» »കോട്ടകളും കൊട്ടാരങ്ങളുമുള്ള പൈതൃകഉദ്യാനം

കോട്ടകളും കൊട്ടാരങ്ങളുമുള്ള പൈതൃകഉദ്യാനം

Posted By: Elizabath

ഇന്ത്യയിലെ പുരാവസ്തു വിസ്മയങ്ങളില്‍ ഏറ്റവുമധികം അത്ഭുതം ഉണര്‍ത്തുന്ന നന്നാണ് ചമ്പനീര്‍-പാവ്ഗഡ് പുരാവസ്തുപാര്‍ക്ക്. എന്താണ് ഇതിനിത്ര പ്രത്യേകത എന്നു ചോദിക്കാന്‍ വരട്ടെ. സാധാരണ പൈതൃക കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഇത് ഒരു പൈതൃക ഉദ്യാനമാണ്. കോട്ടകളും കെട്ടിടങ്ങളുമടങ്ങുന്ന ഈ ഉദ്യാനത്തെ അറിയാം.

കോട്ടകളും കൊട്ടാരങ്ങളുമുള്ള പൈതൃകഉദ്യാനം

PC: Phso2

ചരിത്രത്തോടൊപ്പം സംസ്‌കാരവും
ചരിത്രത്തോടൊപ്പം സംസ്‌കാരവും നിലനിര്‍ത്തുന്ന നിര്‍മ്മിതികളുടെ രെു ഉദ്യാനമെന്ന് ചമ്പനീര്‍-പാവ്ഗഡ് പുരാവസ്തുപാര്‍ക്കിനെ ചുരുക്കി വിശേഷിപ്പിക്കാം. പതിനാറാം നൂറ്റാണ്ടിലെ ഗുജറാത്തിന്റെ തലസ്ഥാന നഗരമായിരുന്ന ഇവിടെ പ്രാചീനമായ കോട്ടകളും കൊട്ടാരങ്ങളും കാര്‍ഷികസാമഗ്രികളും ഒക്കെ സംരക്ഷിക്കപ്പെടുന്നു.

ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചമ്പനീര്‍-പാവ്ഗഡ് പുരാവസ്തുപാര്‍ക്ക് 2004 ലാണ് യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗുജറാത്ത് ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ മഹ്മൂദ് ബെഗഡെയാണ് ചരിത്രനഗരമായ ചാമ്പനീര്‍ സ്ഥാപിക്കുന്നത്.

പൈതൃക ഉദ്യാനം അറിയുമോ?

PC- YukioSanjo

മലമുകളിലെ പൈതൃകഉദ്യാനം
പാവ്ഗഡ് മലമുകളില്‍ എണ്ണൂറോളം മീറ്റര്‍ ഉയരത്തില്‍ വരെ സ്ഥിതി ചെയ്യുന്ന സ്മാരകങ്ങള്‍ ഇവിടെയുണ്ട്. കൊട്ടാരങ്ങള്‍, പ്രവേശന കവാടങ്ങള്‍, കമാനങ്ങള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍ , കോട്ടകള്‍, കിണറുകള്‍, ജലസംഭരണികള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
ഇവിടുത്തെ സ്മാരകങ്ങളില്‍ ഭൂരിഭാഗവും മലയ്ക്ക് ചുറ്റുമായാണ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന കാലികമാതാ ക്ഷേത്രവും ഇവിടെയുണ്ട്.

കോട്ടകളും കൊട്ടാരങ്ങളുമുള്ള പൈതൃകഉദ്യാനം

PC-Sushant savla

114 സ്മാരകങ്ങള്‍

പതിനൊന്ന് തരത്തിലുള്ള നിര്‍മ്മാണങ്ങളുള്ള ഈ പൈതൃകഉദ്യാനത്തില്‍ കാണാന്‍ സാധിക്കുക. 114 സ്മാരകങ്ങള്‍ ഹെറിറ്റേജ് ട്രസ്റ്റ് ഓഫ് ബറോഡയുടെ കണക്കു പ്രകാരം ഇവിടെ ഉണ്ടെങ്കിവും 9 എണ്ണം മാത്രമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കുന്നത്.

ജമാമസ്ജിദ്

ഹെറിറ്റേജ് ട്രസ്റ്റ് ഓഫ് ബറോഡയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന പ്രധാന സ്മാരകങ്ങളില്‍ ഒന്നാണ് ഹിന്ദു-മുസ്ലീം വാസ്തുവിദ്യയുടെ സങ്കലനമായി നിര്‍മ്മിച്ചിരിക്കുന്ന ജമാമസ്ജിദ്. 1513 ല്‍ നിര്‍മ്മണമാരംഭിച്ച ഈ ദേവാലയം 25 വര്‍ഷം കൊണ്ടാണ് പണിതീര്‍ത്തത്.

ചരിത്രപ്രേമികളുടെയും പുരാവസ്തു ഗവേഷകരുടെയും ഇഷ്ടസ്ഥലങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവിടം ഗുജറാത്തിലെ മികച്ച ടൂറിസറ്റ് കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്.

Read more about: gujarat, forts, monuments