Search
  • Follow NativePlanet
Share
» »വര്‍ഷത്തിലൊരിക്കല്‍ മാത്രം തങ്കമായി മാറും നന്ദി

വര്‍ഷത്തിലൊരിക്കല്‍ മാത്രം തങ്കമായി മാറും നന്ദി

By Elizabath

മലനിരകള്‍ തിങ്ങിനിറഞ്ഞ തിരുവണ്ണാമലൈ ആരെയും ആകര്‍ഷിക്കുന്ന തനി തമിഴ്‌നാടന്‍ ഗ്രാമമാണ്. തീര്‍ഥാടന വിനോദസഞ്ചാര മേഖലയില്‍ തങ്ങളുടേതായ പങ്കു വഹിക്കുന്ന തിരുവണ്ണാമലൈ ക്ഷേത്രങ്ങള്‍ കൊണ്ടും ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍ കൊണ്ടും ഏറെ വ്യത്യസ്തമാണ്. തിരുവണ്ണാമലൈ അരുണാചലേശ്വറിന്റെ ഗ്രാമമായ ഇവിടം മറ്റൊരത്ഭുതത്തിനും സാക്ഷിയായ ഇടമാണ്. തിരുവണ്ണാമലൈയെ വ്യത്യസ്തമാക്കുന്ന കാര്യങ്ങള്‍ നിരവധിയുണ്ട്.പരമശിവന്റെ വാമഭാഗം അലങ്കരിക്കുന്നതിനുവേണ്ടി പാര്‍വ്വതി ദേവി തപസ്സു ചെയ്തതെന്നു വിശ്വസിക്കുന്നതും ഇവിടെത്തന്നെയാണ്. തിരുവണ്ണാമലൈയുടെ വിശേഷങ്ങള്‍ അറിയാം...

എവിടെയാണിത്

എവിടെയാണിത്

തിരുവണ്ണാമലൈയുടെ സമീപത്തുള്ള ചെങ്കം ഊരിലാണ് പ്രസിദ്ധമായ ഋഷഭേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

200 വര്‍ഷത്തെ ചരിത്രം

200 വര്‍ഷത്തെ ചരിത്രം

200 വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട ചെങ്കം ഋഷഭേശ്വര്‍ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. ക്ഷേത്രത്തിന്‍രെ നിര്‍മ്മിതിയെപ്പറ്റിയും ഉത്ഭവത്തെപ്പറ്റിയും അധികമൊന്നും അറിയില്ലെങ്കിലും ഒരുപാട് ആളുകള്‍ എത്തുന്ന പ്രസിദ്ധമായ ക്ഷേത്രം തന്നെയാണിത്. ശിവനാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ.

PC:Bijay chaurasia

സ്വര്‍ണ്ണനിറമാകുന്ന നന്ദി

സ്വര്‍ണ്ണനിറമാകുന്ന നന്ദി

ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ നന്ദി വിഗ്രഹമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരേ ഒരു ദിവസം ഇവിടുത്തെ നന്ദി വിഗ്രഹം സ്വര്‍ണ്ണനിറമുള്ളതായി മാറും. ഇത് കാണാനായി നിരവധി വിനോദസഞ്ചാരികളും തീര്‍ഥാടകരും എത്താറുണ്ട്.

PC:Thamizhpparithi Maari

സൂര്യരശ്മി പതിച്ചാല്‍

സൂര്യരശ്മി പതിച്ചാല്‍

തമിഴ് കലണ്ടര്‍ അനുസരിച്ച് അവസാന മാസമായ പൈങ്കുനിമാസത്തിലെ മൂന്നാമത്തെ ദിവസമാണ് കറുത്ത നിറത്തിലുള്ള വിഗ്രഹം സ്വര്‍ണ്ണ നിറത്തിലേക്കു മാറുന്നത്. ആ ദിവസം ഇവിടെ സൂര്യന്റെ രശ്മികള്‍ നേരിട്ട് വിഗ്രഹത്തില്‍ പതിക്കുന്നതുകൊണ്ടാണത്രെ ഇത് സംഭവിക്കുന്നത്.
ഇതിനു സമീപത്തായി വേറെയും വിനോദ സഞ്ചാരകേന്ദ്രങ്ങളുണ്ട്.

വേണുഗേപാല പാര്‍ഥസാരഥി ക്ഷേത്രം

വേണുഗേപാല പാര്‍ഥസാരഥി ക്ഷേത്രം

700 വര്‍ഷം പഴക്കമുള്ള വേണുഗേപാല പാര്‍ഥസാരഥി ക്ഷേത്രം ചെങ്കം ഊരിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈ അണ്ണാമലയാര്‍ ക്ഷേത്രത്തിന്‍രെ ഒരു ചെറു പതിപ്പു കൂടിയാണ് ഈ ക്ഷേത്രം

PC:Iamkarunanidhi

സത്തനൂര്‍ ഡാം

സത്തനൂര്‍ ഡാം

ക്ഷേത്രത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സത്തനൂര്‍ ഡാം തമിഴ്‌നാട്ടിലെ മേജര്‍ ഡാമുകളില്‍ ഒന്നാണ്. പെണ്ണിയാര്‍ റിവര്‍ എന്നും ഇത് വിളിക്കപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ പഞ്ചവത്സര പദ്ധിതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് ഈ ഡാം.

PC:Ersivakm

ക്രൊക്കൊഡൈല്‍ പാര്‍ക്ക്

ക്രൊക്കൊഡൈല്‍ പാര്‍ക്ക്


സത്തനൂര്‍ ഡാമിനു ഉള്ളിലായി സ്ഥിതി ചെയ്യുന്ന ചെറിയൊരു പാര്‍ക്കാണ് ക്രൊക്കൊഡൈല്‍ പാര്‍ക്ക്. ഇതിനടുത്തായി ഒരു ഫിഷ് ഗ്രോട്ടോയും കാണാം. പാര്‍ക്ക് സിനിമാ ഷൂട്ടിങ്ങിനായും ഉപയോഗിക്കാറുണ്ട്.

PC:Jeganila

കുപ്പനത്തം ഡാം

കുപ്പനത്തം ഡാം

1987 ല്‍ നിര്‍മ്മിച്ച കുപ്പനത്തം ഡാം നിര്‍മ്മാണം പാതി മാത്രം പൂര്‍ത്തിയാക്കിയ ഒരു ഡാമാണ്. സൊലൈ നദിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Ersivakm

തീര്‍ഥമലൈ

തീര്‍ഥമലൈ

വിശുദ്ധജലം എന്നര്‍ഥമുള്ള തീര്‍ഥമലൈ തമിഴ്‌നാട്ടിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടുത്തെ കുന്നിന്റെ മുകളിലായാണ് തീര്‍ഥഗിരീശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്‍ അഞ്ച് ഉറവകളാണുള്ളത്. അതില്‍നിന്നുമാണ് ക്ഷേത്രത്തിന് ഈ പേരു ലഭിക്കുന്നത്. തീര്‍ഥഗിരീശ്വര്‍ എന്ന പേരില്‍ ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:Vinoth88

സെഞ്ചി കോട്ട

സെഞ്ചി കോട്ട

തമിഴ്‌നാട്ടിലെ ഇപ്പോഴും നിലനില്‍ക്കുന്ന അപൂര്‍വ്വം കോട്ടകളിലൊന്നാണ് സെഞ്ചി കോട്ട. ഇന്ത്യയിലെ ഏറ്റവും അനിവാര്യമായ കോട്ടകളിലൊന്നായി അറിയപ്പെടുന്ന ഇതിനെ ട്രോയ് ഓഫ് ദ ഈസ്റ്റ് എന്നാണ് ബ്രിട്ടൂഷുകാര്‍ വിളിച്ചിരുന്നത്.
ഒന്‍പതാം നൂറ്റാണ്ടില്‍ ചോള രാജാക്കന്‍മാരാണ് ഈദ്യമായി ഇവിടെ കോട്ടയ്ക്ക് അടിത്തറയൊരുക്കുന്നത്.

PC:Unknown

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more