Search
  • Follow NativePlanet
Share
» »ചെങ്ങന്നൂരിനെയറിയാം...

ചെങ്ങന്നൂരിനെയറിയാം...

By Elizabath Joseph

ചെങ്ങന്നൂർ...കഴിഞ്ഞ ഒരാഴ്ചയായി ലോകം ഉറ്റുനോക്കിയിരുന്ന ഇടം...കേരളം ഇതുവരെ കാണാത്ത മഹാപ്രളയത്തിൽ ഏറ്റവുമധികം ബാധിക്കപ്പെട്ട ഇവിടം ഇപ്പോൾ മഴയൊഴിഞ്ഞ്, യുദ്ധമൊഴിഞ്ഞ യുദ്ധക്കളത്തിനു സമാനമാണ്. എവിടെ നിന്നു തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അറിയില്ലെങ്കിലും നഷ്ടപ്പെട്ടതൊക്കെയും തിരിച്ചു പിടിച്ച് പൂർവ്വാധികം കരുത്തിൽ വരാനൊരുങ്ങുകയാണ് ഇവിടം. ആലപ്പുഴ ജില്ലയുടെ ഏറ്റവും പടിഞ്ഞാറ് പമ്പാ നദിയുടെ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ചെങ്ങന്നൂർ ടം കേരളത്തിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള കവാടം എന്നും അറിയപ്പെടുന്നു. ഒരു പ്രളയത്തിൽ ഒലിച്ചിറങ്ങിയെങ്കിലും അതിനെയെല്ലാം തകർത്ത് തിരിച്ചുവരാനൊരുങ്ങുന്ന ചെങ്ങന്നൂർ എന്ന നാടിനെയറിയാം ...

ചെങ്ങന്നൂരെന്നാൽ

ചെങ്ങന്നൂരെന്നാൽ

ചെങ്ങന്നൂരിന് ഈ പേര് ലഭിച്ചതിനെപ്പറ്റി പല കഥകളും ഐതിഹ്യങ്ങളുമുണ്ട്. ഒരു കാലത്ത് ശേണാദ്രി എന്നായിരുന്നുവത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. പിന്നീട് കാലം കടന്നു പോയപ്പോൾ ഇവിടം ചെങ്ങന്നൂർ എന്നു മാറുകയായിരുന്നു.

എന്നാൽ മറ്റുചില പഠനങ്ങളനുസരിച്ച് ചെങ്ങ എന്നും ഊര് എന്നും പേരായ രണ്ടു വാക്കുകൾ കൂടിച്ചേർന്നാണ് ചെങ്ങന്നൂരുണ്ടായത്. ചെമ്മണ്ണ് അഥവ് ചുവന്ന മണ്ണുള്ള ഊര് എന്നാണ് ചെങ്ങന്നൂരിനർഥം. ആലപ്പുഴയുടെ പ്രത്യേകിച്ച് കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു മണ്ണാണ് ഇവിടെയുള്ളത്. അങ്ങനെയാണത്രെ ഈ പേരു ലഭിക്കുന്നത്.

PC:Unknown

നദികൾ ജീവൻ നല്കിയ നാട്

നദികൾ ജീവൻ നല്കിയ നാട്

ചെങ്ങന്നൂരിനെക്കുറിച്ച് ഏറ്റവും ചുരുക്കത്തിൽ പറയണമെങ്കിൽ അതിനു ഏറ്റവും യോജിച്ച വാക്കാണ് നദികൾ ജീവനേകിട ഇടം എന്നത്. പമ്പാ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പമ്പയുടെ തന്നെ കൈവഴിയായ മരട്ടാറും മണിമലയാറും ഒക്കെയാണ് കാർഷിക മേഘലയെ കരുത്തുറ്റതാക്കുന്നതും. പമ്പ ചെങ്ങന്നൂരിന്റെ ഹൃദയത്തിലൂടെയാണ് ഒഴുകുന്നത്.

PC:Richard Hsu

സംസ്കാരിക സമ്പന്നമായ ചെങ്ങന്നൂർ

സംസ്കാരിക സമ്പന്നമായ ചെങ്ങന്നൂർ

കേരളത്തിലെ മറ്റൊരു സ്ഥലത്തിനും അവകാശപ്പെടാനില്ലാത്തവണ്ണം സംസ്കാരിക സമ്പന്നമായ ഇടമാണ് ഇവിടം. തിരുവിതാംകൂറിലെ രാജഭരണകാലത്തു തന്നെ പ്രസിദ്ധിയാർജിച്ചിരുന്ന ഈ സ്ഥലത്തെ ഇത്രയും പ്രശസ്തമാക്കിയത് പമ്പാ നദി തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ആറൻമുള്ള വള്ളം കളി, ചുണ്ടൻ വള്ളങ്ങൾ, പടയണി ഒക്കെയും ഈ നാടിന്റെ ഇനിയും മാറ്റമിത്താതെ തന്നെ തുടരുന്ന നന്മകളാണ്.

ശബരിമലയിലെ ക്ഷേത്രത്തിന്റെ നിർമ്മാണം മുതൽ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെ പിന്നിലും ചെങ്ങന്നൂരിലെ കലാകാരൻമാരുടെയും കഠിനാധ്വാനികളുടെയും കൈകൾ കാണുവാൻ സാധിക്കും.

PC:Bennyvk

പുഞ്ചപ്പാടങ്ങളും താഴ്പരകളുമുള്ള ഇടം

പുഞ്ചപ്പാടങ്ങളും താഴ്പരകളുമുള്ള ഇടം

കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള നാടാണ് ചെങ്ങന്നൂർ. കുന്നുകളും തകിടി പ്രദേശങ്ങളും സമതലങ്ങളും പുഞ്ചപ്പാടങ്ങളും തോടുകളുമൊക്കെയാണ് ഇവിടെയുള്ളത്. ഈ സ്ഥലങ്ങളെയെല്ലാം യർന്ന മലമ്പ്രദേശം, മലഞ്ചെരിവ്, ഇടത്തരം ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന സ്ഥലം, പുഞ്ചപ്പാടം, ചാൽ, കുന്നുകൾ, കുന്നിൻ പുറത്തുള്ള സമതലം, വലിയ ചെരിവുകൾ, നദീതീര സമതലം, പാടങ്ങൾ തുടങ്ങിയ രീതിയിലാണ് തരം തിരിച്ചിരിക്കുന്നത്.

PC:alanhaggai

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ആലപ്പുഴയിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. കുമാരസംഭവ മന്ദിരം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ശിവനെയും പാർവ്വതിയെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ഇവിടെ നടക്കുന്ന തൃപ്പൂത്താറാട്ട് ഏറെ പ്രശസ്തമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന വിശ്വാസത്തിൽ നടക്കുന്ന ആഘോഷമാണിത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിൽ ധനുമാസത്തിൽ നടക്കുന്ന തിരുവാതിര മഹോത്സവവും ഏറെ പ്രശസ്തമാണ്.

PC:RajeshUnuppally

 പെരുന്തച്ചനിൽ തുടങ്ങുന്ന ചരിത്രം

പെരുന്തച്ചനിൽ തുടങ്ങുന്ന ചരിത്രം

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൻറെ ചരിത്രം തുടങ്ങുന്നത് പെരുന്തച്ചനിലാണ്. വഞ്ഞിപ്പുഴ തമ്പുരാക്കൻമാരുടെ കാലത്ത് ക്ഷേത്ര നിർമ്മാണത്തിന് പെരുന്തച്ചനാണ് നേതൃത്വം കൊടുത്തത് എന്നാണ് വിശ്വാസം. പിന്നീട് ഇത് കത്തിപ്പോവുകയും തിരുവിതാംകൂർ രാജാക്കൻമാരുടെ കാലത്ത് തഞ്ചാവൂരിൽ നിന്നും വിദഗ്ദരായ പണിക്കാരെത്തി ക്ഷേത്രം പുനർനിർമ്മിക്കുകയും ചെയ്തുവത്രെ. വളരെ വർഷങ്ങളെടുത്താണ് ക്ഷേത്രം പുനർനിർമ്മാണം നടത്തിയത്. എന്നാൽ ആദ്യം പെരുന്തച്ചൻ നിർമ്മിച്ചതുപോലെയുള്ള കൂത്തമ്പലം നിർമ്മിക്കാൻ ഇന്നുവരെയും ആർക്കും സാധിച്ചിട്ടില്ല.

PC:Ssriram mt

പഴയ സുറിയാനിപ്പള്ളി ചെങ്ങന്നൂർ

പഴയ സുറിയാനിപ്പള്ളി ചെങ്ങന്നൂർ

ചെങ്ങന്നൂരിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള മറ്റൊരു നിർമ്മിതിയാണ് ഇവിടുകത്തെ പുരാതന ദേവാലയമായ പഴയ സുറിയാനിപ്പള്ളി.

ആയിരത്തിഎഴുന്നൂറിലധികം വർഷം പഴക്കമുള്ള ഈ പള്ളിയിൽ ഒരു കാലത്ത് എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഒരുമിച്ചായിരുന്നു ആരാധിച്ചിരുന്നത്. പിന്നീട് ക്നാനയക്കാർ മറ്റൊരു പള്ളി പണിത് മാറി. നാളുകൾക്കു ശേഷം മലധ്കര സഭയില്‍ നടന്ന ചില കാര്യങ്ങുടെ ഭാഗമായി ഇവിടെ ആളുകൾ രണ്ടു വിഭാഗമായി മാറുകയും തർക്കത്തെ തുടർന്ന് ഓർത്ത‍ോക്സ്, മാർത്തോമ്മ വിഭാഗങ്ങൾക്ക് ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇവിടെ ആരാധന നടത്തുവാൻ അനുവാദം നല്കുകയും ചെയ്തു.

PC:Sujithcnr

പള്ളിയുടെ ചുവരിലെ ഹനുമാൻ

പള്ളിയുടെ ചുവരിലെ ഹനുമാൻ

അതിപുരാതനമായ ഹൈന്ദവ വാസ്തുവിദ്യയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. ശിലാചിത്രങ്ങളും കൊത്തുപണികളും ചിത്രങ്ങളും കൽക്കുരിശുമെല്ലാം ഇവിടെ കാണാം. അതുപോലെ തന്നെ ഇവിടുത്തെ ചുവരിൽ വളരെ വിചിത്രമായ ഒരു ചിത്രം കാണുവാൻ സാധിക്കും. ഹനുമാനെയാണ് ഇവിടെ ചുവരിൽ വരച്ചു വെച്ചിരിക്കുന്നത്.

PC:AswiniKP

ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം

ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ്. ചേരമാൻ പെരുമാളിന്റെ കാലത്തു നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം നിർമ്മാണ കലയുടെ കാര്യത്തിൽ ഏറെ സമ്പന്നമായ ഇടമാണ്. പ്രശസ്തരായിരുന്ന ഇടവങ്കാട്ട് ആചാരികളുടെ നേതൃത്വത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. സ്ത്രീ രൂപത്തിലുള്ള ഗണപതിയുടെ ശിൽപ്പത്തെ ഇവിടെ കാണാം. മാത്രമല്ല, ക്ഷേത്രത്തിൻറ ചുവരുകളിലും തൂണുകളിലും ധാരാളം ലിഖിതങ്ങളുമുണ്ട്.

PC:AswiniKP

ചെറിയനാട്

ചെറിയനാട്

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ആലപ്പുഴയിലെ ഗ്രാമമാണ് ചെറിയനാട്. ചെങ്ങന്നൂരിൽ നിന്നും എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയിലെ തന്നെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് അറിയപ്പെടുന്നത്.

PC:AswiniKP

പാണ്ടനാട്

പാണ്ടനാട്

ചെങ്ങന്നൂരിലെ അറിയപ്പെടുന്ന മറ്റൊരു സ്ഥലമാണ് പാണ്ടനാട്. പാണ്ഡവൻമാരുടെ നാട് എന്ന പേരിൽ നിന്നുമാണ് ഇവിടം പാണ്ടനാട് ആയതെന്നാണ് കരുതപ്പെടുന്നത്. എണ്ണമറ്റ ക്ഷേത്രങ്ങളാണ് ഈ നാടിന്റെ പ്രത്യേകത.

PC:Subin.a.mathew

തിരുവൻവണ്ടൂർ

തിരുവൻവണ്ടൂർ

ആലപ്പുഴയിലെ മറ്റൊരു പ്രധാന ഇടമാണ് തിരുവൻവണ്ടൂർ. തിരുവൻവണ്ടൂർ മഹാവിഷ്ണു-ഗോശാലകൃഷ്ണക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഇടം. പഞ്ചപാണ്ഡവ ക്ഷേത്രമെന്നും പാമ്പണയപ്പൻ തിരുപ്പതി എന്നും ഇതറിയപ്പെടുന്നു.

PC:Dvellakat

കൊല്ലംകടവ്

കൊല്ലംകടവ്

ചെങ്ങന്നൂർ ചെറിയനാട് സ്ഥിതി ചെയ്യുന്ന കൊല്ലംകടവ് ചെങ്ങന്നൂരിലെ പുരാതന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്. അച്ചൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിനു സമീപമാണ് വെൺമണി സ്ഥിതി ചെയ്യുന്നത്,

PC:AswiniKP

കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തം ചെങ്ങന്നൂരിൽ

കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തം ചെങ്ങന്നൂരിൽ

2018 ജൂലൈ-ഓഗസ്റ്റ് മാസത്തിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം ഏറ്റവും ദോഷകരമായി ബാധിച്ച ഇടമാണ് ആലപ്പുഴ. ആലപ്പുഴയിലെ ചെങ്ങന്നൂരിനെ വലിയ വിധത്തിലാണ് ഇത് ബാധിച്ചത്. വെളളപ്പൊക്കത്തിൽ ചെങ്ങന്നൂർ ഉൾപ്പെടെയുള്ള കുറച്ച് സ്ഥലങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു പോയിരുന്നു.

PC:Indian Navy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more