Search
  • Follow NativePlanet
Share
» »ആഘോഷത്തിലേക്ക് ചുവടുവെച്ച് കൊച്ചി, ഇത് കാർണിവൽ ദിനങ്ങൾ, കാത്തിരിക്കാം പുതുവർഷ രാവിനായി!

ആഘോഷത്തിലേക്ക് ചുവടുവെച്ച് കൊച്ചി, ഇത് കാർണിവൽ ദിനങ്ങൾ, കാത്തിരിക്കാം പുതുവർഷ രാവിനായി!

ക്രിസ്മസിന്‍റെ ആവേശത്തിനൊപ്പം തന്നെ കൈകൊടുത്ത് കൂടെക്കൂടുന്ന കൊച്ചിൻ കാർണിവൽ ഇന്ന് കൊച്ചിക്കാരുടെ മാത്രമല്ല, മലയാളികളുടെ മുഴുവനും പ്രിയപ്പെട്ട പുതുവർഷാഘോഷങ്ങളിൽ ഒന്നാണ്

ആഘോഷിച്ചിട്ടും കൊതിതീരാത്ത ഡിസംബറിന് കൊച്ചി നല്കുന്ന സമ്മാനമാണ് കൊച്ചിൻ കാർണിവൽ. ക്രിസ്മസിന്‍റെ ആവേശത്തിനൊപ്പം തന്നെ കൈകൊടുത്ത് കൂടെക്കൂടുന്ന കൊച്ചിൻ കാർണിവൽ ഇന്ന് കൊച്ചിക്കാരുടെ മാത്രമല്ല, മലയാളികളുടെ മുഴുവനും പ്രിയപ്പെട്ട പുതുവർഷാഘോഷങ്ങളിൽ ഒന്നാണ്. ക്രിസ്മസിനായി ഒരുങ്ങി നിൽക്കുന്ന ഫോർട്ട് കൊച്ചിയിലേക്ക് അതിനോട് ചേർന്നുതന്നെ ആഘോഷങ്ങളിലൂടെയും അലങ്കാരങ്ങളിലൂടെയും പുതിയ വര്‍ഷവും വന്നുകയറുമ്പോൾ കാർണിവലോളം മറ്റൊരു സമ്മാനം കൊച്ചിക്കു നല്കുവാനില്ല.

Cochin Carnival 2022

കൊച്ചിയിലെ ന്യൂ ഇയർ സ്വപ്നങ്ങൾ പൂർത്തിയാകണമെങ്കിൽ അതിനു കാര്‍ണിവൽ കൂടിയേ തീരൂ. വർഷാവസാന വൈകുന്നേരം മുതൽ ഇവിടെയെത്തിച്ചേരുന്ന ആയിരങ്ങൾ അതിനു സാക്ഷ്യാണ്. വൈവിധ്യ സംസ്കാരം നിറഞ്ഞ കൊച്ചിയുടെ മണ്ണിൽ, ആരെയും മാറ്റിനിർത്താതെ, എല്ലാവരെയും ഒരുമിച്ച് ചേർത്തു നിർത്തിയുള്ള ഒരാഘോഷമെന്ന നിലയിലാണ് കാർണിവലിനെ ഇവിടെ കാണുന്നത്. കൊച്ചിയിലെ സാധാരണക്കാരായ ആളുകളുടെ സാധാരണ ആഘോഷമായി തുടങ്ങി ഇന്ന് വളർന്ന് ലോകം കാത്തിരിക്കുന്ന പുതുവർഷാഘോഷങ്ങളിൽ ഒന്നായി ഇന്നത്തെ കൊച്ചി കാര്‍ണിവൽ മാറിയിട്ടുണ്ട്.

കൊച്ചിൻ കാർണിവൽ 2022

കഴിഞ് രണ്ടു വർഷം കൊവിഡ് ഇല്ലാതാക്കിയെങ്കിലും 2022 ലെ കൊച്ചിൻ കാര്‍ണവൽ അതിന്‍റെ ക്ഷീണങ്ങളെല്ലാം മാറ്റുവാനായി എത്തുന്ന ആഘോഷമാണ് 2022ലെ കാർണിവൽ. 39-ാമത് കൊച്ചിൻ കാർണിവൽ വമ്പൻ ചടങ്ങുകളോടെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഡിസംബർ 18 ന് തുടങ്ങിയ ആഘോഷങ്ങൾ 2023 ജനുവരി 1 വരെ നീണ്ടു നിൽക്കും.

Cochin Carnival

വ്യത്യസ്തമായ പരിപാടികൾ

വൈവിധ്യമാർന്ന പരിപാടികളാണ് കാർണിവലിന്റെ ജീവൻ. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളാണ് ഇവിടെ കാണുന്നത്.
ഡിസംബർ 27ന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ സ്കൂൾ ബാൻഡ് മത്സരവും ഗാനമേളയും പള്ളത്ത് രാമൻ ഓപ്പൺ എയർ തിയേറ്ററിൽ ചവിട്ടു നാടകം, 28ന് വാസ്കോഡ ഗാമ സ്ക്വയറിൽ തരംഗ് മെഗാ മ്യൂസിക്കൽ നൈറ്റ്, പരേഡ് ഗ്രൗണ്ടിൽ ഫാഷൻ ഷോയും ഡാൻസും, 29ന് പരേഡ് ഗ്രൗണ്ടിൽ മ്യൂസിക് ബാൻഡ് ഷോ, 30ന് പരേഡ് ഗ്രൗണ്ടിൽ ഡിജെ ഷോ, 31ന് രാത്രി 12 മണിക്ക് പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കൽ, ജനുവരി ഒന്നാം തിയതി ഫോർട്ട് കൊച്ചി വേളിയിൽ നിന്നും പരേഡ് ഗ്രൗണ്ടിലേക്ക് കാർണിവൽ റാലി എന്നിവ ഉണ്ടാകും.

ഗോവയെ കടത്തിവെട്ടി കേരളം, ട്രെൻഡിങ്ങിൽ വടക്കു കിഴക്കൻ ഇന്ത്യ, 2022 ലെ യാത്രകളിലൂടെഗോവയെ കടത്തിവെട്ടി കേരളം, ട്രെൻഡിങ്ങിൽ വടക്കു കിഴക്കൻ ഇന്ത്യ, 2022 ലെ യാത്രകളിലൂടെ

പാപ്പാഞ്ഞിയെ കത്തിക്കൽ

കാർണിവൽ ആഘോഷങ്ങളുടെ പ്രധാനപ്പെട്ട കാഴ്ച പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങാണ്. പോർച്ചുഗീസ് ആഘോഷങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നടത്തുന്ന , വൃദ്ധനായ ഒരു മനുഷ്യന്റെ രൂപത്തിൽ ഒരുക്കുന്ന ഭീമാകാരമായ കോലം കത്തിക്കുന്ന ചടങ്ങാണിത്. ഫോര്‍ട്ട് കൊച്ചി ബീച്ചിനു സമീപത്തായി ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ രാത്രി കൃത്യം 12.00 മണിക്ക് കത്തിക്കും. ആയിരക്കണക്കിന് ആളുകളാണ് ഇത് കാണുവാന്‍ മാത്രമാി ഫോർട്ട് കൊച്ചിയിലേക്ക് എത്തുന്നത്.

Cochin Carnival 2022

കൊച്ചിയിൽ യാത്രാ നിയന്ത്രണം

കൊച്ചിൻ കാർണിവൽ, ബിനാലെ, പുതുവത്സരാഘോഷം തുടങ്ങിയവ പരിഗണിച്ച് ഫോർട്ട് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഡിസംബർ 31ന് രാവിലെ പത്ത് മണി മുതൽ ജനുവരി രണ്ട് കാവിലെ വരെയാണ് നിയന്ത്രണം ഉള്ളത്, പശ്ചിമകൊച്ചി ഒഴികെയുള്ള പ്രദേശങ്ങളിലിൽ നിന്നു വരുന്ന സ്വകാര്യ വാഹനങ്ങളെ തോപ്പുംപടി ബി.ഒ.ടി പാലം കടത്തിവിടില്ല. ഈ വാഹനങ്ങൾ ഐലൻഡ് പ്രദേശത്ത് പാർക്ക് ചെയ്യണം. എന്നാൽ സ്വകാര്യ യാത്ര ബസുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. നിയന്ത്രണ സമയം മുഴുവനും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.

31 മുതൽ വൈപ്പിനിൽനിന്ന് ആളുകളെ മാത്രമേ റോ റോയിൽ പ്രവേശിപ്പിക്കൂ. റോ റോ ജെട്ടി വഴി പോകുന്ന, ഫോർട്ട്കൊച്ചിയിൽനിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകളെയും ഒഴിവാക്കും.

പാപ്പാ‌‍ഞ്ഞിയെ കത്തിക്കാം...കാർണിവൽ കൂടാംപാപ്പാ‌‍ഞ്ഞിയെ കത്തിക്കാം...കാർണിവൽ കൂടാം

ന്യൂ ഇയർ ഊട്ടിയിൽ ആയാലോ?ടൈഗർ ഹിൽ കയറി അവലാഞ്ചെ കണ്ട് ഓ വാലി വഴിയൊരു കിടിലൻ യാത്രന്യൂ ഇയർ ഊട്ടിയിൽ ആയാലോ?ടൈഗർ ഹിൽ കയറി അവലാഞ്ചെ കണ്ട് ഓ വാലി വഴിയൊരു കിടിലൻ യാത്ര

ചിത്രങ്ങൾക്ക് കടപ്പാട്: കൊച്ചിൻ കാർണിവൽ വെബ്സൈറ്റ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X