സ്വാതന്ത്ര്യ ദിനം 2024: ഓരോ സ്വാതന്ത്ര്യ ദിനവും ഓർമ്മപ്പെടുത്തലുകളാണ്. വൈദേശിക ശക്തികളുടെ ഭരണത്തിൽ നിന്നും മോചനം നേടായി ജീവൻ പോലും ബലി നല്കി അഹോരാത്രം അധ്വാനിച്ച സാധാരണക്കാരും നേതാക്കളും നടത്തിയ അസാധാരണമായ യാത്രയുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണിത്. ആ പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുന്ന നിരവധി ചരിത്രയിടങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. സ്വാതന്ത്ര്യ സമയ പോരാട്ടങ്ങളെ അടയാളപ്പെടുത്തിയ ഈ ഇടങ്ങൾ നമ്മൾ കടന്നു വന്ന വഴിയുടെ അടയാളമായി നിലകൊള്ളുന്നു.
ഖുർദാ കോട്ടയുടെ മതിലുകള് മുൽ ജാലിയൻ വാലാബാഗിന്‍റെ ദുരന്തഭൂമികൾ വരെയുള്ള നൂറുകണക്കിന് ഇടങ്ങൾ സ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിന്‍റെ അന്വേഷണത്തിന് ഊർജം പകർന്ന ഇടങ്ങളായി നിൽക്കുന്നു. ഇന്ത്യയുടെ നിരന്തരമായ പോരാട്ടത്തിൻ്റെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്ന ഈ ഐതിഹാസിക ഇടങ്ങൾ നമുക്ക് പരിചയപ്പെടാം.

അഞ്ചുതെങ്ങ് കോട്ട
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കേരളത്തിന്‍റെ ഇടപെടലുകളെക്കുറിച്ച് പറയുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ട. രാജ്യത്തെ ആദ്യ അധിനിവേശ സമരമായിരുന്ന 1721ലെ ആറ്റിങ്ങൽ കലാപം നടന്നത് അഞ്ചുതെങ്ങിലാണെന്നാണ് ചരിത്രം പറയുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ആറ്റിങ്ങൾ കോട്ടക്ക് കപ്പലുകൾക്ക് വഴികാട്ടാനുള്ള സിഗ്നൽ തെളിയിക്കുന്നതു മുതൽ ആയുധം സൂക്ഷിക്കുന്നതും വരെ നിരവധി ദൗത്യങ്ങൾ പലകാലങ്ങളിലായി ഉണ്ടായിരുന്നു. കുരുമുളക് കമ്പനിയുടെ കുത്തകയായതോടെ നാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരായി. 1697 ൽ ആയിരുന്നു ഇത്. പിന്നീട്
ഇതിന്റെ തുടർച്ചയെന്നോണം 1721ലെ ആറ്റിങ്ങൽ കലാപം ചരിത്രത്തില് ഇടം നേടി.
ഖുർദാ ഫോർട്ട് (1803)
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് ഒഡീഷയിലെ ഖുർദാ ഫോർട്ട്. ബംഗാൾ കീഴടക്കിയതിനുശേഷം വിപുലീകരണ പരിപാടിയുടെ ഭാഗമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒഡീഷയെ പിടിച്ചെടുത്തു. ഡീഷയിലെ ഇന്നത്തെ ഖോർധ ജില്ലയായ ഖുർദയിലെ പൈക (യോദ്ധാക്കളുടെ സമൂഹം) വിദേശ ഭരണം അടിച്ചേൽപ്പിക്കുന്നതിനെതിരെ കലാപം നടത്തി. 1803-ൽ ഖുർദാ കോട്ടയ്‌ക്കെതിരായ ബ്രിട്ടീഷ് ആക്രമണം സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്‍റെ ഉദാഹരണമാണ്.
1803 സെപ്റ്റംബറിൽ കേണൽ ഹാർകോർട്ടിന്‍റെ നേതൃത്വത്തിൽ ഒരു സായുധ സേന മദ്രാസ് പ്രസിഡൻസിയിൽ നിന്ന്മണിക്പട്ടണയിലേക്ക് മുന്നേറിയതോടെയാണ് ഒഡീഷയിലെ ബ്രിട്ടീഷ് ആക്രമണം ആരംഭിച്ചത്. മറാത്തകളും പ്രാദേശിക സേനയും ചെറുത്തു നിന്നുവെങ്കിലും ആഴ്ചകൾക്കുള്ളിൽ ബ്രിട്ടീഷുകാർ മിക്കവാറും എല്ലാ ഒഡിയ പ്രദേശങ്ങളും കൈവശപ്പെടുത്തി.
ബാംഗ്ലൂർ ഫോർട്ട്, ബെംഗളൂരു (1791)
മൂന്നാം മൈസൂർ യുദ്ധത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച ബാംഗ്ലൂർ കോട്ട കെമ്പഗൗഡയാണ് നിർമ്മിച്ചത്. മൂന്നാം മൈസൂർ യുദ്ധത്തിൽ (1790-1792) ബാംഗ്ലൂർ ഉപരോധത്തിൽ 1791 മാർച്ച് 21 ന് കോൺവാലിസ് പ്രഭുവിൻ്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം കോട്ട പിടിച്ചെടുത്തു. ടിപ്പു സുൽത്താനെതിരെ യുദ്ധം ചെയ്തപ്പോൾ കോട്ടയുടെ ഒരു ഭാഗം ബ്രിട്ടീഷുകാരുടെ ബോംബാക്രമണത്തിന് വിധേയമായിരുന്നു. ബാംഗ്ലൂർ കോട്ട പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം സാധനങ്ങൾ നിറയ്ക്കുകയും ശ്രീരംഗപട്ടണം ആക്രമിക്കാൻ കഴിയുന്ന തന്ത്രപ്രധാനമായ ഒരു താവളം നേടുകയും ചെയ്തു.
ചെങ്കോട്ട, ഡൽഹി (1857)
ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിർണായക സ്ഥലമാണ് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച ഡൽഹിയിലെ ചെങ്കോട്ട. എന്നാൽ കാലങ്ങളോളം ബ്രിട്ടീഷ് നിയന്ത്രണത്തിന്‍റെ അടയാളായി ചെങ്കോട്ട മാറിയിട്ടുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് കോട്ടയുടെ പ്രതിരോധ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. തുടർന്ന് ഇത് പട്ടാളക്കാരുടെ കേന്ദ്രമായി മാറി. രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തിനുശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മുഗൾ പ്രദേശങ്ങളുടെ ഭരണം ഏറ്റെടുക്കുകയും ചെങ്കോട്ടയിൽ ഒരു റസിഡൻ്റിനെ സ്ഥാപിക്കുകയും ചെയ്തു. കലാപം പരാജയപ്പെട്ടതിനുശേഷം, ബഹദൂർ ഷാ രണ്ടാമൻ സെപ്റ്റംബർ 17-ന് കോട്ട വിട്ട് ബ്രിട്ടീഷ് സൈന്യത്തിന്‌റെ പിടിയിലായി.
മംഗൾ പാണ്ഡേ പാർക്ക്, ബാരക്ക്പൂർ (1857)
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പഠിക്കുമ്പോൾ ആദ്യം കണ്ടെത്തുന്ന പേരുകളിലൊന്നാണ് മംഗൾ പാണ്ഡേ. ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി ഇദ്ദേഹം അറിയപ്പെടുന്നു.
1857-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ മംഗൾ പാണ്ഡെ ശബ്ദമുയർത്തിയ സ്ഥലമാണ് മംഗൾ പാണ്ഡെ പാർക്ക്. ബ്രിട്ടീഷുകാർക്കെതിരെ കലാപം ഉയർത്തിയ അദ്ദേഹം ബാരക്പൂർ കന്‍റോൺമെന്‍റിലെ സൈനികനായിരുന്നു.ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ശിപായി ലഹളയ്ക്ക് കാരണമായത്. ഈ പാർക്കിൽ മംഗൾ പാണ്ഡെയുടെ ഒരു പ്രതിമയും പാർക്കിൽ അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകവും ഉണ്ട്. മംഗൾ പാണ്ഡെയുടെ പ്രതിമയ്ക്ക് മുന്നിൽ ആദരസൂചകമായി തുമ്പിക്കൈ ഉയർത്തുന്ന ഒരു ചെറിയ ആനയുടെ പ്രതിമയുണ്ട്.
ഝാൻസി റാണി കാ കില (1858)
ചന്ദേല രാജാക്കന്മാരുടെ ഭരണകാലത്തെ ഒരു കോട്ടയായിരുന്നു ഝാൻസി റാണി കാ കില. ബ്രിട്ടീഷ് ഭരണത്തിനെതിരായ റാണി ലക്ഷ്മി ബായിയുടെ കലാപത്തിന് ഇത് പ്രസിദ്ധമാവുകയും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയും ചെയ്തു. 1858 മാർച്ചിലും ഏപ്രിലിലും ഝാൻസിയെ ജനറൽ ഹ്യൂഗ് റോസിന്‍റെ കമ്പനി സൈന്യം ഉപരോധിക്കുകയും 1858 ഏപ്രിൽ 4-ന് പിടികൂടുകയും ചെയ്തു. റാണി ലക്ഷ്മി ബായി ധീരമായി പോരാടുകയും പിന്നീട് റോസിന്‍റെ സൈന്യം നഗരം കൊള്ളയടിക്കപ്പെടുന്നതിന് മുമ്പ് കോട്ടയിൽ നിന്ന് കുതിരപ്പുറത്ത് കയറി രക്ഷപ്പെടുകയും ചെയ്തു. 1861-ൽ ബ്രിട്ടീഷ് ഗവൺമെന്‍റ് ഗ്വാളിയോർ കോട്ടയ്ക്കുവേണ്ടി ഗ്വാളിയോറിലെ മഹാരാജാവ് ജയാജിറാവു സിന്ധ്യയ്ക്ക് ഝാൻസി കോട്ടയും ഝാൻസി നഗരവും നൽകിയെങ്കിലും എന്നാൽ ബ്രിട്ടീഷുകാർ 1886-ൽ ഝാൻസിയെ തിരിച്ചുപിടിച്ചു.
ലഖ്‌നൗ റെസിഡൻസി (1858)
1857-ലെ കലാപകാലത്ത് ബ്രിട്ടീഷ് നിവാസികൾക്ക് ലക്‌നൗ റെസിഡൻസി ഒരു അഭയകേന്ദ്രമായി പ്രവർത്തിച്ചു. 1780-നും 1800-നും ഇടയിലാണ് ഇത് നിർമ്മിച്ചത്. 1857 ജൂലൈ 1 നും നവംബർ 17 നും ഇടയിൽ, ഇന്ത്യൻ കലാപത്തിന്‍റെ ഭാഗമായ ലഖ്‌നൗ റെസിഡൻസി ഉപരോധത്തിന് വിധേയമായിരുന്നു . 1858 മാർച്ചിൽ ലഖ്‌നൗ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരിച്ചുപിടിച്ചു.
ജാലിയൻ വാലാബാഗ്, അമൃത്സർ (1919)
ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ കൂട്ടക്കൊലകളിലൊന്നാണ് ജാലിയൻ വാലാബാഗിൽ 1019 ൽ സംഭവിച്ചത്. മൂന്നു വശവും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ജാലിയന് വാലാബാഗിൽ 1919 ഏപ്രിൽ 13 ന് കൂടിച്ചേർന്ന പ്രതിഷേധക്കാരെ വെടിയുതിർക്കാൻ ജനറൾ ഡയർ പട്ടാളക്കാർക്ക് ഉത്തരവ് നല്കുകയായിരുന്നു, വെടിയുണ്ടകൾ തീരുന്നത് വരെ സൈന്യം വെടിയുതിർത്തു. കൊല്ലപ്പെട്ടവരുടെ എണ്ണം 379 മുതൽ 1,500 വരെയുണ്ടന്നാണ് കണക്ക്. കൊളോണിയൽ ക്രൂരതയുടെ ഉഗ്രമായ ഓർമ്മപ്പെടുത്തലായി വെടിപ്പാടുകൾ ഇന്നും അവിടെ സൂക്ഷിച്ചിരിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














