Search
  • Follow NativePlanet
Share
» »ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

റോഡ് ട്രിപ്പുകള്‍ എല്ലായ്പ്പോഴും കുറേയേറെ തയ്യാറെടുപ്പുകളുടേതാണ്. യാത്ര തുടങ്ങുന്നചിനു മുമ്പുള്ള തയ്യാറെടുപ്പുകളും ഒരുക്കങ്ങളും കൃത്യമായാല്‍ മാത്രമേ, അല്ലലില്ലാതെ യാത്ര പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ. റോഡ് യാത്രകളില്‍ സാധാരണയായി സംഭവിക്കുന്ന അബന്ധങ്ങളെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കിയാല്‍ മാത്രമേ നമ്മുടെ യാത്രകളില്‍ അത് ഒഴിവാക്കുവാന്‍ സാധിക്കൂ. യാത്ര തുടങ്ങിയതിനു ശേഷം ഓര്‍ത്ത് വിഷമിക്കുന്നതിനേക്കാള്‍ നല്ലത് യാത്രയ്ക്കു മുന്‍പേ കാര്യങ്ങള്‍ ശരിയാക്കുന്നതാണല്ലോ...

 വാഹനം ശരിയാക്കാം

വാഹനം ശരിയാക്കാം

റോഡ് ട്രിപ്പുകള്‍ ചെറുതായാലും വലുത് ആയാലും യാത്രയ്ക്കുപയോഗിക്കുന്ന വാഹനം പൂര്‍ണ്ണമായും കണ്ടീഷനിലുള്ളതായിരിക്കണം. യാത്രയിലെ ഏറ്റവും മികച്ച സുഹൃത്തും ഏറ്റവും വില്ലനുമാകുവാന്‍ വാഹനങ്ങള്‍ക്ക് സാധിക്കും. ടയറും ഓയിലും ബ്രേക്കും ബാറ്ററിയും എന്‍ജിനുമെല്ലാം കൃത്യമായി സര്‍വ്വീസ് ചെയ്യുകയും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുകയും വേണം. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ലവ സാധുവാണെന്ന് ഉറപ്പു വരുത്തുക.

വീടുവിട്ടിറങ്ങുമ്പോള്‍

വീടുവിട്ടിറങ്ങുമ്പോള്‍

ദിവസങ്ങള്‍ നീളുന്ന യാത്രകളില്‍ ചിലപ്പോള്‍ നമ്മുടെ വീട് അടച്ചിടേണ്ടി വന്നേക്കാം. അടുത്ത ബന്ധുക്കളോട് ഇതിനെപ്പറ്റി സൂചിപ്പിക്കുകയും അയല്‍ക്കാരെ യാത്രയുടെ വിവരങ്ങളും അത്യാവശ്യം കാര്യങ്ങളും ധരിപ്പിക്കുവാന്‍ മറക്കരുത്. ആവശ്യമെങ്കില്‍ പവര്‍ പൂര്‍ണ്ണമായും ഓഫ് ചെയ്യാം. ചെടികള്‍ക്കും മറ്റും പരിചരണം ആവശ്യമാണങ്കില്‍ അതിനായി ആളുകളെ ഏര്‍പ്പെടുത്തുവാനും മറക്കരുത്.

മാപ്പും ആപ്പും പിന്നെ!!

മാപ്പും ആപ്പും പിന്നെ!!

യാത്രകളില്‍ ഇന്‍റര്‍നെറ്റിനെ പൂര്‍ണ്ണമായും പലപ്പോഴും ആശ്രയിക്കുവാന്‍ സാധിച്ചുവെന്നു വരില്ല. അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്രയാണെങ്കില്‍ എത്രമാത്രം നെറ്റ്വര്‍ക്കിനെ ആശ്രയിക്കുവാന്‍ സാധിക്കുമെന്ന് മുന്‍കൂട്ടി പറയുവാനും സാധിക്കില്ല. അങ്ങനെയുള്ളപ്പോള്‍ യാത്രയ്ക്കു വേണ്ടി വരുന്ന മാപ്പും റൂട്ടും പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളുമെല്ലാം നേരത്തെ തന്നെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. ഓഫ് ലൈന്‍ നാവിഗേഷന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ മറക്കരുത്. മൊബൈലിലെ ആപ്പ് സെറ്റിങ്സില്‍ ഡാറ്റാ യൂസേജ് ലിമിറ്റ് ചെയ്യുന്നതും ഉപകാരപ്രദമായിരിക്കും.

വീണ്ടും ടെക്നോളജി

വീണ്ടും ടെക്നോളജി

ഇപ്പോഴത്തെ യാത്രകളില്‍ നമ്മള്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് ടെക്നോളജിയെയാണ്. കാര്‍ ചാര്‍ജര്‍ മുതല്‍ യാത്രകളില്‍ ടെക്നോളജിയെ നമ്മള്‍ ആശ്രയിക്കുന്നു. എന്തുതന്നെയായാലും യാത്രയില്‍ ഒരു മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍ എടുക്കുവാന്‍ മറക്കരുത്. ഇടയ്ക്കിടെ ഫോണെടുത്ത് മാപ്പില്‍ നോക്കുന്നതിനു പകരം ഈ ഹോള്‍ഡറില്‍ ഫോണ്‍ വെച്ചാല്‍ എളുപ്പത്തില്‍ കാണുകയും ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധ മാറുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്യാം.

ഭക്ഷണവും കൂളറും

ഭക്ഷണവും കൂളറും

ആകര്‍ഷകമായ രൂപത്തിലും വിലയിലും വഴിനീളെ ഭക്ഷണങ്ങള്‍ ലഭിക്കുമെങ്കിലും വീട്ടില്‍ നിന്നും അത്യാവശ്യം കുറച്ചു സാധനങ്ങള്‍ എടുക്കാം. പച്ചയ്ക്കു കഴിക്കുവാന്‍ പറ്റുന്ന പച്ചക്കറികളും മറ്റും ചെറിയ കൂളറില്‍ കരുതാം. കൂടാതെ പഴം, ഉണങ്ങിയ പഴങ്ങള്‍, ബ്രെഡ്, എളുപ്പത്തില്‍ കേടാവാത്ത പലഹാരങ്ങള്‍ എന്നിവയും കരുതാം.

വണ്ടി ഓര്‍ഗനൈസ് ചെയ്യാം

വണ്ടി ഓര്‍ഗനൈസ് ചെയ്യാം

നമ്മുടെ സ്വന്തം യാത്രയും വാഹനവും ആണല്ലോ എന്നു കരുതി തോന്നിയതുപോലെ എല്ലാം വണ്ടിയില്‍ കയറ്റാതെ ശ്രദ്ധിക്കുക. ആവശ്യത്തിനനുസരിച്ച് വേണം സാധനങ്ങള്‍ വയ്ക്കുവാന്‍. ടിഷ്യൂ പേപ്പറും ടൗവ്വലും സാനിറ്റൈസറുമെല്ലാം കയ്യെത്തുന്ന ദൂരത്തില്‍ തന്നെ വയ്ക്കുക. മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുവാനായി പ്രത്യേക ബാഗ് തന്നെ കരുതുക.

 പ്ലാന്‍ ചെയ്യാം

പ്ലാന്‍ ചെയ്യാം

റോഡ് ട്രിപ്പിംഗിന്റെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നാണ് ഏത് നിമിഷവും നിർത്താനും പര്യവേക്ഷണം ചെയ്യാനും വഴിതിരിച്ചുവിടാനുമുള്ള സ്വാതന്ത്ര്യം. നിങ്ങൾ നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ പദ്ധതിയിൽ നിന്ന് വ്യതിചലിക്കാൻ കഴിയും, എന്നാൽ നിങ്ങളുടെ യാത്ര പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സമയത്തിന് മുമ്പായി ചില ഗവേഷണങ്ങൾ നടത്തുന്നത് നല്ലതാണ്. റൂട്ട് തിരഞ്ഞെടുക്കുന്നതിനു മുന്‍പ് നേരത്തെ ഈ വഴി പോയിട്ടുള്ളവരുമായി ആലോചിച്ചി തീരുമാനങ്ങളെടുക്കാം.

നിര്‍ത്താതെയുള്ള യാത്ര വേണ്ട!

നിര്‍ത്താതെയുള്ള യാത്ര വേണ്ട!

ഡെസ്റ്റിനേഷന്‍ പ്ലാന്‍ ചെയ്ത് യാത്ര തുടങ്ങിയാല്‍ ചിലര്‍ പിന്നെ അവിടെ എത്തിയിട്ടേ വണ്ടി നിര്‍ത്തൂ. പക്ഷേ, അങ്ങനെ ചെയ്താല്‍ നി. സൈഡ് ട്രിപ്പുകളും ഹൈവേ ആകർഷണങ്ങളും റോഡ് ട്രിപ്പിംഗിന്റെ ഒരു വലിയ ഭാഗമാണ്. കാഴ്ചകള്‍ കണ്ട് അത് ആസ്വദിച്ച് തന്നെ വേണം റോഡ് യാത്രകള്‍ പോകുവാന്‍

റോഡ് ട്രിപ്പ് എമര്‍ന്‍സി കിറ്റ്

റോഡ് ട്രിപ്പ് എമര്‍ന്‍സി കിറ്റ്

റോഡ് ട്രിപ്പുകളില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കാത്തവയാണ് എമര്‍ജന്‍സി കിറ്റ്. അധിക ബാറ്ററികൾ, ഒരു ടയർ പ്രഷർ ഗേജ്, ജമ്പർ കേബിളുകൾ, ഒരു കാർ ബാറ്ററി ചാർജർ (അല്ലെങ്കിൽ സ്പെയർ ബാറ്ററി), അധിക വെള്ളം, കുറച്ച് എനർജി ബാറുകൾ, ചില പ്രഥമശുശ്രൂഷ അവശ്യവസ്തുക്കൾ -കത്രിക , ബാന്‍ഡ് എയ്ഡ്, മുറിവിനുള്ള മരുന്നുകള്‍ എന്നിവ കരുതുവാന്‍ മറക്കരുത്.

ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

മഹാമാരിക്കാലത്തെ റോഡ് യാത്രകള്‍, കരുതലുകള്‍ അവസാനിക്കുന്നില്ല!!മഹാമാരിക്കാലത്തെ റോഡ് യാത്രകള്‍, കരുതലുകള്‍ അവസാനിക്കുന്നില്ല!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X