» »ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ

ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ

Written By: Elizabath

വിവിധ ക്ഷേത്രങ്ങളെക്കുറിച്ചും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും നാം വായിച്ചിട്ടും അറിഞ്ഞിട്ടുമുണ്ട്. വ്യത്യസ്തങ്ങളായ ആചാരങ്ങളും ആരാധനാ രീതികളും പിന്തുടരുന്ന നിരവധി ക്ഷേത്രങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രം.

ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രം

ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രം

പട്ടു കൊലവിഴി അമ്മന്‍ ക്ഷേത്രം എന്നറിയപ്പെടുന്ന ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രം ചെന്നൈയ്ക്ക് സമീപമുള്ള മൈലാപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടു കൊലവിഴി അമ്മനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം
മുണ്ടക്കണ്ണി അമ്മന്‍ ക്ഷേത്രത്തിനു സമീപമാണ്.

രോഗങ്ങളകലാന്‍

രോഗങ്ങളകലാന്‍

മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുന്നവര്‍ക്ക് അനുഗ്രഹം വാരിച്ചൊരിയുമെന്ന് വിശ്വസിക്കുന്ന ഭക്തരാണ് പട്ടു കൊലവിഴി അമ്മനുള്ളത്. രോഗങ്ങളും വ്യാധികളുമകലാന്‍ ഭക്തര്‍ ഇവിടെയത്തി പ്രാര്‍ഥിക്കാറുണ്ട്.

സമാധാനത്തിനും ഐശ്വര്യത്തിനും

സമാധാനത്തിനും ഐശ്വര്യത്തിനും

രോഗങ്ങളും വ്യാധികളുമകറ്റി സമാധാനവും ഐശ്വര്യവും പകരുന്ന ദേവിയായാണ് പട്ടു കൊലവിഴി അമ്മന്‍. ഇവിടെയെത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ സമാധാനവും ഐശ്വര്യവും കൈവരുമത്രെ.

ജ്വലിക്കുന്ന കണ്ണുകളുള്ള ദേവി

ജ്വലിക്കുന്ന കണ്ണുകളുള്ള ദേവി

കൊലവിഴി അമ്മനും ഭദ്രകാളിയും നോട്ടത്തില്‍ ഒരുപോലെയാണ്. കൊലവിഴി അമ്മന്റെ ജ്വലിക്കുന്ന കണ്ണുകളുടെ നോട്ടമേറ്റാല്‍ തങ്ങളെയും തങ്ങളുടെ പാപങ്ങളെയും ഉരുകി തീരുമെന്നാണ് ഭക്തര്‍ കരുതുന്നത്. ജീവിത്തിലെ ദുരിതങ്ങളകറ്റാന്‍ അമ്മന്‍ തങ്ങളെ പിന്തുടരുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

മംഗല്യസൗഭാഗ്യമേകാന്‍

മംഗല്യസൗഭാഗ്യമേകാന്‍

ആയുധധാരിയായി നില്‍ക്കുന്ന ദേവിയെക്കുറിച്ച് വേറെയും വിശ്വാസങ്ങളുണ്ട്. ദുഷ്ടശക്തികളെയും ഭയത്തിനെയും ഇല്ലാതാക്കാന്‍ കയ്യില്‍ ആയുധം കരുതുന്നയാളാണ് ദേവി. കൂടാതെ അവര്‍ ധരിച്ചിരിക്കുന്ന മംഗല്യസൂത്രം ദര്‍ശിച്ചാല്‍ വിവാഹത്തിന്റെ തടസ്സങ്ങള്‍ മാറുമെന്നും വിശ്വസിക്കപ്പെടുന്നു.

ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രം

ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രം

ചോക്ലേറ്റ് അമ്മന്‍ ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ വിളിക്കപ്പെടുന്നു എന്നതിന് കൃത്യമായ ഒരുത്തരം ആരുടെയടുത്തുമില്ല.

pc:Kapaliadiyar

 മൈലാപ്പൂരിന്റെ ശക്തികേന്ദ്രം

മൈലാപ്പൂരിന്റെ ശക്തികേന്ദ്രം

മൈലാപ്പൂരിന്റെ ശക്തികേന്ദ്രമായി കൊലവിഴി അമ്മനെ ആരാധിക്കുന്നവര്‍ കുറവല്ല. പന്‍ഗുനി ഉത്സവത്തിന മുന്നോടിയായാണ് അമ്മന് ആദ്യപൂജ ഇവിടെ അര്‍പ്പിക്കുന്നത്. ദേവിയുടെ ഭക്തര്‍ 1008 കുടങ്ങളില്‍ ഭക്തര്‍ പാലു കൊണ്ടുവരുന്നതും പ്രധാനപ്പെട്ട ചടങ്ങാണ്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൈലാപ്പൂരിലെ ജി.എന്‍. ചെട്ടിചെട്ടി സ്ട്രീറ്റിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ ആറു മുതല്‍ 10.30 വരെയും വൈകിട്ട് നാലു മുതല്‍ 8.30 വരെയുമാണ് ക്ഷേത്രം തുറക്കുന്നത്.

Read more about: temples, tamil nadu
Please Wait while comments are loading...