» »ചി‌ൽക ‌തടാകം; വേമ്പനാട് നോക്കി അഹങ്കരിക്കേണ്ട, ഒറിയാക്കാർക്കു‌മുണ്ട് ഒരു വേമ്പനാട്

ചി‌ൽക ‌തടാകം; വേമ്പനാട് നോക്കി അഹങ്കരിക്കേണ്ട, ഒറിയാക്കാർക്കു‌മുണ്ട് ഒരു വേമ്പനാട്

Written By:

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് വേമ്പനാട്ട് കായലും ഹൗസ്ബോ‌ട്ടുകളും. കേരളത്തിലെ ഏറ്റവും ഏറ്റവും വലിയ ഈ കായൽ നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കു‌ന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ‌തടാകമായ ചിൽക തടാകത്തിന് മുന്നി‌ൽ വേമ്പനാട് കായൽ ഒന്നുമല്ല. കാരണം വലിപ്പത്തിൽ ലോകത്ത് രണ്ടാമതാണ് ചിൽക്കാ തടാകത്തിന്റെ സ്ഥാനം.

ഒഡീഷയിലെ ഏറ്റവും ജനപ്രീതിയുള്ള വിനോദ സഞ്ചാര കേന്ദ്ര‌ങ്ങളിൽ ഒന്നായ ചിൽക്ക തടാകം തലസ്ഥാനമായ ഭുവനേ‌ശ്വറിൽ നിന്ന് 81 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്ന‌ത്

ആന്ധ്രാക്കാരുടെ തേക്കടിയിലേക്ക് യാത്ര പോകാം

വയനാട്ടി‌ലെ പൂക്കോട് തടാകം; ഇന്ത്യയുടെ മാപ്പ് പോലെ ഒരു തടാകം!

മലബാറിന്റെ ആലപ്പുഴ; കാസർകോ‌ട്ടെ കവ്വായി

ബംഗാൾ ഉൾക്കടലിന്റെ ഭാഗം

ബംഗാൾ ഉൾക്കടലിന്റെ ഭാഗം

നവീ‌ന ശിലായുഗ കാലം വരെ ബംഗാൾ ഉൾക്കടലിന്റെ ഭാഗമായിരുന്നു ചിൽ‌ക്ക തടാകം. ഭൂമിശാത്രപരമായ പഠനങ്ങൾ ഇതിന് നിരവ‌ധി തെളിവുകൾ നൽകുന്നുണ്ട്.
Photo Courtesy: Steve Browne & John Verkleir

ചരിത്രം

ചരിത്രം

ഏറെ ച‌രിത്ര പ്രാധാന്യമു‌ള്ള സ്ഥലം കൂടിയാ‌ണ് ചിൽക്ക. കലിംഗ രാജവംശത്തിന്റെ കാലത്ത്‌ ചില്‍ക പ്രധാന വാണിജ്യകേന്ദ്രവും പ്രമുഖ തുറമുഖവും ആയിരുന്നു. ടോളമി തന്റെ പുസ്‌തകത്തില്‍ പ്രധാന തുറമുഖം എന്ന രീതിയില്‍ ചില്‍കയെ കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌.
Photo Courtesy: Amlantapan1

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ലോക പ്രശസ്‌തമായ ചില്‍ക തടാകം ആണ്‌ ചില്‍ക വിനോദ സഞ്ചാരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. തടാകത്തിന്‌ പുറമെ ബോട്ടിങ്‌, മീന്‍പിടുത്തം, പക്ഷിനിരീക്ഷണം തുടങ്ങി വിവിധ വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഇവിടെയുണ്ട്‌. പലതരം വന്യജീവികളെയും ഇവിടെ കാണാന്‍ കഴിയും
Photo Courtesy: Sambit 1982

ജൈവ വൈവിധ്യങ്ങൾ

ജൈവ വൈവിധ്യങ്ങൾ

വിവിധ തരത്തിലുള്ള പക്ഷികള്‍, ജലജീവികള്‍, ഉരഗങ്ങള്‍ എന്നിവയെ ഇവിടെ കാണാന്‍ കഴിയും. ശൈത്യകാലത്ത്‌ ആയിരകണക്കിന്‌ പക്ഷികള്‍ ചില്‍ക തടാകം സന്ദര്‍ശിക്കാറുണ്ട്‌. മീന്‍, ആമ, ഞണ്ട്‌, ചെമ്മീന്‍ തുടങ്ങി നിരവധി ജലജീവികളുടെ ആവാസ കേന്ദ്രമാണ്‌ തടാകം.
Photo Courtesy: Mike Prince

സന്ദർശിക്കാൻ പറ്റിയ സമയം

സന്ദർശിക്കാൻ പറ്റിയ സമയം

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള ശൈത്യകാലമാണ്‌ ചില്‍ക സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന്‌ ദേശാടന പക്ഷികളെ ഈ സമയങ്ങളിൽ ഇവിടെ കാണാന്‍ കഴിയും.
Photo Courtesy: Steve Browne & John Verkleir

എത്തിച്ചേരാൻ

എത്തിച്ചേരാൻ

റോഡ്‌, റയില്‍, വിമാന മാർഗം ചില്‍കയില്‍ എത്തിച്ചേരാം. ഭുവനേശ്വര്‍ വിമാനത്താവളം ആണ്‌ സമീപത്തുള്ള വിമാനത്താവളം. രംഭയും ബലുഗോണുമാണ്‌ സമീപത്തുള്ള റെയില്‍വെസ്റ്റേഷനുകള്‍. പുരിയില്‍ നിന്നും കട്ടക്കില്‍ നിന്നും ടാക്‌സികളിലും ബസുകളിലുമായി ചിൽക്കയിൽ എത്തിച്ചേരാം.
Photo Courtesy: Ckpcb

ചിൽകാ തടാകം

ചിൽകാ തടാകം

ദയ നദിയോട്‌ ചേര്‍ന്നു കിടക്കുന്ന ചില്‍ക തടാകത്തിന്റെ വിസ്തൃതി 1,100 ചതുരശ്ര കിലോമീറ്റർ ആണ്. ഉപ്പ് വെള്ളം നിറഞ്ഞ ചതുപ്പ് നിലമാണ് ഈ തടാകം.
Photo Courtesy: Steve Browne & John Verkleir

ദേശാടന പക്ഷികൾ

ദേശാടന പക്ഷികൾ

ശൈത്യകാലത്ത്‌ കാസ്‌പിയന്‍ കടല്‍, ഇറാന്‍, റഷ്യ , സൈബീര തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ദേശാടന പക്ഷികള്‍ എത്താറുണ്ട്‌. ദേശാടന കാലത്ത്‌ 205 ലേറെ ഗണത്തില്‍ പെടുന്ന പക്ഷികള്‍ ഇവിടേയ്‌ക്കെത്താറുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 97 ലേറെ ഇനത്തില്‍പെട്ട പക്ഷികള്‍ മറ്റ്‌ ഭൂഖണ്ഡങ്ങളില്‍ നിന്നും വരാറുണ്ട്‌.
Photo Courtesy: ARIJIT MONDAL

ദ്വീപുകൾ

ദ്വീപുകൾ

ചില്‍ക തടാകത്തില്‍ നിരവധി ചെറു ദ്വീപുകള്‍ ഉണ്ട്‌. ഈ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നത്‌ അവിസ്‌മരണീയമായ അനുഭവമാണ്‌. പക്ഷി ദ്വീപ്‌, ഹണിമൂണ്‍ ദ്വീപ്‌, പരികുഡ്‌ ദ്വീപ്‌, ബ്രേക്‌ഫാസ്റ്റ്‌ ദ്വീപ്‌, മലുഡ്‌, ദ്വീപ്‌, നിര്‍മല്‍ഝാര ദ്വീപ്‌, കാളിജയ്‌ ദ്വീപ്‌, നലബാന എന്നിവയാണ്‌ ഇതില്‍ ചില പ്രധാന ദ്വീപുകള്‍.
Photo Courtesy: Gayatri Priyadarshini

കാളിജയ്‌ ദ്വീപ്‌

കാളിജയ്‌ ദ്വീപ്‌

കാളിജെയ്‌ ദ്വീപില്‍ കാളിജയ്‌ ദേവിയുടെ ഒരു ക്ഷേത്രമുണ്ട്‌. അതുകൊണ്ടു തന്നെ ഹിന്ദുമതവിശ്വാസികള്‍ ഇവിടെ ഏറെ എത്താറുണ്ട്‌. മകര സംക്രാന്തിയാണ്‌ ഇവിടുത്തെ പ്രധാന ആഘോഷം. ഈ ദ്വീപിന്‌ വിശാലമായ കടല്‍ത്തീരമുണ്ട്‌. ചില്‍ക ദ്വീപിലെ ഈ സ്ഥലങ്ങളിലേയ്‌ക്ക്‌ സത്‌പഡ, ബലുഗയോണ്‍, രംഭ ,ബര്‍കുല്‍ എന്നിവിടങ്ങളില്‍ നിന്നും ബോട്ടിന്‌ സൗകര്യമുണ്ട്‌.
Photo Courtesy: Aruni Nayak