» »ഭൂമിക്കടിയിലെ അത്ഭുതം അഥവാ ചാന്ത് ബൗരി

ഭൂമിക്കടിയിലെ അത്ഭുതം അഥവാ ചാന്ത് ബൗരി

Written By: Elizabath

ഭൂമിക്കടിയില്‍ ഒളിപ്പിച്ചുവെച്ച അത്ഭുതം എന്ന പേര് ഇത്രയധികം ചേരുന്ന മറ്റൊരു നിര്‍മ്മിതിയും നമ്മുടെ രാജ്യത്തില്ല. വാസ്തുവിദ്യയും നിര്‍മ്മാണത്തിലെ വൈധഗ്ദ്യവും ഒന്നുപോലെ ചേര്‍ന്ന ചാന്ത് ബോലി എന്ന നിര്‍മ്മിതി ശരിക്കും ഒരത്ഭുതം തന്നെയാണ്.
ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പടവ് കിണറുകളില്‍ ഒന്നായ ചാന്ത് ബൗരിയെക്കുറിച്ച് അറിയാം.

അല്പം ചരിത്രം

അല്പം ചരിത്രം

ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ടതാണ് രാജസ്ഥാനിലെ അബ്‌നേരി ഗ്രാമത്തില്‍ നിര്‍മ്മിച്ച ചാന്ത് ബൗഠി എന്ന പടവ് കിണര്‍. നികുംബ രാജവംശത്തിലെ ചന്ദ്ര രാജാവിന്റെ നേതൃത്വത്തിലാണ് ആ പടവ് കിണര്‍ നിര്‍മ്മിച്ചത്.

PC:Selmer van Alten

ലോകത്തിലെ ഏറ്റവും വലിയ പടവ് കിണര്‍

ലോകത്തിലെ ഏറ്റവും വലിയ പടവ് കിണര്‍

ലോകത്തിലെ ഏറ്റവും വലിയ പടവ് കിണര്‍ എന്ന ബഹുമതി രാജസ്ഥാനിലെ ഈ പടവ് കിണറിനാണ്.

PC: Ramón

ജലസംരക്ഷണത്തിന്റെ ഉത്തമ മാതൃക

ജലസംരക്ഷണത്തിന്റെ ഉത്തമ മാതൃക

കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്ന രാജസ്ഥാനില്‍ ജലസംരക്ഷണത്തിനായാണ് പടവ് കിണറുകള്‍ നിര്‍മ്മിച്ചത്. ഇത്തരത്തില്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ പടവ് കിണറുകള്‍ കാണാന്‍ സാധിക്കും.

PC:Vetra

വാസ്തുവിദ്യയുടെ അത്ഭുതം

വാസ്തുവിദ്യയുടെ അത്ഭുതം

വാസ്തുവിദ്യയുടെയും കണക്കിന്റെയും അത്ഭുതമാണ് ചാന്ത് ബൗഠി എന്ന നിര്‍മ്മിതി. കൃത്യമായ കണക്കുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പടവ് കിണര്‍ കാഴ്ചയിലും അത്ഭുതം തന്നെയാണ്. രാജസ്ഥാന്റെ അടയാളമായി ഈ പടവ് കിണറിനെയാണ് കണക്കാക്കുന്നത്.

PC:Vetra

ഒരേപോലെയുള്ള 3500 പടവുകള്‍

ഒരേപോലെയുള്ള 3500 പടവുകള്‍

3500 പടികളാല്‍ നിര്‍മ്മിതമാണ് ഈ കിണര്‍. ഇത് ഇറങ്ങിയാണ് വെള്ളം എടുക്കേണ്ടത്. മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളമാണ് വേനല്‍ക്കാലത്ത് ഉപയോഗിക്കുന്നത്. ശേഖരിച്ചു വെച്ചിരിക്കുന്ന വെള്ളം കുറയുംതോറും പടവുകള്‍ തെളിഞ്ഞുവരികയാണ് ചെയ്യുന്നത്.

PC:Arpita Roy08

നിര്‍മ്മാണം

നിര്‍മ്മാണം

ചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പടവ് കിണറിന്റെ ഓരോ വശത്തിനും 35 മീറ്റര്‍ നീളമാണുള്ളത്. 100 അടി താഴ്ചയുള്ള ഇത് 13 നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ വരണ്ട കാലാവസ്ഥയും ചൂടുമാണ് ഇത്രയും ആഴത്തില്‍ കിണര്‍ നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള കാരണം.
ഇവിടുത്തെ ഹര്‍ഷത് മാതാ ക്ഷേത്രത്തിന്റെ എതിര്‍വശത്തായാണ് പടവ് കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

PC:रवि मुद्गल

ആളുകള്‍ സമ്മേളിച്ചിരുന്ന സ്ഥലം

ആളുകള്‍ സമ്മേളിച്ചിരുന്ന സ്ഥലം

വെള്ളം എടുക്കുന്ന സ്ഥലത്തേക്കാളുപരി ഇവിടം ഒരു സമ്മേളന കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ആളുകള്‍ക്ക് ഇവിടെ വന്നിരിക്കാനും കലാപരിപാടികള്‍ നടത്താനും ഇതിന്റെ ഒരു ഭാഗത്ത് സൗകര്യമൊരുക്കിടിരുന്നു. മറ്റൊരു വശം പൂര്‍ണ്ണമായും രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു.

PC:Pablo Nicolás Taibi Cicare

വാസ്തുവിദ്യയും ജ്യാമിതിയും

വാസ്തുവിദ്യയും ജ്യാമിതിയും

വാസ്തുവിദ്യയുടെയും ജ്യാമിതിയുടെയും കൃത്യമായ സങ്കലനമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം നിര്‍മ്മാണ്ണ ശൈലികളും രീതികളും ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണിത്.
കൂടാതെ കിണറിന്റെ ഏറ്റവും അടിയില്‍ പുറത്തുള്ളതിനേക്കാള്‍ അഞ്ച് മുതല്‍ ആറ് ഡിഗ്രി വരെ ചൂട് കുറവായിരിക്കും.

PC:रवि मुद्गल

ഷൂട്ടിങ് ലൊക്കേഷന്‍

ഷൂട്ടിങ് ലൊക്കേഷന്‍

ഒട്ടേറെ ബോളിവുഡ് ഹോളിവുഡ് സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദ ഫാള്‍, ബൂല്‍ ഭൂലയ്യ, ദ ഡാര്‍ക്ക് നൈറ്റ് റൈസസ്, ബൈസ്റ്റ് എക്‌സോട്ടിക് മാരിഗോള്‍ഡ് ഹോട്ടല്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്.

PC:रवि मुद्गल

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രാജസ്ഥാനിലെ ജയ്പ്പൂരില്‍ നിന്നും 94 കിലോമീറ്റര്‍ അകലെയാണ് ചാന്ത് ബൗരി സ്ഥിതി ചെയ്യുന്നത്. ജയ്പ്പൂരില്‍ നിന്നോ അടുത്തുള്ള പട്ടണമായ സിക്കന്ദരയില്‍ നിന്നോ ടാക്‌സി പിടിച്ചുവേണം ഇവിടെയെത്താന്‍.
അല്‍വാര്‍ 75 കിലോമീറ്ററും അജ്മീര്‍ 226 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Arpita Roy08