» »പുഷ്‌കറില്‍ മാത്രമല്ല ഇന്ത്യയിലെ ബ്രഹ്മക്ഷേത്രങ്ങളെ അറിയാം...

പുഷ്‌കറില്‍ മാത്രമല്ല ഇന്ത്യയിലെ ബ്രഹ്മക്ഷേത്രങ്ങളെ അറിയാം...

Written By: Elizabath

ബ്രഹ്മാവിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ ഏറെ അപൂര്‍വ്വമാണ് ഇന്ത്യയില്‍.
പുരാണമനുസരിച്ച് ത്രിമൂര്‍ത്തികളില്‍ സൃഷ്ടിയുടെ ദൈവമാണ് ബ്രഹ്മാവ്.
ബ്രഹ്മക്ഷേത്രങ്ങളില്‍ ഏറെ പേരുകേട്ടതും ആളുകള്‍ക്ക് പരിചയമുള്ളതുമായ ഒന്നാണ് രാജസ്ഥാനിലെ പുഷ്‌കറില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബ്രഹ്മക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്. വിശ്വാസനമുസരിച്ച് ഏറ്റവും പെട്ടന്നു ഭക്തരില്‍ പ്രസാദിക്കുന്ന ദൈവമാണ് ബ്രഹ്മാവ്.
കൂടാതെ അസുരഗണത്തില്‍പെട്ടവര്‍ക്ക് ഏറ്റവുമധികം വരങ്ങള്‍ നല്കിയിരുന്നതും ബ്രഹ്മാവ് ആണത്രെ. കാരണം അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ വളരെ എലുപ്പമായിരുന്നതിനാലാണ്. എന്നാല്‍ വരങ്ങള്‍ ലഭിച്ച അസുരന്‍മാര്‍ ദേവന്‍മാര്‍ക്കും മനുഷ്യര്‍ക്കും തലവേദന ആയിത്തീരുകയും പിന്നീട് അദ്ദേഹത്തോട് പ്രാര്‍ഥിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടാണത്രെ ബ്രഹ്മാവിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങള്‍ ഇത്ര കുറവായത്.
ഇന്ത്യയിലെ അറിയപ്പെടുന്ന ബ്രഹ്മക്ഷേത്രങ്ങള്‍ പരിചയപ്പെടാം..

മേളകളുടെയും മേളങ്ങളുടെയും നാട്ടില്‍ കാണാന്‍

പുഷ്‌കര്‍

പുഷ്‌കര്‍

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ബ്രഹ്മക്ഷേത്രമാണ് രാജസ്ഥാനിലെ പുഷ്‌കറില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മക്ഷേത്രം. കുറഞ്ഞത് രണ്ടായിരം വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ഇപ്പോള്‍ കാണുന്ന രീതിയില്‍ പണിതത് 14-ാം നൂറ്റാണ്ടിലാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ബ്രഹ്മക്ഷേത്രങ്ങളിലൊന്നായ ഇത് പുഷ്‌കര്‍ തടാകത്തിന്റെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC: Rashmi.parab

ബാര്‍മെര്‍

ബാര്‍മെര്‍

രാജസ്ഥാനിലെ തന്നെ ബാര്‍മെറിലാണ് ബ്രഹ്മാവിന്റെ പേരിലുള്ള പ്രശസ്തമായ രണ്ടാമത്തെ പുരാതന ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ജയ്‌സാല്‍മീറില്‍ നിന്നുള്ള മഞ്ഞക്കല്ലുകളും ജയ്പൂര്‍ കല്ലുകളും ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ബ്രഹ്മാവിന്റെ രൂപം മാര്‍ബിളിലാണ് തീര്‍ത്തിരിക്കുന്നത്. 1961 ലാണ് ക്ഷേത്രം നിര്‍മ്മിച്ചത്.
ഇവിടെ ദിവസവും 200 കിലോഗ്രാമോളം ധാന്യങ്ങളാണ് പക്ഷികള്‍ക്കായി നല്കുന്നത്. ഇതും ധാരാളം സന്ദര്‍ശകരെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്നു.

PC: slf

 കുംഭകോണം

കുംഭകോണം

സ്ഥിതിയും സംഹാരവും നടത്തുന്ന വിഷ്ണുനേയും ശിവനേയുംകാള്‍ പ്രാധാന്യം സൃഷ്ടി നടത്തുന്ന തനിക്കാണെന്ന് ഒരു അഹങ്കാരം ബ്രഹ്മാവിന് ഉണ്ടായിരുന്നുവത്രെ. ഇതറിഞ്ഞ വിഷ്ണു ബ്രഹ്മാവിനെ ഒന്നു പേടിപ്പിക്കാനായി ഒരു പ്രേതത്തെ സൃഷ്ടിച്ചു. അതിന്റെ ആക്രമണത്തില്‍ ഭയപ്പെട്ട ബ്രഹ്മാല് തന്റ രക്ഷിക്കണമെന്നും തന്റെ അഹങ്കാരത്തിന് മാപ്പ് നല്കണമെന്നും ആവശ്യപ്പെട്ട് വിഷ്ണുവിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെം നിര്‍ദ്ദേശപ്രകാരം സന്യസിക്കാനായി ബ്രഹ്മാവ് തിരഞ്ഞെടുത്ത സ്ഥലമാണ് കുംഭകോണം. ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ധാരാളം ഭക്തര്‍ എത്താറുണ്ട്.

PC: Unknown

കോഖന്‍

കോഖന്‍

ഹിമാചല്‍പ്രദേശിലെ കുളു താവ് വരയിലെ കോഖനില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആദി ബ്രഹ്മ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഹിമാലയന്‍ പഗോഡ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 14-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ വിഷ്ണുവിന്റെയും ശിവന്റെയും പ്രതിഷ്ഠകള്‍ കൂടിയുണ്ട്. ഒരു രഥത്തിലാണ് ത്രിമൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC: TusharSharma2510

പനാജി

പനാജി

കാദംബ ഭരണകാലത്ത് 12-ാം നൂറ്റാണ്ടിലാണ് കോവലിയെ പനാജിയിലെ കംറാലി എന്ന ഗ്രാമത്തില്‍ ബ്രഹ്മക്ഷേത്രം സ്ഥാപിക്കുന്നത്. എന്നാല്‍ ഇവിടുത്തെ വിഗ്രഹം ഇരുപതാം നൂറ്റാണ്ടില്‍ കാരംബോലിയത്തില്‍ നിന്നും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണെന്നാണ് കരുതുന്നത്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ കിടന്ന് നരകിച്ചതിനെ തുടര്‍ന്ന് കാരംബോലിയത്തില്‍ നിന്നുള്ളവര്‍ ഇവിടെ കൊണ്ടുവന്നതാണ് ഇതെന്നാണ് വിശ്വാസം.
PC: Offical Site

തിരുപ്പട്ടൂര്‍

തിരുപ്പട്ടൂര്‍

ഒരിക്കല്‍ ശിവന്‍ കോപം നിമിത്തം ബ്രഹ്മാവിന്റെ മൂന്നു ശിരസ്സുകളിലൊന്ന് ഛേദിക്കുകയുണ്ടായി. കൂടാതെ ബ്രഹ്മാവിന്റെ കഴിവുകളെല്ലാം നഷ്ടപ്പെടട്ടെ എന്നും ഭക്തരെല്ലാം അദ്ദേഹത്തെ മറക്കട്ടെ എന്നും ശിവന്‍ ശപിച്ചു. എന്നാല്‍ തെറ്റിന് മാപ്പ് പറഞ്ഞെങ്കിലും ശിവന്‍ അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.
പിന്നീട് ഒരു തീര്‍ഥാടനത്തിന് പോയബ്രഹ്മാവ് തിരുപ്പട്ടൂര്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ 12 ശിവലിംഗങ്ങള്‍ സ്ഥാപിച്ച് ശിവനോട് പ്രാര്‍ഥിച്ചു. അതില്‍ സംപ്രീതനായ ശിവന്‍ അവിടെ പ്രത്യക്ഷപ്പെടുകയും ശാപം പിന്‍വലിച്ച് ഒരു ക്ഷേത്രം സ്ഥാപിക്കാന്‍ അനുമതി നല്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തില്‍ നിന്നും തിരിച്ചെടുത്ത ശക്തികള്‍ നല്കുകയും ചെയ്തു.

PC: Offical Site

Read more about: temples, rajasthan, epic