Search
  • Follow NativePlanet
Share
» »ഇറ്റലിയിലേക്ക് താമസം മാറാം.. വെറുതേയല്ല! 24.75 ലക്ഷം ഇങ്ങോട്ട് തരും!!

ഇറ്റലിയിലേക്ക് താമസം മാറാം.. വെറുതേയല്ല! 24.75 ലക്ഷം ഇങ്ങോട്ട് തരും!!

കുന്നുകളും മലകളും.. മലയുടെ മുകളില്‍ കയറിനിന്നാല്‍ കാണുന്നത് കടലിന്‍റെ അതിമനോഹരമായ ഭംഗി... ജീവിതകാലം മുഴുവന്‍ ഇങ്ങനെയൊരിടത്ത് ജീവിക്കുവാന്‍ അവസരം ലഭിച്ചാലോ.... വെറുതേ വേണ്ട... പൈസ ഇങ്ങോട്ടു തരും... എങ്ങനെ ഇങ്ങനെ ഒരു ഓഫര്‍ വേണ്ടന്നു വെക്കും എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ഓഫറുമായാണ് ഇറ്റലി വന്നിരിക്കുന്നത്. വെറും ഒരു യൂറോയ്ക്ക് വീടുകള്‍ സഞ്ചാരികള്‍ക്ക് വില്ക്കുവാന്‍ വെച്ച പോലുള്ള മറ്റൊന്ന്.. വിശദമായി വായിക്കം

കാലാബ്രിയ

കാലാബ്രിയ

ഇറ്റലിയുടെ ശാന്തതയും ഭംഗിയും ഒത്തിണങ്ങിയ പ്രദേശങ്ങളില്‍ ഒന്നാണ് കാലാബ്രിയ. പ്രകൃതി മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഇവിടേക്ക് അടിപൊളി ഓഫറാണ് ഇറ്റലി ഒരുക്കിയിരിക്കുന്നത്.

ഇങ്ങോട്ട് താമസം മാറാം

ഇങ്ങോട്ട് താമസം മാറാം

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇവിടേക്ക് താമസം മാറ്റുവാന്‍ പറ്റിയ ആളുകളെ ആണ് ഗവണ്‍മെന്‍റ് ക്ഷണിക്കുന്നത്, ബിസിനസിനായി മൂന്ന് വർഷം വരെ ഈ പ്രദേശത്തേക്ക് താമസം മാറ്റാൻ തയ്യാറായ ആളുകൾക്ക് 28,000 ഡോളർ (24.75 ലക്ഷം) നൽകാൻ തയ്യാറാണ് ഇവിടുത്തെ സര്‍ക്കാര്‍. അപേക്ഷകർ 40 വയസ്സിന് താഴെയുള്ളവരായിരിക്കണം. കൂടാതെ ഗ്രാമത്തിൽ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കേണ്ടതുണ്ട്. ‘ആക്റ്റീവ് റെസിഡൻസി വരുമാനം' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ജനസംഖ്യയുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്ന മേഖലയുടെ സമ്പദ്‌വ്യവസ്ഥ ഉയർത്താൻ സഹായിക്കും, നിലവിൽ ജനസംഖ്യ വെറും 2000 ആണ്. അപേക്ഷകർ വിജയകരമായി അപേക്ഷിച്ച് 90 ദിവസത്തിനുള്ളിൽ പ്രദേശത്തേക്ക് മാറേണ്ടിവരും.

3

തെക്കുപടിഞ്ഞാറൻ ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന കാലാബ്രിയയിൽ പഴയ ഗ്രാമങ്ങളും പർവതങ്ങളും ആകർഷകമായ തീരപ്രദേശവും ചേര്‍ന്ന ഇടമാണ്. വിദൂര പ്രവർത്തനത്തിന്റെ പുനർനാമകരണം ചെയ്ത തെക്കൻ ഇറ്റാലിയൻ പതിപ്പായ ‘സൗത്ത് വർക്ക്' എന്ന സ്ഥലമായി കാലാബ്രിയയെ വികസിപ്പിക്കുകയാണ് ‘ആക്റ്റീവ് റെസിഡൻസി വരുമാനം' പദ്ധതി ലക്ഷ്യമിടുന്നത്.

വിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെവിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെ

നേരത്തെ 87 രൂപയ്ക്ക് വീടുകള്‍

നേരത്തെ 87 രൂപയ്ക്ക് വീടുകള്‍

നേരത്തെ ഇറ്റലിയുടെ സിസിലിക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള സലേമി എന്ന പട്ടണത്തിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ 87 രൂപ മുതല്‍ വില്പനയ്ക്ക് വച്ചിരുന്നു. ഗ്രാമത്തിലെ ജമസംഖ്യ വര്‍ധിപ്പിക്കുക എന്നത് തന്നെയായിരുന്നു ഇതിന്റെയും ലക്ഷ്യം.

രാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യംരാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യം

ടൂറിസം വളര്‍ത്താന്‍ ഇനി വീഡിയോ ഗെയിമും!! വെറൈറ്റിയല്ലേ!!ടൂറിസം വളര്‍ത്താന്‍ ഇനി വീഡിയോ ഗെയിമും!! വെറൈറ്റിയല്ലേ!!

ജോര്‍ജ് എവറസ്റ്റ് ഹൗസ്- ചരിത്രമുറങ്ങുന്ന മസൂറിയിലെ ഇടംജോര്‍ജ് എവറസ്റ്റ് ഹൗസ്- ചരിത്രമുറങ്ങുന്ന മസൂറിയിലെ ഇടം

Read more about: world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X