Search
  • Follow NativePlanet
Share
» »ഡല്‍ഹി വരെ വന്ന് ലഡാക്ക് കണ്ടു മടങ്ങാം; 7 ദിവസം ആഘോഷിക്കാം, ഐആർസിടിസി പാക്കേജ് ഇതാ

ഡല്‍ഹി വരെ വന്ന് ലഡാക്ക് കണ്ടു മടങ്ങാം; 7 ദിവസം ആഘോഷിക്കാം, ഐആർസിടിസി പാക്കേജ് ഇതാ

ഡൽഹി ഒരു ട്രാവൽ ഹബ്ബ് ആണ്. രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കു പോകുവാനും വരാനും സാധിക്കുന്ന ഇടം. കാശ്മീരിലേക്ക് പോകണമെങ്കിലും ഉത്തരാഖണ്ഡോ ഹിചാമൽ പ്രദേശോ രാജസ്ഥാനോ പോകണമെങ്കില്‍ ഡൽഹിയിൽ വന്നുവേണം പോകാൻ. അതുകൊണ്ടു തന്നെ ഡല്‍ഹിയിൽ എത്തിക്കിട്ടിയാൽ യാത്രകളൊക്കെ പിന്നെ എളുപ്പമാണ്. അങ്ങനെയെങ്കിൽ ഡല്‍ഹി വരെ വന്ന് ലേയും ലഡാക്കും കണ്ട് വന്നാലോ..

എന്നത്തെയും പോലെ ഐആർസിടിസിയാണ് യാത്രക്കാർക്കായി കിടിലൻ പാക്കേജ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ സമ്മർ ഡെസ്റ്റിനേഷനുകളിലൊന്നായ ലഡാക്ക് കണ്ട് മടങ്ങി വരുവാൻ സാധിക്കുന്ന പാക്കേജ് യാത്രകള്‌ പ്ലാൻ ചെയ്യുവാനു ടിക്കറ്റ് ബുക്ക് ചെയ്യുവാനും ഒക്കെ മടിയുള്ളവർക്ക് ഒന്നുമറിയാതെ, പൈസ കൊടുത്ത് സീറ്റ് ഉറപ്പാക്കി പോകാൻ പറ്റുന്ന യാത്ര കൂടിയാണ്.

Delhi To Leh Ladakh 7 Days IRCTC Tour Package

ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ഷാം താഴ്‌വര, ലേ, നുബ്ര, തുർതുക്, പാങ്കോങ് തുടങ്ങിയ പ്രധാന സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. ലഡാക്ക് പ്രദേശത്തിന്‍റെ മാസ്മരിക സൗന്ദര്യം അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ യാത്രാ പാക്കേജ് ഡൽഹിയിൽ നിന്നാരംഭിച്ച് യാത്രക്കാരെ തിരികെ ഡൽഹിയിൽ എത്തിക്കും. ഡല്‍ഹിയിൽ നിന്ന് ലേയിലേക്കും തിരികെയുമുള്ള വിമാന ടിക്കറ്റ്, നോൺ എസി ബസിൽ സൈറ്റ് സീയിങ്, രാത്രി ഹോട്ടൽ താമസം, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നു.

ലേഹ്-ഷാം താഴ്‌വര-ലേ-നുബ്ര-തുർതക്-താങ് സീറോ പോയിൻ്റ്-നുബ്ര-പാങ്കോങ്-ലേ എന്നീ ക്രമത്തിലാണ് യാത്രയിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നത്. രാവിലെ 7.00 മണിക്ക് ആരംഭിക്കുന്ന യാത്ര 08:40 ന് ലേ എയർപോർട്ടിൽ എത്തിച്ചേരും. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് സമയം ആവശ്യമായതിനാൽ ഒന്നാം ദിവസം പ്രത്യേക യാത്രയൊന്നുമില്ല.

രണ്ടാം ദിവസം ലേ-ശ്രീനഗർ ഹൈവേയിൽ കാഴ്ചകൾ കാണാൻ പോകൽ, ശാന്തി സ്തൂപവും ലേ കൊട്ടാരവും സന്ദർശിക്കുക, ഹാൾ ഓഫ് ഫെയിം (ഇന്ത്യൻ ആർമി വികസിപ്പിച്ച ഒരു മ്യൂസിയം), ഗുരുദ്വാര പത്തർ സാഹിബ് (ഇന്ത്യൻ സൈന്യം നിർമ്മിച്ച് പരിപാലിക്കുന്ന ഒരു ഗുരുദ്വാര) എന്നിവ സന്ദർശിക്കുക, മാഗ്നറ്റിക് ഹിൽ, സിന്ധു, സൺസ്‌കർ നദികളുടെ സംഗമസ്ഥാനം കാണുക, അൽചി മൊണാസ്ട്രി എന്നിവയാണ് രണ്ടാം ദിവസത്തെ കാഴ്ചകൾ.

മൂന്നാം ദിവസം കർദുഖ്ലാ ചുരം വഴി നുബ്പാ വാലി, ദീക്ഷിത്, ഹുണ്ടർ വില്ലേജ് സന്ദർശനം, നുബ്ര വാലിയിൽ രാത്രി താമസം എന്നിവയും നാലാം ദിവസം ടർടുക് താഴ്‌വരയിലേക്കുള്ള യാത്ര, സിയാച്ചിൻ യുദ്ധ സ്മാരകമായ താങ് സീറോ പോയിന്‍റ് സന്ദർശനം, ബാൾട്ടി ഹെറിറ്റേജ് ഹൗസും മ്യൂസിയവും കാണുക, ഫ്രീസ് പോയിൻ്റ് സന്ദർശിച്ച് അന്ന് രാത്രിയിൽ നുബ്രാ വാലിയിൽ തങ്ങുക എന്നിങ്ങനെയാണ് ക്രമം.

അഞ്ചാം ദിവസം പാങ്കോങ്ങിലേക്ക് പോകും. ആറാം ദിവസം പാങ്കോങ് തടാകത്തിൽ സൂര്യോദയ കണ്ട് തിക്‌സി മൊണാസ്ട്രിയും ഷെയ് പാലസും സന്ദർശിച്ച് മടങ്ങും. ഏഴാംദിവസം മടക്കമാണ്. രാവിലെ 09:20 ന് ഫ്ലൈറ്റിൽ കയറി 10:45 ന് ഡൽഹി എയർപോർട്ടിൽ എത്തിച്ചേരും.

ഡൽഹി- ലേ ലഡാക്ക് യാത്രാ തിയതി

മെയ്- 4, 11, 18, 20 , 25 എന്നീ തിയതികളിലും ജൂൺ മാസത്തിൽ 01, 08, 15, 22 , 29 എന്നീ തിയികളിലും യാത്ര പോകും. 52,400/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്കുള്ള നിരക്കാണിത്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 53,000/- രൂപയും സിംഗിൾ ഒക്യുപൻസിയിൽ 58,400/- രൂപയുമാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+