Search
  • Follow NativePlanet
Share
» »വിശ്വസിച്ചേ മതിയാവൂ!!പുരാണങ്ങളിലെ ഇന്നും ജീവിക്കുന്ന ഇടങ്ങളിതാ!!

വിശ്വസിച്ചേ മതിയാവൂ!!പുരാണങ്ങളിലെ ഇന്നും ജീവിക്കുന്ന ഇടങ്ങളിതാ!!

ആത്മീയതയും വിശ്വാസവും...ഇന്ത്യൻ പാരമ്പര്യത്തിന്റെ മാറ്റി വയ്ക്കുവാൻ പറ്റാത്ത രണ്ടു കാര്യങ്ങള‍ൾ.. ഐതിഹ്യങ്ങളും അതിലെ കഥകളും ഒക്കെ കടന്നു പോയി എന്നു വിശ്വസിക്കുമ്പോളും ഇന്നും നിലനിൽക്കുന്നത് ആ ഇടങ്ങളാണ്. കഥകൾക്കും അത്ഭുതങ്ങൾക്കും ഒക്കെ സാക്ഷികളായി കാലചക്രത്തിന്റെ തിരിച്ചിലിൽ മാറ്റമില്ലാതെ നിലകൊള്ളുന്ന ഇടങ്ങൾ. ഇങ്ങനെ ഇപ്പോൾ ആധുനികതയും പാരമ്പര്യവും ഒരുപോലെ കിടക്കുന്ന ഇടങ്ങളെ കണ്ടെത്തുവാൻ അറിയുക എന്നത് രസകരമായ ഒരു കാര്യമാണ്. ഐതിഹ്യങ്ങൾക്കും കഥകൾക്കും ഇടയിലെ കണ്ണികളായി നിൽക്കുന്ന നമ്മുടെ രാജ്യത്തിലെ പുരാതന നഗരങ്ങളെക്കുറിച്ച് വായിക്കാം...

അയോധ്യ

അയോധ്യ

ശ്രീരമാന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന അയോധ്യ മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ നമ്മുടെ രാജ്യത്തെ ചർച്ചാ വിഷയങ്ങളിൽ ഒന്നുകൂടിയാണ്.

സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പുരാണങ്ങൾ പറയുന്നതനുസരിച്ച് ദേവഗണങ്ങൾ സ്വര്‍ഗ്ഗം പോലെ നിർമ്മിച്ച ഒരിടമാണെന്നാണ്. രാമന്റെ ജന്മസ്ഥലമായ അയോധ്യ കോസല രാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു. ബുദ്ധന്റെ കാലത്ത് ഇത് അയോജ്ജ അല്ലങ്കിൽ പാലി എന്നറിയപ്പെട്ടു. പിന്നീട് എന്നുംമുസ്ലിം ഭരണകാലത്ത് ഇത് അവധ് ഗവർണറുടെ ആസ്ഥാനമായിരുന്നു.

ചക്രവർത്തി മഹാരാജ് ദശരഥ് മഹൽ, നാഗേശ്വർനാഥ് ക്ഷേത്രം,ഹനുമാൻ ഗർഹി, രാംകോട്ട്, കനക് ഭവന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങൾ.

ഇന്നത്തെ ഉത്തർപ്രദേശിലാണ് അയോധ്യയുള്ളത്. ഡെൽഹിയിൽ നിന്നും 555 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

PC:Ruhi

മധുര

മധുര

അമ്പാടിക്കണ്ണനായ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് മധുര. ഇവിടുത്തെ കൃഷ്ണ ജന്മഭൂമി എന്നറിയപ്പെടുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചത് എന്നാണ് വിശ്വാസം. ഹിന്ദു വിശ്വാസങ്ങളിൽ പറയുന്ന സുരസേന രാജ്യത്തിന്റെ തലസ്ഥാനവും ഇവിടമാണ്. മധുവനം എന്നും ഇവിടം അറിയപ്പെട്ടിരുന്നു. യമുനാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം പണ്ട കാല്തത് വ്യാപര പാതകളിലെ പ്രധാന കേന്ദ്രം കൂടിയായിരുന്നുവത്രെ. കൃഷ്ണ ഭക്തരുടെ ഇന്ന്ത്തെ ഏറ്റവും പ്രഘാന തീർഥാടന കേന്ദ്രം കൂടിയാണ് മധുര.

ഉത്തർ പ്രദേശിലെ ആഗ്രയിൽ നിന്നും 50 കിലോമീറ്ററും ഡെൽഹിയിൽ നിന്നും 150 കിലോമീറ്ററും അകലെയാണ് മഥുര സ്ഥിതി ചെയ്യുന്നത്.

PC:Edwin Lord Weeks

ഹരിദ്വാർ

ഹരിദ്വാർ

ഹരിദ്വാർ എന്നാൽ പ്രവേശന കവാടം അല്ലെങ്കിൽ ശിവനിലേക്കുള്ള പാത എന്നാണ് അർഥം. പുരാണങ്ങളനുസരിച്ച് അമൃതിന്റെ നാലു തുള്ളികളിലൊന്ന് പതിച്ച ഇടമാണ് ഹരിദ്വാർ. ഇവിടെ നടക്കുന്ന കുംഭമേളയാണ് വിശ്വാസികൾ കൂട്ടത്തോടെ ഒഴുകിയെത്തുന്ന പ്രധാന ആഘോഷങ്ങളിലൊന്ന്. 12 വർഷത്തിലൊരിക്കലാണ് ഇവിടെ കുംഭമേള നടക്കുന്നത്.

ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടം ഓരോ വർഷവും ഗംഗാ സ്നാനം നടത്തുന്നതിനായി എത്താറുണ്ട്. ഇവിടെ ഗംഗയിൽ മുങ്ങി നിവർന്നാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

ഹർകി പൗരി, കാൻഖൽ ഘട്ട്, മാനസാ ദേവി ക്ഷേത്രം, ചാന്ദി ദേവി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാ സ്ഥലങ്ങൾ.

ഉത്തരാഖണ്ഡിലാണ് ഹരിദ്വാർ സ്ഥിതി ചെയ്യുന്നത്.

PC:Livefree2013

വാരണാസി

വാരണാസി

ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്ന വാരണാസി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്താണ് കാശി സ്ഥിതി ചെയ്യുന്നത്

ഹിന്ദുമത വിശ്വാസപ്രകാരം പുണ്യനഗരമായാണ് വാരണാസി കരുതപ്പെടുന്നത്. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.വാരണാസിയിൽ തീർത്ഥാടനത്തിന് എത്തുന്നവർ ഗംഗയിൽ മുങ്ങിക്കുളിക്കുക പതിവാണ്. പുണ്യ നദിയായ ഗംഗയിൽ മുങ്ങിക്കുളിച്ചാൽ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം.

ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലാൻ നിർമ്മിക്കപ്പെട്ട കൽപ്പടവുകൾ വാരണാസിയിലെ ഏറ്റവും വലിയ ആകർഷണങ്ങളാണ്. നിരവധി കൽപ്പടവുകൾ ഇവിടെ കാണാം. ഘാട്ട് എന്നാണ് ക‌ൽപ്പടവുകൾ അറിയപ്പെടുന്നത്.

കാഞ്ചിപുരം

കാഞ്ചിപുരം

ആയിരം ക്ഷേത്രങ്ങളുടെ നാട് എന്നാണ് കാഞ്ചിപുരം അറിയപ്പെടുന്നത്.ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണെങ്കിലും നിർമ്മിതികളും ക്ഷേത്രങ്ങളുടെ എണ്ണവും ഒക്കെക്കൊണ്ട് ഇവിടം തീർത്തു പ്രസിദ്ധമാണ്. വേഗാവതി നദിയുടെ തീരത്താണ് കാഞ്ചീപുരമുള്ളത്. ഹിന്ദു മുതവും ബുദ്ധമതവും ജൈനമതവും ക്രിസ്ത്യൻ മതവും ഒരുപോലെ ചേർന്നിരിക്കുന്ന ഇടം കൂടിയാണ് ഇവിടം.

ശൈവ വിശ്വാസികളുടെയും വൈഷ്ണവ വിശ്വാസികളുടെയും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായ ഇവിടെ പ്രസിദ്ധമായ കുറേയധികം ക്ഷേത്രങ്ങളുണ്ട്. കാലാസ നാഥർ ക്ഷേത്രം, ഏകാംബരേശ്രർ ക്ഷേത്രം, മുക്തീശ്വരർ ക്ഷേത്രം, കുരമകോട്ടം ക്ഷേത്രം തുടങ്ങിയവയാണവ.

PC:Ssriram mt

ഉജ്ജയിൻ

ഉജ്ജയിൻ

അവന്തി രാജ്യത്തിന്റെ തല്സഥാനമായിരന്ന ഉജ്ജയിനിയാണ് ഇന്നത്തെ ഉജ്ജയിനായി മാറിയിരിക്കുന്നത്. ക്ഷിപ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഉജ്ജയിൻ ജ്യോതിർലിംഗ ക്ഷേത്രമായ മഹാകാലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണ്. ഹരിദ്വാറിനെപോലെ തന്നെ അമൃത് വന്നു വീണ നാലു നഗരങ്ങളിൽ മറ്റൊന്നാണ് ഉജ്ജയിൻ. ഇവിടെയും 12 വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്നു .

ബുദ്ധ മതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായും ഉജ്ജയിനിയെ കണക്കാക്കുന്നു.

PC:Bernard Gagnon

ദ്വാരക

ദ്വാരക

പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കുന്ന ദ്വാരക ഇന്നത്തെ ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നുമാണ് മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ സന്ദര്‍ശിച്ചാൽ മോക്ഷഭാഗ്യം ഉറപ്പാണ് എന്നാണ് വിശ്വാസം. .വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക.

നാഗേശ്വര ജ്യോതിർലിംഗം ദ്വാരകക്കടുത്ത് സ്ഥിതിചെയ്യുന്നു.

ദ്വാരകാധീശ് ക്ഷേത്രം, ഷികാരാ ക്ഷേത്രം, ഗ്യാത്രി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങൾ.

PC:Grindlay

പ്രയാഗ്രാജ്

പ്രയാഗ്രാജ്

അലഹാബാദ് എന്നറിയപ്പെട്ടിരുന്ന പ്രയാഗ് രാജാണ് മറ്റൊരിടം. ഗംഗാ, യമുനാ സരസ്വതി നദികൾ സംഗമിക്കുന്ന പുണ്യ കേന്ദ്രം കൂടിയാണിത്. കുംഭമേള നടക്കുന്ന മൂന്നാമത്തെ ഇടമാണ് പ്രയാഗ്രാജ്. ഇവിടുത്തെ ത്രിവേണി സംഗമത്തിൽ മുങ്ങി നിവരുന്നത് ഏറ്റവും വലിയ പുണ്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

PC:Vyomtripathi

ചിത്രകൂട്

ചിത്രകൂട്

അത്ഭുതങ്ങളുടെ മല എന്നാണ് ചിത്രകൂട് എന്ന വാക്കിനർഥം ഉത്തർ പ്രദേശിന്‍റെയും മധ്യ പ്രദേശിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം മന്ദാകിനി നദിയുടെ തീരത്താണുഴ്ഴത്. രാമായണത്തിലെ പല പ്രധാന സംഭവങ്ങളും നടന്ന ഇടം കൂടിയാണ് ചിത്രകൂട്. അയോധ്യയിൽ നിന്നും വനവാസത്തിന് ഇറങ്ങിപ്പുറപ്പെട്ട ശേഷം രാമനും സീതയും ലക്ഷമണനും താമസിച്ചത് ഇവിടുത്തെ കാടുകളിലാണത്രെ.. 14 വർഷത്തെ വനവാസക്കാലത്ത് 11 വർഷവും അവർ ഇവിടെയായിരുന്നു എന്നാണ് വിശ്വാസം.

കമദ്ഗിരി, രാംഘട്ട് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട ഇടങ്ങൾ

PC:vaticanus

പുരി

പുരി

ശ്രീ കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഇടമാണ് പുരി.ജഗനാഥന്റെ സന്നിധാനമായാണ് ഒഡീഷയിലെ പുരിയെ വിശ്വാസികൾ കണക്കാക്കുന്നത്.

PC:Djrusty

 രാമേശ്വരം

രാമേശ്വരം

വിശ്വാസമനുസരിച്ച് ഹൈന്ദവരുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് രാമേശ്വരം. രാവണൻ അപഹരിച്ച സീതയെ ലങ്കയിൽ നിന്നും കൊണ്ടുവരാനായി രാമൻ പാലം നിർമ്മിച്ചത് ഇവിടെ നിന്നായിരുന്നുവത്രെ. കൂടാതെ രാവണനെ കൊന്ന പാപത്തിന് രാമൻ പരിഹാരം ചെയ്ത ഇടവും ഇതുതന്നെയാണെന്നാണ് വിശ്വാസം. മാത്രമല്ല, വാരണാസി തീർഥാടനത്തിന്റെ മുഴുവൻ ഫലവും ലഭിക്കണമെങ്കിൽ ഇവിടെ കൂടി വരണമത്രെ.

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

നൂറു വില്ലന്‍മാര്‍ ജനിച്ച മണ്ണ് അഥവാ ആനകളുടെ നഗരം

PC:wikipedia

Read more about: epic history temples india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more