Search
  • Follow NativePlanet
Share
» »ഒരിക്കലേ ഈ വഴിക്കിറങ്ങൂ..പിന്നെ നോക്കേണ്ട... വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന പാതകൾ

ഒരിക്കലേ ഈ വഴിക്കിറങ്ങൂ..പിന്നെ നോക്കേണ്ട... വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന പാതകൾ

വടക്കു കിഴക്കൻ ഇന്ത്യയുടെ മനോഹരമായ കാഴ്ചകൾ കണ്ട് അടിച്ചു പൊളിച്ചു പോകുവാൻ പറ്റിയ റോഡ് ട്രിപ്പ് റൂട്ടുകൾ പരിചയപ്പെടാം....

റോഡ് ട്രിപ്പുകൾ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. വ്യത്യസ്തമായ വഴികളിലൂടെ ഇതുവരെ കാണാത്ത കാഴ്ചകളും ഒക്കെ കൊണ്ട് അറ്റമില്ലാത്ത പാതകളിലൂടെയുള്ള യാത്ര എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കുക..എങ്കിൽ ഇവിടുത്തെ റോഡ് ഒക്കെയൊന്നു വിട്ടുപിടിച്ചാലോ...പകരം വടക്കു കിഴക്കൻ ഇന്ത്യയാവട്ടെ അടുത്ത ലക്ഷ്യം... വടക്കു കിഴക്കൻ ഇന്ത്യയുടെ മനോഹരമായ കാഴ്ചകൾ കണ്ട് അടിച്ചു പൊളിച്ചു പോകുവാൻ പറ്റിയ റോഡ് ട്രിപ്പ് റൂട്ടുകൾ പരിചയപ്പെടാം....

വടക്കു കിഴക്കൻ ഇന്ത്യ

വടക്കു കിഴക്കൻ ഇന്ത്യ

ഇന്ത്യയുടെ ഏറ്റവും കിഴക്ക് ഭാഗത്തുള്ള ഏഴ് സംസ്ഥാനങ്ങള്‍ ചേർന്ന ഭാഗമാണ് വടക്കു കിഴക്കൻ ഇന്ത്യ എന്നറിയപ്പെടുന്നത്.(അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാ‌ൻഡ്, ത്രിപുര എന്നീ ഏഴു സംസ്ഥാനങ്ങളും സിക്കിമും ഉൾപ്പെടുന്നതാണ് വടക്കു കിഴക്കൻ ഇന്ത്യ. ഭൂപ്രകൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടം.

റോഡുകൾ

വടക്കു കിഴക്കൻ ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ റോഡുകളാണ്. വളഞ്ഞും പുളഞ്ഞും മലകളലൂടെയും കുന്നുകൾക്കിടയിലൂടെയും ഒക്കെ കടന്നു പോകുന്ന പാതകളിലൂടെ പോവുക എന്നതു തന്നെ ഒരനുഭവമായിരിക്കും. വടക്കുകിഴക്കൻ ഇന്ത്യയിലെ സാഹസികമായ കുറച്ച് പാതകൾ പരിചയപ്പെടാം..

ഗുവാഹത്തിയിൽ നിന്നും തവാങ്ങിലേക്ക്

ഗുവാഹത്തിയിൽ നിന്നും തവാങ്ങിലേക്ക്

റഫ് ആൻഡ് ടഫ്.... ഗുവാഹത്തിയിൽ നിന്നും തവാങ്ങിലേക്കുള്ള പാതയെ ഇങ്ങനെ വിശേഷിപ്പിക്കാം. കയറിയും ഇറങ്ങിയും വളവും തിരിവും ഒക്കെയായി അടിപൊളി യാത്രയാണ് ഇതിന്റെ രസം.
അസാമിലെ ഗുവാഹത്തിയിൽ നിന്നും അരുണാചൽ പ്രദേശിലെ തവാങ്ങിലേക്ക് രണ്ട് വഴികളുണ്ടെങ്കിലും ചരിദുവാർ-തവാങ്ങ് വഴി 509 കിലോമീറ്റർ ദൂരമുള്ള യാത്രയാണ് മികച്ചത്.

എൻജെപിയിൽ നിന്നും ഡാർജലിങ്ങിലേക്ക്

എൻജെപി അഥവാ പശ്ചിമ ബംഗാളിലെ ന്യൂജൽപായ്ഗിരിയില്‍ നിന്നും ഡാർജലിങ്ങിലേക്കുള്ള യാത്രയാണ് വടക്കു കിഴക്കൻ ഇന്ത്യ സന്ദർശനത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഒന്ന്.
തേയിലത്തോട്ടങ്ങളും പുൽമേടുകളും വളഞ്ഞ പാതകളും ചെറിയ മലമടക്കുകളും പൈൻ കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കടന്ന് ഡാർജലിങ്ങിലേക്കുള്ള വഴി ആരെയും ആകർഷിക്കുന്ന ഒന്നാണ്. ക്യാമറ വാബിൽ വയ്ക്കുവാൻ പോലും സമയം കാണില്ല ആ യാത്രയിൽ. നേപ്പാളിന്റെ അതിർത്തിയിലൂടെ തടാകങ്ങൾ കണ്ടുള്ള സഞ്ചാരമാണ് ഇതിന്റെ മറ്റൊരു ആകർഷണം.
എൻജെപിയിൽ നിന്നും ഡാർജലിങ്ങിലേക്ക് 68 കിലോമീറ്ററാണ് ദൂരം.

ഗാംഗ്ടോക്കിൽ നിന്നും നാഥുലാ പാസിലേക്ക്

സോംഗോ തടാകത്തിന്റെ കാഴ്ചകളിലൂടെ നാഥുലാ പാസിലേക്കുള്ള യാത്ര വടക്കു കിഴക്കൻ ഇന്ത്യ കരുതി വയ്ക്കുന്ന വിസ്മയങ്ങളിലൊന്നായിരിക്കും. സമുദ്ര നിരപ്പിൽ നിന്നും 12310 അടി ഉയരത്തിൽ കിടക്കുന്ന പാതയിലൂടെ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമായ സോംഗോ താടകവും കണ്ടിറങ്ങുന്ന യാത്ര പക്ഷെ, സാഹസികരായ ആളുകൾക്കു മാത്രം പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ്. എന്നാൽ മുൻകൂട്ടി അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തയ്യാറാക്കിയാൽ മാത്രമേ ഇത് വിജയിക്കുകയുള്ളൂ.റോഡ് അത്ര നല്ലതൊന്നുമല്ലെങ്കിലും ഇവിടുത്ത കാഴ്ചകൾ യാത്രയുടെ ക്ഷീണത്തെ മാറ്റും.

ഡാര്‍ജലിങ്ങിൽ നിന്നും പെല്ലിങ്ങിലേക്ക്

നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ എത്തിയാൽ തീർച്ചായും പോയിരിക്കേണ്ട പാതകളിൽ ഒന്നാണ് ഡാർജലിങ്ങിൽ നിന്നും പെല്ലിങ്ങിലേക്കുള്ളത്. വെറും 73 കിലോമീറ്റർ മാത്രമേയുള്ളുവെങ്കിലും ഈ യാത്രയുടെ രണ്ടു മണിക്കൂർ തരുന്ന അനുഭവങ്ങള്‍ അടിപൊളിയാണ്. തേയിലത്തോട്ടങ്ങൾ, പഴയ പാലങ്ങൾ, ഗ്രാമങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ ആകർഷണങ്ങൾ.

ഗുവാഹത്തിയിൽ നിന്നും ഷില്ലോങ്ങിലേക്ക്

ഒരു കാറിനുള്ളിലിരുന്ന് പതുക്കെ പതുക്കെ ഒഴുകി നീങ്ങുന്ന അനുഭവമാണ് ഗുവാഹത്തിയിൽ നിന്നും ഷില്ലോങ്ങിലേക്കുള്ള യാത്ര നല്കുന്നത്. വഴിയിലെ മനോഹരമായ കാഴ്ചകള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും നല്കുക.
ഗുവാഹത്തിയിൽ നിന്നും ഷില്ലോങ്ങിലേക്ക് 98 കിലോമീറ്റർ ദൂരമാണുള്ളത്. ഇവിടുത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് റോഡിൽ തിരക്ക് കുറവ് അനുഭവപ്പെടുന്നതിനാൽ മുഷിപ്പില്ലാതെ യാത്ര പൂർത്തിയാക്കുവാൻ സാധിക്കും...

ഷില്ലോങ്ങില്‍ നിന്നും ചിറാപുഞ്ചിയിലേക്ക്

ജീവിതത്തിലെ തന്നെ ഏറ്റവും സാഹസികമായ യാത്രകളിൽ ഒന്നായിരിക്കും ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്കുള്ളച്. വീതി വളരെ കുറഞ്ഞ റോഡുകളിലൂടെ, ഇരുവശത്തുമുള്ള മനോഹരമായ കാഴ്ചകളും മലയിടുക്കുകളും ഒക്കെ കണ്ട് മഴയുടെയും മേഘത്തിന്റെയും നാടായ ചിറാപുഞ്ചിയിലെത്തുന്നത് വളരെ മനോഹരമായ ഒരു ആചാരമായിരിക്കും.
ഷില്ലോങ്ങില്‍ നിന്നും ചിറാപുഞ്ചിയിലേക്ക് 53 കിലോമീറ്ററാണ് ദൂരം.

കലിംപോങ്ങിൽ നിന്നും സുലുക് ലൂപ്സിലേക്ക്

വളഞ്ഞു പുളഞ്ഞു കിടക്കുന്ന 32 ഹെയർപിൻ റോഡുകൾ...ഇതിലൂടെ അതിസാഹസികമായുള്ള വണ്ടിഓട്ടം...ഒന്നു ചെരിഞ്ഞാലോ ആടിയാലോ പണി പാളിയതു തന്നെ... അത്രയധികം ധൈര്യവും സാഹസികതയും കൈമുതലായുണ്ടെങ്കിൽ മാത്രമേ ഈ റോഡിലേക്ക് ഇറങ്ങാവൂ. അല്ലെങ്കിൽ പിന്നീട് ഒരിക്കലും റോഡിലിറങ്ങുവാൻ തോന്നില്ല!!

ശ്രീകോവിലിനു പുറത്തെടുത്താൽ ഭാരം കൂടുന്ന വിഗ്രഹം മുതൽ നിഴൽ നിലത്തു വീഴാത്ത ക്ഷേത്രം വരെ... ശ്രീകോവിലിനു പുറത്തെടുത്താൽ ഭാരം കൂടുന്ന വിഗ്രഹം മുതൽ നിഴൽ നിലത്തു വീഴാത്ത ക്ഷേത്രം വരെ...

ഒന്നും നോക്കേണ്ട!! കണ്ണുംപൂട്ടി കറങ്ങുവാനിറങ്ങാൻ ഈ ഇടങ്ങൾ ഒന്നും നോക്കേണ്ട!! കണ്ണുംപൂട്ടി കറങ്ങുവാനിറങ്ങാൻ ഈ ഇടങ്ങൾ

ഇതുവരെ കാണാത്ത കാഴ്ചകളുമായി കാത്തിരിക്കുന്ന ഗോപേശ്വർ ഇതുവരെ കാണാത്ത കാഴ്ചകളുമായി കാത്തിരിക്കുന്ന ഗോപേശ്വർ

Read more about: road trip north east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X