Search
  • Follow NativePlanet
Share
» »ബുദ്ധവിശ്വാസങ്ങളുടെ ചരിത്രത്തിലേക്ക് ചെല്ലാം...ബോധ് മഹോത്സവം 2023 ഒരുങ്ങുന്നു

ബുദ്ധവിശ്വാസങ്ങളുടെ ചരിത്രത്തിലേക്ക് ചെല്ലാം...ബോധ് മഹോത്സവം 2023 ഒരുങ്ങുന്നു

ജനുവരിയിൽ നടക്കുന്ന ബോധ് മഹോത്സവം 2023 ബോധ്ഗയയെക്കുറിച്ച് ഗയ ജില്ലയിലെ ഏറ്റവും വലിയ വാര്‍ഷിക ആഘോഷങ്ങളിൽ ഒന്നാണ്.

ഗതകാല ചരിത്രത്തിന്‍റെ ഓർമ്മകളിൽ തലയുയർത്തി നിൽക്കുന്ന നാടാണ് ബോധ്ഗയ. ബുദ്ധമത ചരിത്രത്തിന്‍റെ സുവർണ്ണ സ്ഥാനങ്ങളിലൊന്നായ ഇവിടം ഇന്നു ലോകമറിയുന്ന തീർത്ഥാടന കേന്ദ്രമാണ്. ബീഹാറിലെ ഗയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബോധ്ഗയ തേടി ലോകം മുഴുവനും ഇവിടെയെത്തുന്നത് ഈ നാട് ഭാരതത്തിന്‍റെ ചരിത്രത്തിനും സംസ്കാരത്തിനും എന്താണ് നല്കിയതെന്ന് അറിയുന്നതുകൊണ്ടും അതിന്‍റെ മഹത്വം നേരിട്ട് അനുഭവിക്കുന്നതിനുമാണ്. ബോധ് ഗയയിൽ വെച്ചാണ് ഗൗതമബുദ്ധൻ ബോധോദയം പ്രാപിച്ചത് എന്നാണ് വിശ്വാസം.

Bodh Mahotsav 2023 in Bodh Gaya Bihar

PC:Neil Satyam

ബുദ്ധമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശത്തിന്‍റെ ചരിത്രവും പൗരാണികതയും നേരിട്ട് മനസ്സിലാക്കുവാൻ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കണം. അങ്ങനെയൊരു യാത്ര നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം അടുത്തിരിക്കുകയാണ്. ജനുവരിയിൽ നടക്കുന്ന ബോധ് മഹോത്സവം 2023 ബോധ്ഗയയെക്കുറിച്ച് ഗയ ജില്ലയിലെ ഏറ്റവും വലിയ വാര്‍ഷിക ആഘോഷങ്ങളിൽ ഒന്നാണ്. ബുദ്ധമതസ്ഥരുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ബോധ് ഗയയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് വർഷം തോറും ബോധ് മഹോത്സവം സംഘടിപ്പിക്കുന്നത്. 1998 ലണ് ആദ്യമായി ഇവിടെ ബോധ് മഹോത്സവം നടന്നത്. അതിനു ശേഷം ഇതിനെക്കുറിച്ചറിഞ്ഞ് ധാരാളം ചരിത്രാന്വേഷികളും സന്ദർശകരും ഇവിടേക്കെത്താറുണ്ട്.

കൊവിഡിനെത്തുടർന്ന് കഴിഞ്ഞ 2020, 2021 വർഷങ്ങളിൽ ബോധ് മഹോത്സവം ആഘോഷിക്കുവാന്‌ സാധിക്കാതിരുന്നതിനാൽ തന്നെ ഇത്തവണ ഗംഭീരമായി ആഘോഷിക്കുവാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ബുദ്ധ സർക്യൂട്ട് എന്ന രീതിയിൽ മാത്രമല്ല, സിനിമാരംഗത്തെ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ടും ബോധ് മഹോത്സവം ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ബോളിവുഡിലെയും ഭോജ്പുരിയിലെയും കലാകാരന്മാരാണ് ഇതിൽ പങ്കെടുക്കുവാനെത്താറുള്ളത്. ബോധ് മഹോത്സവ് 2023 ലും കലാകാരന്മാർ പങ്കെടുക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.കൽചക്ര ഗ്രൗണ്ടിൽ വെച്ചാണ് ഇത്തവണത്തെ ആഘോഷങ്ങൾ.

Bodh Mahotsav 2023 in Bodh Gaya Bihar
PC:Andrew Moore

2023 ജനുവരി 27 മുതൽ 29 വരെയാണ് ബോധ് മഹോത്സവം നടക്കുന്നത്. മികച്ച ജനപങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ബോധ് മഹോത്സവത്തിനായി എത്തുന്നവർ ഇവിടുത്തെ ചരിത്രകാഴ്ചകൾ കൂടി കാണേണ്ടതാണ്. മഹാബോധി ക്ഷേത്രമാണ് ഇതിൽ പ്രസിദ്ധം. യുനസ്കോയുടെ പൈതൃക സ്മാരകമായ ഇവിടെവെച്ചാണ് ബുദ്ധന് ജ്ഞാനോദയം ലഭിച്ചതായി വിശ്വാസം. ഇന്ത്യൻ നിർമ്മാണ ശൈലിയുടെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നുകൂടിയാണിത്. മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവര്‍ത്തിയാണ് ഇവിടുത്തെ ആദ്യ ക്ഷേത്രം നിർമ്മിച്ചത്. പിന്നീട് പുനർനിര്‍മ്മിച്ച ക്ഷേത്രമാണ് ഇപ്പോഴിവിടെയുള്ളത്.

മണാലി കാണാൻ ഇതിലും മികച്ച അവസരം വേറെയില്ല! മണാലി വിന്‍റർ കാർണിവൽ 2023- ആലോചിച്ചു നിൽക്കേണ്ട! പോകാംമണാലി കാണാൻ ഇതിലും മികച്ച അവസരം വേറെയില്ല! മണാലി വിന്‍റർ കാർണിവൽ 2023- ആലോചിച്ചു നിൽക്കേണ്ട! പോകാം

ബോധി വൃക്ഷമാണ് ഇവിടുത്തെ അടുത്ത കാഴ്ച. മഹാബോധി ക്ഷേത്രത്തിനു പരിസരത്തു തന്നെ സ്ഥിതി ചെയ്യുന്ന ഇവിടെ വെച്ചാണ് ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്. ആ യഥാർത്ഥ വൃക്ഷം കാലപ്പഴക്കത്താൽ ദ്രവിച്ച് പോവുകം പിന്നീട് ഒരു കൊടുങ്കാറ്റിൽ നശിക്കുകുമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. പിന്നീട്, 1881-ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ അലക്സാണ്ടർ കണ്ണിംഗ്ഹാം ആണ് ഇന്നത്തെ ബോധിവൃക്ഷം നട്ടുപിടിപ്പിച്ചത്. യഥാർത്ഥ ബോധിവൃക്ഷത്തിന്റെ ഒരു ശാഖ ശ്രീലങ്കയിലേക്ക് കൊണ്ടുപോയതായി പറയപ്പെടുന്നു.

ഇവിടുത്തെ ബുദ്ധ പ്രതിമയാണ് മറ്റൊരു പ്രധാന കാഴ്ച. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബുദ്ധ പ്രതിമകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. താമരയിൽ ധ്യാന മുദ്രയിൽ ഇരിക്കുന്ന ബുദ്ധന്‍റെ രൂപമാണിത്. നിർമ്മാണത്തിന്റെ ആകെ ഉയരം 80 അടിയാണ്. അതിൽ ബുദ്ധ പ്രതിമയ്ക്ക് 64 അടി ഉയരവും അദ്ദേഹം ഇരിക്കുന്ന താമര 6 അടി ഉയരവും പീഠത്തിന് 10 അടി ഉയരവുമുണ്ട്. മണൽക്കല്ലും ചുവന്ന ഗ്രാനൈറ്റ് ബ്ലോക്കുകളും ഉപയോഗിച്ച് നിർമ്മിച്ച പ്രതിമ പൂർത്തിയാകുവാൻ ഏഴു വർഷമാണ് എടുത്തത്.

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ലകേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

ഹംപി ഉത്സവ് വരുന്നു.. കല്ലിൽ ചരിത്രമെഴുതിയ നാടിന്‍റെ കാഴ്ചകളിലേക്ക് പോകാംഹംപി ഉത്സവ് വരുന്നു.. കല്ലിൽ ചരിത്രമെഴുതിയ നാടിന്‍റെ കാഴ്ചകളിലേക്ക് പോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X