Search
  • Follow NativePlanet
Share
» »വൈരുധ്യങ്ങളുടെ നാട്, ഫുട്ബോളിലെ ഇതിഹാസങ്ങൾ ജീവിക്കുന്നയിടം! ബ്രസീൽ

വൈരുധ്യങ്ങളുടെ നാട്, ഫുട്ബോളിലെ ഇതിഹാസങ്ങൾ ജീവിക്കുന്നയിടം! ബ്രസീൽ

വൈരുദ്ധ്യങ്ങളുടെ നാട്... ഭാവിയുടെ രാജ്യം... കരുത്തിലും ജനസംഖ്യയിലും പ്രകൃതിവിഭവങ്ങളിലും ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന രാജ്യം... ബ്രസീൽ! ബ്രസീൽ എന്നു കേൾക്കുമ്പോൾ എന്താണ് ആദ്യം ഓർമ്മയിൽ വരുന്നത്? ഫുട്ബോൾ ഇതിഹാസങ്ങളുടെ നാടായ ഇവിടം കാൽപ്പന്തുകളിയിൽ ചരിത്രം സൃഷ്ടിച്ച ഇടമാണ്. ആമസോൺ മഴക്കാടുകളും സാംബാ സംഗീതവും റിയോഡി ജനീറോയും കൈകൾ വിരിച്ചു വിൽക്കുന്ന ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയും എല്ലാം ചേരുന്ന നാട്. ഇതാ മനുഷ്യസമ്പത്തിലും പ്രകൃതി വിഭവങ്ങളുടെ സമ്പത്തിലും മുന്നിൽനിൽക്കുന്ന ബ്രസീലിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ബ്രസീൽ

ബ്രസീൽ

വലിപ്പത്തിലും ജനസംഖ്യയിലും ലോകത്ത് വളർന്നു വരുന്ന ശക്തികളിലൊന്നാണ് ബ്രസീൽ.തെക്കേ അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ഏറ്റവും വലിയ രാജ്യമായ ബ്രസീൽ വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്. ബ്രസീലിന്‍റെ ചരിത്രത്തിന് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ടെങ്കിലും ഇത് മാറിമറിയുന്നത് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്യർ ബ്രസീലിനെ കണ്ടെത്തിയതോടുകൂടിയാണ്. വിനോദസഞ്ചാരത്തിന് വ്യത്യസ്തായ സംഭാവനകളും മാതൃകകകളും നല്കിയിട്ടുള്ള രാജ്യം കൂടിയാണ് ബ്രസീൽ.

PC: Eelco Böhtlingk/Unsplash

തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം

തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം

വലുപ്പത്തിലും ജനസംഖ്യയിലും ലോകശക്തികളിലൊന്നാണ് ബ്രസീൽ. സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ ഇവിടെത്തന്നെയാണ് ഏറ്റവും ജനസംഖ്യയുള്ളതും. ബ്രസീലിലെ ജനസംഖ്യ മൊത്തം ലോക ജനസംഖ്യയുടെ 2.73 ശതമാനത്തിന് തുല്യമാണ് എന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. പട്ടികയിൽ ബ്രസീൽ ആറാം സ്ഥാനത്താണുള്ളത്. സംസ്കാരങ്ങളിലെ വൈവിധ്യമാണ് ബ്രസീലിന്റെ സമ്പത്ത്.

PC:Ramon Buçard/Unsplash

ജൈവവൈവിധ്യം

ജൈവവൈവിധ്യം

ലോകത്തിലെ മറ്റേതു രാജ്യവും അത്ഭുതത്തോടെ നോക്കിനിൽക്കുന്നത്ര ജൈവവൈവിധ്യം ഈ രാജ്യത്തിനുണ്ട്. ബ്രസീൽ എന്ന പേരുതന്നെ ആമസോൺ മഴക്കാടുകളുമായാണ് ചേർന്നു നിൽക്കുന്നത്. മാതാ അറ്റ്ലാന്റിക്ക വനം, പ്രകൃതിദത്തമായ പാന്റനാൽ പ്രദേശം, സെറാഡോ ഉഷ്ണമേഖലാ സവന്ന, വൈവിധ്യമാർന്ന ജല ആവാസവ്യവസ്ഥകൾ എന്നിങ്ങനെ സംരക്ഷിക്കപ്പെടുന്ന നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. ലോകത്ത് ഇന്നു കണ്ടെത്തിയിട്ടുള്ള 70 ശതമാനം ജീവജാലങ്ങളും ബ്രസീലിലുണ്ട്.

PC: Patrick Miyaoka/Unsplash

ഔദ്യോഗിക ഭാഷ പോർച്ചുഗീസ്

ഔദ്യോഗിക ഭാഷ പോർച്ചുഗീസ്

ഔദ്യോഗിക ഭാഷ പോർച്ചുഗീസ്
അമേരിക്കൻ ഭൂഖണ്ഡത്തിൽ മറ്റൊരു രാജ്യത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത ഒന്നാണിത്. പലരും കരുതുന്നതുപോലെ ബ്രസീലിൽ സംസാരിക്കന്നത് സ്പാനിഷ് ഭാഷയല്ല, മറിച്ച് പോർച്ചുഗീസ് ഭാഷയാണ്. പോർച്ചുഗീസ് ഔദ്യോഗിക ഭാഷയായിട്ടുള്ള അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യവും കൂടിയാണിത്.

PC: Dan Kreibich/Unsplash

തീരുന്നില്ല, ഭാഷയിലെ വൈവിധ്യം

തീരുന്നില്ല, ഭാഷയിലെ വൈവിധ്യം

രാജ്യത്ത് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് പോർച്ചുഗീസ് ഭാഷയാണെങ്കിലും അത് മാത്രമല്ല ഇവിടെയുള്ളത്. കുറഞ്ഞത് 250 ഭാഷകളെങ്കിലും ഇവിടുള്ള ആളുകള്‍ ഉപയോഗിക്കുന്നു. ഇതിൽ 200 എണ്ണം ഇവിടുത്തെ തദ്ദേശീയരായ ജനവിഭാഗങ്ങൾ സംസാരിക്കുന്നതാണ്. ടുക്കാനോ, അപലായ്, കൈൻഗാങ്, കൈവാ ഗ്വാരാനി എന്നിവയാണ് ഇവിടുത്തെ പ്രസിദ്ധമാ പ്രാദേശിക ഭാഷകൾ.

PC: Sébastien Goldberg/Unsplash

മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍

ജപ്പാൻ കഴിഞ്ഞാൽ ജാപ്പനീസ് സമൂഹമുള്ളത്

ജപ്പാൻ കഴിഞ്ഞാൽ ജാപ്പനീസ് സമൂഹമുള്ളത്

സംസ്കാരങ്ങളിലെയും ജനതകളിലെയും വൈവിധ്യം ലോകത്ത് ബ്രസീലിനു മാത്രം അവകാശപ്പെടുവാൻ സാധിക്കുന്ന ഒന്നാണ്. വംശീയമായും സാമൂഹീകമായുമെല്ലാം അത്രയധികം വൈവിധ്യമുള്ള ജനങ്ങള് ഇവിടെ ഒന്നുപോലെ വസിക്കുന്നു. ജപ്പാന് കഴിഞ്ഞാൽ ഏറ്റവും വലിയ ജാപ്പനീസ് സമൂഹം ബ്രസീലിലാണ് വസിക്കുന്നത്. നിലവിൽ, ഏകദേശം 1.9 ദശലക്ഷം ബ്രസീലിയൻ ജാപ്പനീസ് ആളുകൾ ഇവിടെ താമസിക്കുന്നു. 1908-ൽ, ജാപ്പനീസ് കുടിയേറ്റക്കാർ ബ്രസീലിൽ എത്താൻ തുടങ്ങിത്. നിപ്പോ-ബ്രാസിലിറോസ് എന്നാണിവരെ വിളിക്കുന്നത്.

PC: william f. santos/Unsplash

ആമസോൺ മഴക്കാടും ബ്രസീലും

ആമസോൺ മഴക്കാടും ബ്രസീലും

ലോകത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളുടെ 70 ശതമാനവും ഉൾക്കൊള്ളുന്നത് ബ്രസീൽ ആണ്. തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗം ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട് ആമസോൺ നദി കടന്നുപോകുന്നു. എന്നാൽ മഴക്കാടുകളുടെ ⅔ ബ്രസീലിലാണ് സ്ഥിതി ചെയ്യുന്നത്. ആമസോൺ മഴക്കാടുകളിൽ പതിനഞ്ചായിരത്തിലധികം വ്യത്യസ്ത വൃക്ഷ ഇനങ്ങളിൽ പെട്ട ഏകദേശം 400 ബില്യൺ മരങ്ങൾ കാണാമെന്നാണ് പഠനങ്ങൾ പറയുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ജൈവ റിസർവോയറർ കൂടിയാണിത്.

PC: Vlad Hilitanu/ Unsplash

കാർണിവൽ

കാർണിവൽ

ബ്രസീലിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന മറ്റൊന്നാണ് ഇവിടുത്തെ കാർണിവൽ. ഏകദേശം 60 ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന ഈ കാർണിവൽ ലോകത്തിലെ ഏറ്റവും വലിയ കാർണിവൽ കൂടിയാണ്. ക്രിസ്തീയ വിശ്വാസം അനുസരിച്ച് അൻപത് നോമ്പ് ആചരണം തുടങ്ങുന്ന ക്ഷാര ബുധന് മുൻപുള്ള വെള്ളിയാഴ്ചയാണ് കാർണിവൽ നടക്കുന്നത്. റിയോഡി ജനീറോയാണ് കാർണിവലിന് സാക്ഷ്യം വഹിക്കുനന്ത്. റിയോയുടെ ആദ്യ കാർണിവൽ നടന്നത് 1723-ലാണ്.

PC: Ryan Wallace/Unsplash

പണം ഇതാ പിടിച്ചോ.. യാത്ര പോകാം... സമയം പോലെ തിരിച്ചടച്ചാൽ മതി! ട്രാവൽ നൗ പേ ലേറ്റർ പദ്ധതി അറിയാംപണം ഇതാ പിടിച്ചോ.. യാത്ര പോകാം... സമയം പോലെ തിരിച്ചടച്ചാൽ മതി! ട്രാവൽ നൗ പേ ലേറ്റർ പദ്ധതി അറിയാം

ക്രൈസ്റ്റ് ദ റെഡീമർ

ക്രൈസ്റ്റ് ദ റെഡീമർ

ബ്രസീലിന്‍റെ മറ്റൊരു അഭിമാനമാണ് വിടര്‍ത്തിപ്പിടിച്ച കൈകളുമായി നിൽക്കുന്ന ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ പ്രതിമകളിലൊന്നായ ക്രൈസ്റ്റ് ദി റെഡീമർ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നുകളിലാണ് ഉയർന്നു നിൽക്കുന്നത്. 30 മീറ്റർ (98 അടി) വീതിയും 38 മീറ്റർ (125 അടി) ഉയരവുമുണ്ട്. 635 ടൺ ഭാരമാണ് ഇതിനുള്ളത്.ആര്‍‌ട്ട് ഡെക്കോ ശൈലിയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും മനോഹരമായ പ്രതിമ കൂടിയാണിത്.

PC: Raphael Nogueira/Unsplash

ലോകപ്പ് ഫുട്ബോൾ മത്സരവും

ലോകപ്പ് ഫുട്ബോൾ മത്സരവും

ലോകഫുട്ബോളിലെ രാജാക്കന്മാരാണ് ബ്രസീൽ. ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ നല്കിയിട്ടുള്ള സംഭാവനകൾ ചെറുതല്ല. ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളും കളിച്ചിട്ടുള്ള ഒരുയൊരു ടീം മാത്രമേയുള്ളൂ. അത് ബ്രസീലാണ്. 22-ാം ലോകകപ്പ് മത്സരത്തിലും ബ്രസീലുണ്ട്. 1958,​1962,​1970,​ 1994,​ 2002 എന്നീ അഞ്ച് വർഷങ്ങളില്‍ ലോകകപ്പ് പൊരുതിതി നേടിയ ബ്രസീൽ തന്നെയാണ് ഇതുവരെ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യവും.


PC: Alice Yamamura/Unsplash

വിസയില്ലാതെ കാണാം സെര്‍ബിയയുടെ ലോകം... കല്ലില്‍ തീര്‍ത്ത ഗ്രാമവും വിലകൂടിയ ചീസും.. സെര്‍ബിയന്‍ വിശേഷങ്ങള്‍വിസയില്ലാതെ കാണാം സെര്‍ബിയയുടെ ലോകം... കല്ലില്‍ തീര്‍ത്ത ഗ്രാമവും വിലകൂടിയ ചീസും.. സെര്‍ബിയന്‍ വിശേഷങ്ങള്‍

വിടര്‍ത്തിപ്പിടിച്ച കൈകളുള്ള ക്രൈസ്റ്റ് ദി റെഡീമർവിടര്‍ത്തിപ്പിടിച്ച കൈകളുള്ള ക്രൈസ്റ്റ് ദി റെഡീമർ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X