» »പോക്കറ്റ് കീറാതെ പോയ് വരാം

പോക്കറ്റ് കീറാതെ പോയ് വരാം

Posted By: Elizabath

യാത്ര പുറപ്പെടുമ്പോള്‍ കുറഞ്ഞ ചെലവില്‍ പോയി വരിക എന്നതാണ് ഒരോ സഞ്ചാരിയുടെയും ആഗ്രഹം. എത്രയൊക്കെ പ്ലാന്‍ ചെയ്താലും മിക്കപ്പോഴും അതിനു കഴിയാറില്ല എന്നത് പരസ്യമായ രഹസ്യമാണ്.

കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ പോയിവരാന്‍ പറ്റുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ബല്ലേ ബല്ലേ അമൃത്‌സര്‍

1. ബല്ലേ ബല്ലേ അമൃത്‌സര്‍

ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ പോയിവരാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനമാണ് പഞ്ചാബിലെ അമൃത്സറിന്. സിക്കുമത വിശ്വാസികളുടെ ആരാധനാലമായ സുവര്‍ണ്ണ ക്ഷേത്രത്തിനു പുറമേ ജാലിയന്‍ വാലാബാഗും വാഗാ അതിര്‍ത്തിയുമൊക്കെ ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ്.
pc: Arian Zwegers

2. ഗോ ഗോ ഗോവ

2. ഗോ ഗോ ഗോവ

ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂട്ടുകാരുടെ കൂടെ ഗോവയില്‍ പോയി പൊളിക്കണമെന്ന ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും.

കുറഞ്ഞ ചെലവില്‍ ബീച്ചിലെ കറക്കവും തനിഗോവന്‍ ഭക്ഷണവും താമസവുമെല്ലാം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല .
പോക്കറ്റ് കീറാതെ പോയിവരാന്‍ ഗോവ മികച്ചൊരു ചോയ്‌സാണ്.
pc: soman

3. ഓലി അഥവാ ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ്

3. ഓലി അഥവാ ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ്

മഞ്ഞുമൂടിയ വഴികളും മലനിരകളും നിറഞ്ഞ ഒലി ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡാണ്. ലോകത്തിലെ മികച്ച സ്‌കീയിംങ് കേന്ദ്രങ്ങളില്‍ ഒന്നായാണ് ഓലി അറിയപ്പെടുന്നത്.
pc: unsplash

4. മലനിരകളുടെ റാണിയായ ഡാര്‍ജിലിങ്

4. മലനിരകളുടെ റാണിയായ ഡാര്‍ജിലിങ്

ഡാര്‍ജിലിങ് തേയിലയുടെ സ്വാദ് മാത്രം മതി ആരെയും ഇങ്ങോട്ട് ആകര്‍ഷിക്കാന്‍. ചുരുങ്ങിയ ചിലവില്‍ ഡാര്‍ജിലിങിന്റെ തനത് സൗന്ദര്യം ആസ്വദിക്കാന്‍ ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത സഹായിക്കും.
pc: shankar s.

5. മക്‌ലിയോഡ് ഗഞ്ച്

5. മക്‌ലിയോഡ് ഗഞ്ച്

ലിറ്റില്‍ ലാസാ എന്നറിയപ്പെടുന്ന ഹിമാചല്‍പ്രദേശിലെ
മക്‌ലിയോഡ് ഗഞ്ച് ടിബറ്റന്‍ കരകൗശവ വസ്തുക്കള്‍ക്ക് പേരുകേട്ട സ്ഥലമാണ്. ടിബറ്റന്‍ ബുദ്ധിസം
, സംസ്‌കാരം തുടങ്ങിയവ പഠിക്കാനാനും അറിയാനും ആളുകള്‍ ഇവിടെ എത്തുന്നു
pc: Derek Blackadder

6. ത്രില്ലിങ് ഗോകര്‍ണ്ണ

6. ത്രില്ലിങ് ഗോകര്‍ണ്ണ

ബീച്ച് ടൂറിസത്തിനു പേരുകേട്ട ഗോകര്‍ണ്ണയില്‍ അഞ്ചോളം ബീച്ചുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഗോകര്‍ണ്ണ, കുഡ്‌ലെ, ഓം, ഹാഫ് മൂണ്‍, ഫുള്‍ മൂണ്‍ അഥവാ പാരഡൈസ് എന്നിവയാണ് പ്രധാനബീച്ചുകള്‍. ഒരു ബീച്ചില്‍ നിന്നും മറ്റൊന്നിലേക്കുള്ള സാഹസികത നിറഞ്ഞ ട്രക്കിങ് ഇവിടുത്തെ പ്രത്യേകതയാണ്.
pc: Pranet

7. ഹംപി- ഭൂതകാല ശേഷിപ്പുകള്‍ നിറഞ്ഞ നഗരം

7. ഹംപി- ഭൂതകാല ശേഷിപ്പുകള്‍ നിറഞ്ഞ നഗരം

ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് നേരിട്ടിറങ്ങിവന്ന ഒരു പുരാതന പട്ടണമാണ് ഹംപി. ചരിത്രത്തിലും വാസ്തുകലയിലും താല്പര്യമുള്ളവര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന ഈ പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം.
pc: Apadegal

8. കസോള്‍- ഇസ്രായേല്‍ ദത്തെടുത്ത ഇന്ത്യന്‍ ഗ്രാമം

8. കസോള്‍- ഇസ്രായേല്‍ ദത്തെടുത്ത ഇന്ത്യന്‍ ഗ്രാമം

ഇസ്രായേല്‍ അവരുടെ ടൂറിസ്റ്റുകള്‍ക്കായി തിരഞ്ഞെടുത്ത ഇന്ത്യയിലെ ഗ്രാമമാണ് കസോള്‍. സുന്ദരമായ മലനിരകളും നല്ല കാലാവസ്ഥയുമെല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഏകാന്ത സഞ്ചാരികളുടെ ഒരു താവളം കൂടിയാണിത്.
pc: Alok Kumar

9.മുംബൈ- ഉറങ്ങാത്ത നഗരം

9.മുംബൈ- ഉറങ്ങാത്ത നഗരം

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നനഗരമാണ് മുംബൈ. എത്ര കുറഞ്ഞ ചിലവിലും ഇവിടെ ജീവിക്കാന്‍ സാധിക്കും.
നഗരത്തിനുള്ളില്‍ തന്നെ ഒരു ദേശീയ ഉദ്യാനമുള്ള അപൂര്‍വ്വം ചില നഗരങ്ങളില്‍ ഒന്നാണ് മുംബൈ.
pc: Vidur Malhotra

10. അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിറഞ്ഞ പോണ്ടിച്ചേരി

10. അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിറഞ്ഞ പോണ്ടിച്ചേരി

ഫ്രഞ്ച് അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമാണ് പോണ്ടിച്ചേരി.
ഔദ്യോഗികമായി പുതുച്ചേരി എന്നാണ് പോണ്ടിച്ചേരി അറിയപ്പെടുന്നത്. ഫ്രഞ്ച് അധിനിവേശത്തിന്റെ പാരമ്പര്യവും പ്രൗഢിയും ഈ നഗരം ഇപ്പോഴും നിലനിര്‍ത്തി പോരുന്നു
pc: Kalyan Kanuri