Search
  • Follow NativePlanet
Share
» »ഡൽഹി- അമൃത്സർ വന്ദേ ഭാരത് യാത്ര വെറും അഞ്ചര മണിക്കൂറിൽ! ഭക്ഷണം ഉൾപ്പെടെ 'സ്റ്റാർ' യാത്ര.. ഇത് പൊളിക്കും!

ഡൽഹി- അമൃത്സർ വന്ദേ ഭാരത് യാത്ര വെറും അഞ്ചര മണിക്കൂറിൽ! ഭക്ഷണം ഉൾപ്പെടെ 'സ്റ്റാർ' യാത്ര.. ഇത് പൊളിക്കും!

വന്ദേ ഭാരത് ട്രെയിനുകളുടെ സമയമാണിത്. പത്തും പന്ത്രണ്ടും എടുത്തിയിരുന്ന യാത്രാ സമയത്തെ പകുതിയോളം കുറച്ച് കൊണ്ടുവരുവാൻ അതിവേഗ ട്രെയിനുകൾക് സാധിക്കുന്നു. സമയം മാത്രമല്ല, മികച്ച യാത്രയും മറ്റെങ്ങുമില്ലാത്ത സൗകര്യങ്ങളും ലഭിക്കുമെന്നതു കൊണ്ട് കൂടിയ നിരക്ക് നല്കിയ യാത്ര ചെയ്യുവാനും ആളുകളും റെഡിയാണ്. ഇപ്പോഴിതാ, സ്ഥിരം യാത്രികർക്കും വിനോദ സഞ്ചാരികൾക്കും വളയെ പ്രയോജനകരമായ മറ്റൊരു വന്ദേ ഭാരത് ട്രെയിൻ കൂടി ആരംഭിച്ചിരിക്കുകയാണ്. ഡൽഹി-അമൃത്സർ വന്ദേ ഭാരത് എക്സ്പ്രസ്.

രാജ്യത്തെ ഏറ്റവും പുതിയ വന്ദേ ഭാരത് സർവീസുകളിലൊന്നാണ് ഡൽഹി-അമൃത്സർ വന്ദേ ഭാരത് എക്സ്പ്രസ് 22488/22487. തലസ്ഥാനം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പോകുന്ന ഇടങ്ങളിലൊന്നായ സുവർണ്ണ ക്ഷേത്രനഗരമായ അമൃത്സറിലേക്കുള്ള യാത്രകൾ എളുപ്പമാക്കുന്ന സർവീസാണിത്. ഡല്‍ഹിക്കും അമൃത്സറിനും ഇടയിലുള്ള ശതാബ്ദി എക്സ്പ്രസിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ഡൽഹി-അമൃത്സർ വന്ദേ ഭാരത് സര്‍വീസിനെക്കുറിച്ച് വായിക്കാം.

Delhi To Amritsar In Vande Bharat Express

ഡൽഹി-അമൃത്സർ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്

ഡല്‍ഹിയിൽ നിന്നും പഞ്ചാബ് കാണാൻ പുറപ്പെടുന്നവർക്ക് ഏറ്റവും വേഗത്തിൽ എത്തുവാനുള്ള മാർഗ്ഗമാണ് ഡൽഹി-അമൃത്സർ വന്ദേ ഭാരത് എക്സ്പ്രസ് . വെറും അഞ്ചര മണിക്കൂർ സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നത് യാത്രക്കാർക്ക് കുറച്ചൊന്നുമല്ല സമയലാഭം നല്കുന്നത്. അതേസമയം മറ്റു ട്രെയിനുകളാവട്ടെ, ആറര മണിക്കൂർ മുതൽ 12 മണിക്കൂർ വരെ സമയമെടുത്താണ് ഈ യാത്ര പിന്നിടുന്നത്. ജനുവരി 6 മുതൽ ഡൽഹി-അമൃത്സർ-ഡൽഹി വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചു കഴിഞ്ഞു.

അമൃത്സർ-ഡൽഹി വന്ദേ ഭാരത് 22488

അമൃത്സർ-ഡൽഹിവന്ദേ ഭാരത് അമൃത്സറിൽ നിന്നും രാവിലെ 8.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് ഡൽഹിയിൽ എത്തും. 05 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാ സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് അമൃത്സർ-ഡൽഹി വന്ദേ ഭാരത്ത് സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1340 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2375 രൂപയുമാണ് നിരക്ക്.

അമൃത്സർ-ഡൽഹി വന്ദേ ഭാരത്, സമയക്രമം

അമൃത്സർ ജംങ്ഷൻ- 8.20 AM
ബിയാസ്- 8.50 AM
ജലന്ധർ കന്‍റോൺമെന്‍റ്- 9.28 AM
പഗ്വാര ജംങ്ഷൻ- 9.43 AM
ലുധിയാന ജംങ്ഷൻ- 10.16 AM
അംബാല കന്‍റോൺമെന്‍റ് ജംങ്ഷൻ-11.34 AM
ഡൽഹി- 1.50 PM

ഡൽഹി-അമൃത്സർ വന്ദേ ഭാരത് 22487

ഡല്‍ഹിയിൽ നിന്നും ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടുന്ന ട്രെയിൻ ലക്ഷ്യസ്ഥാനമായ അമൃത്സറിൽ രാത്രി 9.45ന് എത്തിച്ചേരും. 448 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഡൽഹി-അമൃത്സർ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. എസി ചെയർ കാറിൽ 1280 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2325 രൂപയുമാണ് നിരക്ക്.

ഡൽഹി-അമൃത്സർ വന്ദേ ഭാരത് സമയക്രമം

ഡൽഹി-3.15 PM
അംബാല കന്‍റോൺമെന്‍റ് ജംങ്ഷൻ- 5.27 PM
ലുധിയാന ജംങ്ഷൻ- 6.36 PM
പഗ്വാര ജംങ്ഷൻ- 7.08 PM
ജലന്ധർ കന്‍റോൺമെന്‍റ്- 7.24 PM
ബിയാസ്- 8.01 PM
അമൃത്സർ ജംങ്ഷൻ- 8.45 PM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+