Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ എണ്ണം പറഞ്ഞ നഗരങ്ങളിതാ!

ഇന്ത്യയിലെ എണ്ണം പറഞ്ഞ നഗരങ്ങളിതാ!

ഓരോ നഗരത്തിനും ഓരോ പ്രത്യേതകകളാണ്. ചിലയിടങ്ങൾ ചരിത്രത്തിന്റെ വാതിലിലൂടെ കഥ പറയുമ്പോൾ മറ്റിടങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കുവാനുള്ളത് മറ്റൊരു പ്രത്യേകതയായിരിക്കും. ഐതിഹ്യങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും ഒപ്പം ഓരോ നഗരവും സഞ്ചാരികൾക്കായി ഓരോ കാര്യങ്ങൾ കരുതുന്നു. അത്തരത്തിൽ ഒരു പ്രത്യേകതയാണ് വാസ്തുവിദ്യയിലെ പ്രത്യേകതകൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച നഗരങ്ങളുടേത്. സർഗാത്മകതയുടെയും നിർമ്മാണ വിദ്യയുടെയും കഴിവുകൾ ഒരുമിച്ചപ്പോൾ അതിശയങ്ങളായ നിർമ്മിതികളെക്കുറിച്ചും അതിന്റെ പേരിൽ അറിയപ്പെടുന്ന നഗരങ്ങളെക്കുറിച്ചും വായിക്കാം

ലേ

ലേ

കാഴ്ചയിൽ റഫ് ആൻഡ് ടഫ് ആയി തോന്നുന്ന, ആശ്രമങ്ങളും താഴ്വരകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ലേയാണ് ഈ പട്ടികയിൽ ആദ്യം വരുന്ന നഗരം. ഹിമാലയത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം വ്യത്യസ്തങ്ങളായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ കൊണ്ടും സമ്പന്നമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ് ഈ നാടിന്റെ മറ്റൊരു പ്രത്യേകത. ചരിത്രത്തിന്റെ ഭാഗമായി കിടക്കുമ്പോളും ആധുനിക സഞ്ചാരികൾക്ക് വേണ്ടതെല്ലാം നല്കുവാൻ ഈ നഗരത്തിന് കഴിയുന്നുണ്ട്. ഇവിടുത്തെ വഴികൾ മാത്രമല്ല, ഈ നിർമ്മിതികളും കണ്ടിരിക്കേണ്ടതു തന്നെയാണ്.

P.C: Shreya Kollipara

അഹമ്മദാബാദ്

അഹമ്മദാബാദ്

ചരിത്ര സ്മാരകങ്ങൾക്ക് ഇത്രയധികം പ്രാധാന്യം നല്കുന്ന മറ്റൊരിടമുണ്ടോ എന്നറിയില്ല, അത്രയധികം നന്നായി ചരിത്രത്തെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന നാടാണ് അഹമ്മദാബാദ്. ചരിത്രത്തെയും ആധുനികതയെയും ഒരുപോലെ പുല്കുന്ന വേറൊരു നാട് ഇല്ല എന്നതാണ് യാഥാർഥ്യം.ഇന്ത്യയിലെ ആധുനിക വാസ്തുവിദ്യയുടെ മെക്ക എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ.

പടവ് കിണറുകളും ചരിത്രത്തോളം പഴക്കമുള്ള മുസ്ലീം ദേവാലയങ്ങളും ഒക്കെ ഇവിടുത്തെ ചില കാഴ്ചകൾ മാത്രമാണ്.

P.C: Dhaval Parmar

പനാജിം

പനാജിം

സാംസ്കാരിക തനിമയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ തലസ്ഥാന നഗരങ്ങളെയുംകാൾ പ്രത്യേകതകളുള്ള ഇടമാണ് പനാജിം. ഇവിടുത്തെ പുരാതനങ്ങളായ ദേവാലയങ്ങളും കെട്ടിടങ്ങളും ഒക്കെയാണ് ഇവിടേക്ക് സ‍ഞ്ചാരികളെ ആകർഷിക്കുന്നത്. പോർച്ചുഗീസുകാരാണ് പനാജിയുടെ ഇന്നത്തെ മുഖത്തിൻറെ ശില്പികൾ. കോളോണിയൽ ഭറണകാലത്തിന്റെ പ്രൗഢിയിൽ നിൽക്കുന്ന ഒട്ടേറെ സ്മാരകങ്ങള്‍ ഇവിടെ കാണാം.

P.C: George Coletrain

ഓറോവില്ല

ഓറോവില്ല

ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരിടം. മനുഷ്യർ തമ്മിൽ ഐക്യപ്പെട്ടാൽ ചെയ്തു തീർക്കുവാൻ കഴിയുന്നത് അത്ഭുതങ്ങളാണെന്ന് ആളുകളെ ഓർമ്മിപ്പിക്കുന്ന ഒരിടം. സമത്വത്തിൻറെ ആശയം മുന്നിൽ നിർത്തി പോരാടുന്ന ഓറോവിൽ ഇന്നും ലോകത്തിനു അത്ഭുതമാണ്. തമിഴ്നാട്ടിലെ വില്ലുപുരത്തിനു സമീപം, പോണ്ടിച്ചേരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഓറോവിൽ ഒരു ആഗോള നഗരമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരേ മനസ്സോടെ കഴിയുന്ന ഇടം.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ ഒന്നും വ്യത്യാസമില്ലാതെ ഒരുപോലെ ജീവിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഇവിടെ വ്യത്യസ്തങ്ങളായ സംസ്കാരത്തിന്റെ കൂടിച്ചേരലുകൾ കാണുവാൻ സാധിക്കും. സാധാരണ ഗതിയിൽ ഇവിടെയുള്ളവർ ഈ പവലിയനുകളിൽ ഒരുമിച്ചുകൂടി തങ്ങളുടെ നാടിനെക്കുറിച്ച് പറയുവാനും മറ്റുള്ലവരുടെ സംസ്കാരങ്ങള അറിയുവാനും സഹായിക്കുന്ന പരിപാടികൾ നടത്താറുണ്ട്.

P.C:Matthew_T_Rader

ട്രിച്ചി

ട്രിച്ചി

തിരുച്ചിറപ്പള്ളി എന്നറിയപ്പെടുന്ന ട്രിച്ചി ക്ഷേത്രനഗരമാണ്.ദ്രാവിഡ വാസ്തു വിദ്യയുടെയും കലകളുടെയും ഒക്കെ സംഗമാണ് ഈ ചെറിയ തമിഴ് നഗരം.ചെറിയ ചെറിയ കൊത്തുപണികളാലും അത്ഭുതപ്പെടുത്തുന്ന വാസ്തുവിദ്യകൊണ്ടുമൊക്കെ ആരെയും ആകർഷിക്കുന്ന ഇടമാണിത്.

P.C: Thiagupillai

Read more about: history leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X