കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടും ഏറെ രസിപ്പിച്ചിട്ടുള്ള ഒന്നാണ് കാവേരി നദി. തലക്കാവേരിയും ബാഗമണ്ഡലയും വഴി നാടുകൾ താണ്ടി ഒഴുകി കടലിൽ പതിക്കുന്ന കാവേരി ഒരത്ഭുതമാണ്. മലകളും കാടുകളും ഒക്കെ കയറിയിറങ്ങി ഒഴുകിയൊലിച്ചിറങ്ങുന്ന കാവേരിയുടെ വഴിയിലെ ഏറ്റവും വലിയ ആകർഷണമാണ് കാവേരി വന്യജീവി സങ്കേതം. കർണ്ണാടകയുടെ ജീവശ്വാസമായ കാവേരിയുടെ തീരത്തായി നിലകൊള്ളുന്ന, കാവേരി വന്യജീവി സങ്കേതത്തിന്റെ വിശേഷങ്ങളിലേക്ക്...

കാവേരി വന്യജീവി സങ്കേതം
കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് കാവേരി വന്യജീവി സങ്കേതം. പ്രകൃതിയെ ഒരു കലർപ്പും ഇല്ലാതെ ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടം കൂടിയാണിത്.

നദിയാൽ ചുറ്റപ്പെട്ട വന്യജീവി സങ്കേതം
കാവേരി നദി ഒഴുകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിന് പേരു കിട്ടയിത് നദിയുടെ ഈ സാന്നിധ്യം കൊണ്ടാണ്. വന്യജീവി സങ്കേതത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങൾക്ക് അതിർത്തി തീർക്കുന്നതും കാവേരി നദിതന്നെയാണ്.
PC:RamBiswal

മൂന്നു ജില്ലകൾ
കർണ്ണാടകയിലെ മൂന്നു ജില്ലകളിലായാണ് കേവരി വന്യജീവി സങ്കേതം പരന്നു കിടക്കുന്നത്. മാണ്ഡ്യ, ചാമരാജ നഗർ, രാമനഗര എന്നിവിടങ്ങളിലായാണ് ഈ വന്യജീവി സങ്കേതമുള്ളത്. 510.52 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഇതുള്ളത്.

കാണേണ്ട ജൈവവൈവിധ്യം
പ്രകൃതിയിലെ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകൾ ഇവിടെ ധാരാളമുണ്ട്. ഇരതേടി നടക്കുന്ന കടുവകളും പുള്ളിപ്പുലികളും പച്ചപ്പ് തേടിയിറങ്ങുന്ന ആനക്കൂട്ടങ്ങളും പുള്ളിമാനുകളും ഇവ കാവേരി നദിയെ മുറിച്ചു കടന്നു പോകുന്നതും ഒക്കെ ഇവിടെ മാത്രം കാണുവാൻ സാധിക്കുന്ന കാഴ്ചകളാണ്. കരടിയും കാട്ടുപോത്തും വലിയ അണ്ണാനും ഒക്കെ അവയുടെ സ്വാഭാവീക പരിസ്ഥിതിയിൽ ജീവിച്ച് ആസ്വദിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.
PC:PiolAtif

നദിയിലെ ഇടങ്ങൾ
കാവേരി വന്യജീവി സങ്കേതം ചുറ്റുന്നതിനിടയിൽ പ്രസിദ്ധമായ പല സ്ഥലങ്ങളും അതിനിടയിൽ വരുന്നുണ്ട. കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധ വെള്ളച്ചാട്ടങ്ങളിലൊന്നായ ഹൊഗ്ഗെനഗ്ഗൽ വെള്ളച്ചാട്ടത്തിന്റെ ചില ഭാഗങ്ങൾ, മേകേഡത്ത്, സംഘം തുടങ്ങിയ സ്ഥലങ്ങളെ വന്യജീവി സങ്കേതം ചുറ്റുന്നതിനിടയിൽ കാവേരി നദി കണ്ടുപോകുന്നുണ്ട്.
PC:Forestowlet

മുത്തത്തി
കർണ്ണാടകിലെ മാലവള്ളി എന്ന സ്ഥലത്ത് കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സെറ്റിൽമെന്റാണ് മുത്തത്തി. മുട്ടാട്ടി എന്നും പേരായ ഇത് കാവേരിവ ന്യജീവി സങ്കേതത്തിനോട് ചേർന്നാണുള്ളത്. കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ ഒരു ഹനുമാൻ ക്ഷേത്രവും കാണാം. സീതയുമായും ഹനുമാനുമായും ബന്ധപ്പെട്ട പ്രദേശം കൂടിയാണിത്.

സന്ദർശിക്കുവാൻ പറ്റിയ സമയം
മേയ് മാസം മുതൽ നവംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്
PC:UdayKiran28

എത്തിച്ചേരുവാൻ
കർണ്ണാടകയുടെ ഏതു ഭാഗത്തു നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ ഇടമാണ് കാവേരി വന്യജീവി സങ്കേതം. ബെംഗളുരുവിൽ നിന്നും കനകപുര റോഡ് വഴി 233 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. മൈസൂരിൽ നിന്നും രണ്ടു വഴികളിലൂടെ വന്യജീവി സങ്കേതത്തിലെത്താം. മലവള്ളി-ഹലഗുരു റോഡ് വഴിയോ അല്ലെങ്കിൽ ടി.നർസിപൂർ-കൊല്ലീഗൽ റോഡ് വഴിയോ ഇവിടെ എത്താം. 100 കിലോമീറ്ററോളം ദൂരമുണ്ട് മൈസൂരിൽ നിന്നും ഇവിടേക്ക്

ഇവിടെ എത്തിയാൽ
വെറുതെ വന്യജീവി സങ്കേത്തിലെ കാഴ്ചകൾ കാണുക എന്നതിലുപരിയായി കുറേ കാര്യങ്ങൾ ഇവിടെ എത്തിയാൽ ചെയ്യുവാനുണ്ട്. ജംഗിൾ ലോഡ്ജിലെ താമസവും കാട്ടിലൂടെയുള്ള സഫാരികളും അഡ്വഞ്ചർ ക്യാംപും നേച്ചർ ക്യാംപും ഒക്കെ ഇവിടെ പരീക്ഷിക്കുവാൻ പറ്റിയ സംഗതികളാണ്. താല്പര്യമുള്ളവർക്ക് പക്ഷി നിരീക്ഷണവും ഇവിടെ ഏറ്റെടുക്കാം .
26 ഗ്രാമങ്ങളെ ഒഴിപ്പിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതം
നദിയില് പതിക്കുന്ന ഇലകളെ ചുവപ്പിക്കുന്ന താമ്രപര്ണി നദി