ചെല്ലാര്‍കോവില്‍
തമിഴ്‌നാടിനോട് ചേര്‍ന്ന് കേരളത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് ചെല്ലാര്‍കോവില്‍. ഒരു ഗ്രാമത്തിന്റെ എല്ലാ വിധ ഐശ്യര്യങ്ങളോടെയും കാണപ്പെടുന്ന ഇവിടം അതിലും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്‍രെ പേരിലാണ് അറിയപ്പെടുന്നത്
PC:Ben3john
ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം
ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം എന്ന പേരു കേട്ടാല്‍ ഒറ്റവെള്ളച്ചാട്ടം മാത്രമാണെന്ന് സംശയിക്കരുത്...ഇത് ഒരു കൂട്ടം വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ്
PC:Ben3john
കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്ടിലേക്ക്
കേരളത്തില്‍ നിന്നുത്ഭവിച്ച് തമിഴ്‌നാട്ടില്‍ അവസാനിക്കുന്നു എന്നതാണ് ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഈ പതിക്കുന്ന വെള്ളം തമിഴ്‌നാട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
PC:Ben3john
മനോഹരമായ സമതലങ്ങള്‍
വെള്ളച്ചാട്ടങ്ങളെക്കൂടാതെ ഇവിടുത്തെ പ്രധാന ആകര്‍ഷണം ഗ്രാമങ്ങളാണ്. ഏറെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ഗ്രാമങ്ങളും കൃഷിഭൂമികളും ഇവിടെ കാണാന്‍ സാധിക്കും.
PC:keralatourism
മികച്ച സമയം
മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. അപ്പോള്‍ മാത്രമേ ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍ അതിന്റെ യഥാര്‍ഥഭംഗിയില്‍ എത്തുകയുള്ളൂ.
PC:keralatourism
എത്തിച്ചേരാന്‍
കുമളിയില്‍ നിന്നും ചെല്ലാര്‍കോവിലിലേക്ക് 19 കിലോമീറ്റര്‍ ദൂരമാണുള്ളത്. മൂന്നാര്‍-കുമളി ഹൈവേയില്‍ നിന്നും അണക്കര റോഡ് വഴി തിരിഞ്ഞാണ് ചെല്ലാര്‍കോവിലിലെത്തുന്നത്. കോട്ടയത്തു നിന്നും 109 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.