» »തലയിലെഴുത്ത് നല്ലതല്ലേ... ഇതാ വിധിയെ മാറ്റിമറിക്കുന്ന വിചിത്ര ക്ഷേത്രം

തലയിലെഴുത്ത് നല്ലതല്ലേ... ഇതാ വിധിയെ മാറ്റിമറിക്കുന്ന വിചിത്ര ക്ഷേത്രം

Written By: Elizabath

തലയിലെഴുത്തിനെ പഴി പറയുന്നവരാണ് നമ്മളെല്ലാം... എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ വിധിയെ പഴിച്ചും ന്യായീകരിച്ചും പോകുന്രോള്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടില്ലേ തലയിലെഴുത്ത് മായിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന്.. അതൊന്നും നടക്കില്ല എന്നു പറഞ്ഞ് വിടുമെങ്കിലും ഒന്നു ശ്രമിച്ചാലോ.. ഇതാ തലയിലെഴുത്ത് മാറ്റി വിധി തന്നെ മാറ്റിയെഴുതാന് സഹായിക്കുന്ന ഒരു ക്ഷേത്രം..
തമിഴ്‌നാട്ടിലെ തിരുപ്പട്ടൂരില്‍ സ്ഥിതി ചെയ്യുന്ന അരുള്‍മിഗു ബ്രഹ്മപുരീശ്വര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം

അപൂര്‍വ്വതകളേറെയുള്ള ക്ഷേത്രം

അപൂര്‍വ്വതകളേറെയുള്ള ക്ഷേത്രം

പ്രതിഷ്ഠകളുടെ കാര്യത്തിലാണെങ്കിലും നിര്‍മ്മാണത്തിലാണെങ്കിലും പ്രത്യേകതകള്‍ ധാരാളമുള്ള ക്ഷേത്രമാണിത്. ബ്രഹാമാവ്, വിഷ്ണു,ശിവന്‍, എന്നവരെ കൂടാതെ വ്യാഴത്തെയും ഇവിടെ ആരാധിക്കുന്നു. ഗുരു ബ്രഹ്മ-ഗുരുവിഷ്ണു എന്ന മന്ത്രമുരുവിട്ടാണ് ഭക്തര്‍ ക്ഷേത്രത്തെ വലംവയ്ക്കുന്നത്.

വ്യാഴത്തെ വരുതിയിലാക്കാം

വ്യാഴത്തെ വരുതിയിലാക്കാം

വിധിയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന വ്യാഴത്തെ വരുതിയിലാക്കാനാണ് ഭക്തര്‍ കൂടുതലായും ഇവിടെ എത്തുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് വ്യാഴത്തെ നിയന്ത്രിക്കുന്നത് ബ്രഹ്മാവാണ്. അദ്ദേഹത്തോട് ചേര്‍ന്നു നിന്നാല്‍ മാത്രമേ നല്ല കാര്യങ്ങള്‍ സംഭവിക്കുകയുള്ളുവത്രെ. കുറച്ചു പാപങ്ങള്‍ മാത്രമുള്ള വ്യക്തികളുടെ മോശം ദശ മാറ്റി നല്ലതാക്കാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതിയത്രെ. എന്തിനധികം അസുഖങ്ങള്‍ വരെ മാറി നില്‍ക്കും എന്നാണ് പറയപ്പെടുന്നത്.

അനീതി നടക്കില്ല

അനീതി നടക്കില്ല

അന്യായമായ കാര്യങ്ങള്‍ക്കുവേണ്ടി ഇവിടെ പ്രാര്‍ഥിക്കാനെത്തിയാല്‍ എപ്പോള്‍ പണി കിട്ടി എന്നു ചോദിച്ചാല്‍ മതി. ഇത്തരം കാര്യങ്ങള്‍ക്കായി പ്രാര്‍ഥിച്ചാല്‍ അവസ്ഥ കൂടുതല്‍ ദുരിതമാവുകയേ ഉള്ളുവത്രെ.

നരസിംഹ അവതാരം

നരസിംഹ അവതാരം

ക്ഷേത്രത്തിന്റെ മണ്ഡപത്തിലെ നരസിംഹ അവതാരത്തിന്റെ രൂപം ഏറെ കൊത്തുപണികളാല്‍ സമൃദ്ധമാണ്.

ശ്രീകോവിലിലേക്ക് ഏഴു വാതിലുകള്‍

ശ്രീകോവിലിലേക്ക് ഏഴു വാതിലുകള്‍

സ്വയംഭൂവായി അവതരിച്ച ശിവലിംഗമാണ് ഇവിടെ ആരാധിക്കുന്നത്. ഇവിടുത്തെ ശ്രീകോവിലിലേക്ക് ഏഴ് പ്രവേശന കവാടങ്ങളാണുള്ളത്. ആഴ്ചയില്‍ ഏഴു ദിവസവും പ്രകൃതിദ ത്തമായ വെളിച്ചം ഇവിടെ പതിക്കുന്നതിനാല്‍ ക്ഷേത്രത്തിന്‍രെ പ്രവേശന കവാട്തതില്‍ നിന്നുപോലും ശിവലിംഗം കാണാന്‍ സാധിക്കും. വര്‍ഷത്തില്‍ മൂന്നു ദിവസം ഇവിടെ സൂര്യപ്രകാശം നേരിട്ട് ശിവലിംഗത്തിലേക്ക് പതിക്കുമത്രെ. തമിഴ് മാസമായ പൈങ്കുനിയിലെ 15,16,17 ദിവസങ്ങളിലാണ് ഇതുള്ളത്.

പതഞ്ജലി ജീവിക്കുന്നിടം

പതഞ്ജലി ജീവിക്കുന്നിടം

യോഗാ ആചാര്യനായായ പതഞ്ജലി ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് വിശ്വാസം. യോഗ സൂത്രങ്ങള്‍ ഇവിടെയിരുന്ന് ഇപ്പോളും അദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണത്രെ.

ബ്രഹ്മാവിനെ ആരാധിക്കാന്‍

ബ്രഹ്മാവിനെ ആരാധിക്കാന്‍

36 ദീപങ്ങള്‍ തെളിയിച്ചാല്‍ മാത്രമേ ബ്രഹ്മാവിനുള്ള ാരാധന ഇവിടെ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇവയില്‍ 27 നക്ഷത്രങ്ങളും 9 ഗ്രഹങ്ങളും ഉള്‍പ്പെടുന്നു. പവാളന്‍പുളിയിലുണ്ടാക്കിയ ചോറും ഇവിടെ ബ്രഹ്മാവിന് സമര്‍പ്പിക്കാം.

ക്ഷേത്രത്തിലെ 12 ശിവലിംഗങ്ങള്‍

ക്ഷേത്രത്തിലെ 12 ശിവലിംഗങ്ങള്‍

ക്ഷേത്രത്തിലും സമീപത്തുള്ള പൂന്തോട്ടത്തിലുമായി 12 ശിവലിംഗങ്ങളാണുള്ളത്. ഇതത്രയും ബ്രഹ്മാവ് പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നതാണെന്നാണ് കരുതപ്പെടുന്നത്.

ഒറ്റയിടത്ത് ജ്യോതിര്‍ലിംഗങ്ങളെ ആരാധിക്കാം

ഒറ്റയിടത്ത് ജ്യോതിര്‍ലിംഗങ്ങളെ ആരാധിക്കാം

ജ്യോതിര്‍ലിംഗങ്ങളെ ആരാധിക്കാന്‍ പലയിടത്ത് പോകുന്നതിനു പകരം ഒറ്റ സ്ഥലത്ത് ഇവയെ ആരാധിക്കാം എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് തിരുപ്പത്തൂര്‍ സ്ഥിതി ചെയ്യുന്നത്. ട്രിച്ചി-ചെനൈ ദേശീയപാതയ്ക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നും 304 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.