Search
  • Follow NativePlanet
Share
» »പ്ലാൻ ചെയ്ത യാത്രയുടെ തിയതി മാറിയോ? ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട..വഴിയുണ്ട്, റെയിൽവേ സഹായിക്കും!

പ്ലാൻ ചെയ്ത യാത്രയുടെ തിയതി മാറിയോ? ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട..വഴിയുണ്ട്, റെയിൽവേ സഹായിക്കും!

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ, യാത്രാ തിയതി എങ്ങനെ മാറ്റുവാൻ സാധിക്കുമെന്ന് നോക്കാം

ഇന്ത്യൻ റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും നമ്മുടെ രാജ്യത്ത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഗതാഗതമാർഗ്ഗം ട്രെയിൻ ആണ്. വളരെ കുറഞ്ഞ നിരക്കിലുള്ള യാത്ര മാത്രമല്ല, അത് സുരക്ഷിതമാണെന്ന ഉറപ്പും ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നല്കുന്നു. അതുകൊണ്ടുതന്നെ ഹ്രസ്വദൂരയാത്രയായാലും ദീർഘദൂര യാത്രയാണങ്കിലും മിക്കവരും ട്രെയിനിനെ ആശ്രയിക്കുന്നു. എന്നാൽ ഉത്സവ സീസണുകളിലും അവധിസമയങ്ങളിലും മറ്റുവിശേഷ ദിവസങ്ങളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ അതൊരു പ്രയത്നം തന്നെയാണ്.

ട്രെയിൻ ടിക്കറ്റ് ലഭിക്കണമെങ്കിൽ!

ട്രെയിൻ ടിക്കറ്റ് ലഭിക്കണമെങ്കിൽ!

സീസണുകളിൽ സാധാരണ നിരക്കിൽ കൺഫോം ആയ ട്രെയിൻ ടിക്കറ്റ് ലഭിക്കണമെങ്കിൽ യാത്രകളും മറ്റും വളരെ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടി വരും. ഉത്സവ സീസണുകളുടെ കാര്യമെടുത്താൽ നിങ്ങൾ എത്ര നേരത്തെ ബുക്ക് ചെയ്യുവാൻ നോക്കിയാലും ചിലപ്പോൾ സാധിച്ചെന്നു വരില്ല. ആഗ്രഹിച്ച സമയത്ത് ടിക്കറ്റ് ലഭിക്കാത്തതു കാരണം പ്ലാൻ ചെയ്ത യാത്രകൾ നടക്കാതെ പോയ ഒരു അനുഭവമെങ്കിലും ഇല്ലാത്തവര്‍ നമ്മളില്‍ ചുരുക്കമായിരിക്കും. പെട്ടന്നുള്ള യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കാണ് ദുരിതമത്രയും.

PC:Arjan Pradhan/ Unsplash

ബുക്ക് ചെയ്ത തിയതിയിൽ അസൗകര്യങ്ങൾ വന്നാലോ

ബുക്ക് ചെയ്ത തിയതിയിൽ അസൗകര്യങ്ങൾ വന്നാലോ

ടിക്കറ്റ് കിട്ടാത്തതിനേക്കാൾ വിഷമമായിരിക്കും എല്ലാം പ്ലാൻ ചെയ്ത് ട്രെയിൻ ടിക്കറ്റ് കിട്ടിയതിനു ശേഷം യാത്ര റദ്ദാക്കേണ്ടി വരുന്നത്. ഇതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം കഷ്ടപ്പെട്ട് ടിക്കറ്റ് എടുത്തത് വെറുതേയായല്ലോ എന്നോർക്കുമ്പോഴായിരിക്കും. യാത്രാ പ്ലാനുകൾ ഏതെങ്കിലും കാരണവശാൽ മാറിപ്പോയാല്‍ ടിക്കറ്റ് ക്യാൻസൽ ചെയ്യുവാനാണ് നമ്മളാദ്യം ശ്രമിക്കുന്നത്. റദ്ദാക്കുന്നതിനുള്ള ചാര്‍ജ് നല്കേണ്ടി വന്നാൽ പോലും അതാണ് ലാഭമെന്നോർത്താണ് പലരും ഇങ്ങനെ ചെയ്യുന്നത്. പിന്നീട് പുതിയ ടിക്കറ്റ് എടുത്ത് യാത്ര പോവുകയും ചെയ്യാമല്ലോ.. എന്നാൽ ടിക്കറ്റ് റദ്ദാക്കാതെ യാത്രയുടെ തിയതി മാറ്റുവാൻ സാധിക്കും എന്നു നിങ്ങൾക്ക് അറിയാമോ? അതെ, ഇന്ത്യൻ റെയിൽവേ ഇങ്ങനെ ഒരു സൗകര്യവും യാത്രക്കാർക്കായി നല്കുന്നുണ്ട്.

PC:grayom/ Unsplash

ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട, പകരം തിയതി മാറ്റാം

ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ട, പകരം തിയതി മാറ്റാം

അതേ, കേട്ടത് ശരി തന്നെയാണ്. നിങ്ങളുടെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മറ്റൊരു തീയതിയിലേക്ക് മറ്റൊരു ടിക്കറ്റ് എടുക്കുന്നതിന് പകരം, നിങ്ങളുടെ സ്ഥിരീകരിച്ച ടിക്കറ്റ് വീണ്ടും ഷെഡ്യൂൾ ചെയ്യാം. എന്നാൽ റെയിൽവേ നല്കുന്ന ഈ സൗകര്യം അധികം ആർക്കും അറിയില്ല എന്നതും ആളുകൾ ക്യാന്‍സൽ ചെയ്യുന്നതിനു പകരമായി ഇത് ഉപയോഗിക്കാറില്ല എന്നതുമാണ് യാഥാര്‍ത്ഥ്യം. ഇനി അറിയേണ്ടത് എങ്ങനെ ടിക്കറ്റിലെ യാത്രാ തിയതി മാറ്റാം (Reschedule) എന്നതാണ്.

PC:Sourav Debnath/ Unsplash

എങ്ങനെ ടിക്കറ്റിലെ യാത്രാ തിയതി മാറ്റാം

എങ്ങനെ ടിക്കറ്റിലെ യാത്രാ തിയതി മാറ്റാം

നിങ്ങൾക്ക് ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈൻ ആയും ഓഫ്ലൈൻ ആയും സാധിക്കുമെങ്കിലും ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്രാ തിയതി മാറ്റുവാൻ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ തന്നെ പോകേണ്ടി വരും. ബുക്ക് ചെയ്ത ടിക്കറ്റുമായി കൗണ്ടറിൽ പോയി അതിലെ തിയതി മുൻപോട്ടോ പിൻപോട്ടോ ആക്കുവാനുള്ള സൗകര്യം റെയിൽവേ നല്കുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപായെങ്കിലും ടിക്കറ്റിലെ തിയതി മാറ്റേണ്ടതാണ്. ഈ സമയം കഴിഞ്ഞാൽ ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചേക്കില്ല.

PC:Sourav Debnath/ Unsplash

ഓർത്തിരിക്കാം ഈ കാര്യങ്ങൾ കൂടി

ഓർത്തിരിക്കാം ഈ കാര്യങ്ങൾ കൂടി

ബുക്ക് ചെയ്ത ടിക്കറ്റിലെ തിയതി ഒരു തവണ മാത്രം മാറ്റുവാനേ സാധിക്കൂ. ഒരിക്കൽ ഒരു ടിക്കറ്റിൽ ഇത് പ്രയോജനപ്പെടുത്തിയാൽ അതേ ടിക്കറ്റിൽ വീണ്ടും തിയതി മാറ്റുവാൻ സാധിക്കില്ല. റിസർവേഷൻ കൗണ്ടറിൽ പോയി ആവശ്യമായ ചാർജുകൾ അടച്ചതിന് ശേഷം മാത്രമേ ടിക്കറ്റ് പുനഃക്രമീകരിച്ച് നല്കുകയുള്ളൂ. ഓർമ്മിക്കുക, എല്ലാ സേവനങ്ങൾക്കും പ്രത്യേക ചാര്‍ജ് ആവശ്യമായി വന്നേക്കില്ല.

PC:Adnan Khokar/ Unsplash

തിയതി മാത്രമല്ല!

തിയതി മാത്രമല്ല!

ഇങ്ങനെ മാറ്റുമ്പോൾ നിങ്ങൾക്ക് തിയതി കൂടാതെ യാത്ര ചെയ്യുന്ന ക്സാസും മാറ്റുവാൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങൾ എറണാകുളത്തു നിന്നും ഹൈദരാബാദിലേക്ക് സ്ലീപ്പർ ക്ലാസിൽ ഫെബ്രുവരി 10ന് ഒരു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നു കരുതുക. ചില അസൗകര്യങ്ങളാൽ നിങ്ങൾക്ക് യാത്ര ഫെബ്രുവരി 21 ലേക്ക് മാറ്റിവയ്ക്കേണ്ടി വരുന്നു. അപ്പോൾ യാത്രാതിയതി മാറ്റുന്നതിനൊപ്പം നിങ്ങൾക്ക് ആവശ്യമെങ്കിൽ യാത്രയുടെ ക്ലാസും മാറ്റാം. സ്ലീപ്പറിനു പകരം എസി ക്ലാസ് തിരഞ്ഞെടുക്കുവാൻ സാധിക്കും. എന്നാൽ ഇതിന് അധികമായി വരുന്ന തുക നിങ്ങൾ നല്കണമെന്നു മാത്രം. തിയതി മാറ്റുന്നതിന് പ്രത്യേക ചാർജ് റെയിൽവേ ഈടാക്കുന്നതല്ല. എന്നാൽ ഇങ്ങനെ ക്ലാസ് മാറുമ്പോൾ ആ തിയതിൽ കൺഫോം ടിക്കറ്റുകൾ ഉണ്ടെങ്കിലെ ടിക്കറ്റ് കൺഫോം കിട്ടുകയുള്ളു. അല്ലാത്തപക്ഷം, വെയിറ്റിങ് ലിസ്റ്റിൽ വരും.

PC:Shreshth Gupta/ Unsplash

ബോർഡിങ് സ്റ്റേഷൻ മാറ്റാം

ബോർഡിങ് സ്റ്റേഷൻ മാറ്റാം

ഏതെങ്കിലും കാരണവശാൽ നിങ്ങൽ ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങുവാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ട്രെയിനിൽ കയറേണ്ട ബോർഡിങ് സ്റ്റേഷൻ മാറ്റുവാനുള്ള സൗകര്യം റെയിൽവേ നല്കുന്നുണ്ട്. ഇതും ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ചെയ്യാം. ഓഫ്ലൈൻ ടിക്കറ്റ് ആണെങ്കിൽ കുറഞ്ഞത് ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ബുക്ക് ചെയ്തതനുസരിച്ചുള്ള ബോർഡിങ് സ്റ്റേഷനിൽ പോയി സ്റ്റേഷൻ മാനേജർ വഴി അപേക്ഷ നല്കാം. അല്ലെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍വത്കൃത റിസര്‍വേഷന്‍ സെന്‍ററിൽ പോലും ബോർഡിങ് സ്റ്റേഷൻ മാറ്റുവാൻ സാധിക്കും.

PC:Yash Bhardwaj/ Unsplash

ഓൺലൈൻ ആയി എങ്ങനെ ബോർഡിങ് സ്റ്റേഷൻ മാറ്റാം

ഓൺലൈൻ ആയി എങ്ങനെ ബോർഡിങ് സ്റ്റേഷൻ മാറ്റാം

ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റിന്റെ ബോർഡിങ് സ്റ്റേഷൻ മാറ്റുന്നത് എളുപ്പമാണ്. ഇതിനായി ഐആർസിടിസിയുടെ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത ശേഷം MY ACCOUNT ൽ പോയി My Transactions ൽ Booked Ticket History നോക്കുക. ഇവിടെ നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ കാണാം. അതില്‍ മാറ്രം വരുത്തേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിൽ കാണുന്ന Change Boarding Point ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഒരു വിൻഡോയിൽ നിങ്ങൾ യാക് പോകുന്ന റൂട്ടിലെ റെയില്‍വേ സ്റ്റേഷനുകളുടെ പട്ടിക വരും. അതിൽ നിന്നും ആവശ്യമുള്ള ബോർഡിംഗ് പോയിന്റ് തിരഞ്ഞെടുക്കുക. സെലക്റ്റ് ചെയ്ത ശേഷം അത് കൺഫോം ചെയ്യുക. തുടർന്ന് ബോർഡിങ് പോയിന്‍റ് മാറ്റിയതുമായി ബന്ധപ്പെട്ട ഒരു മെസേജ് നിങ്ങൾക്ക് ലഭിക്കും. തുടർന്ന് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ നല്കിയ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മെസേജ് വരികയും ചെയ്യും.

ട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യംട്രെയിൻ യാത്രയിലെ താമസം റെയിൽവേ വക കുറഞ്ഞ ചിലവിൽ, പ്രയോജനപ്പെടുത്താം ഈ സൗകര്യം

ട്രെയിൻ യാത്രയിൽ പണം ലാഭിക്കാൻ അഞ്ച് വഴികൾ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നോക്കാംട്രെയിൻ യാത്രയിൽ പണം ലാഭിക്കാൻ അഞ്ച് വഴികൾ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നോക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X