ സ്വര്‍ഗ്ഗം

ഭക്ഷണപ്രിയരുടെ സ്വര്‍ഗ്ഗം

രുചികളില്‍ വൈവിധ്യം തേടുന്നവരുടെ സ്വര്‍ഗ്ഗമായാണ് ബിക്കാനീര്‍ അറിയപ്പെടുന്നത്. രാജസ്ഥാന്റെ തനത് വിഭവമായ ബുജിയയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

PC:Nagarjun Kandukuru

ബിക്കാനീര്‍ ഫെസ്റ്റിവല്‍

ബിക്കാനീര്‍ ഫെസ്റ്റിവല്‍

ഇന്ത്യ മുഴുവനായി രാജസ്ഥാനിലേക്ക് ഉറ്റുനോക്കുന്ന ഒന്നാണ് ഇവിടുത്തെ പ്രശസ്തമായ ബിക്കാനീര്‍ ഫെസ്റ്റിവല്‍. ഒട്ടകങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഈ ആഘോഷത്തില്‍ ഒട്ടകങ്ങളാണ് താരങ്ങള്‍. ഈ സമയത്ത് ഒട്ടകങ്ങളുമായി ബന്ധപ്പെട്ട ധാരാളം മത്സരങ്ങളും ഇവിടെ അരങ്ങേറും.

PC:anurag agnihotri

ജുനാഗഡ് കോട്ട

ജുനാഗഡ് കോട്ട

ചിന്താമണി അഥവാ ജുനാഗഡ് എന്നറിയപ്പെടുന്ന കോട്ട ബീക്കാനീറിലെ മറ്റൊരു ആകര്‍ഷണമാണ്. ഈ കോട്ടയ്ക്ക് ചുറ്റുമായാണ് ബിക്കാനീര്‍ നഗരം സ്ഥിതി ചെയ്യുന്നത്.

PC:Schwiki

ലാല്‍ഗഡ് പാലസ്

ലാല്‍ഗഡ് പാലസ്

ബീക്കാനീറിലെ മറ്റൊരു ആകര്‍ഷണമാണ് ലാല്‍ഗഡ് പാലസ് എന്ന പേരില്‍ അറിയപ്പെടുന്ന കൊട്ടാകം. ഇന്തോ-സരാസെനിക് രീതിയില്‍ തീര്‍ത്ത കൊട്ടാരത്തിലെ ബാല്‍ക്കണികളാണ് ഏറെ ആകര്‍ഷകം. നിരവധിു സന്ദര്‍ശകരനരാണ് ഈ കാഴ്ച കാണാനായി ഇവിടെ എത്തുന്നത്.

PC:Worldchoiceseo

കര്‍നി മാതാ ക്ഷേത്രം

കര്‍നി മാതാ ക്ഷേത്രം

വിചിത്രമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാന്ചതു നില്‍ക്കുന്ന ഒന്നാണ് ബിക്കാനീറിനു സമീപം സ്ഥിതി ചെയ്യുന്ന കര്‍നി മാതാ ക്ഷേത്രം. ഏകദേശം ഇരുപത്തിഅയ്യായിരത്തോളം എലികളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഈ എലികളെ കബ്ബാസ് എന്നാണ് വിളിക്കുന്നത്.

PC:Barry Rogge

Read more about: rajasthan jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X