» »തനിയെ യാത്ര ചെയ്യാന്‍ എട്ടു സ്വര്‍ഗ്ഗങ്ങള്‍

തനിയെ യാത്ര ചെയ്യാന്‍ എട്ടു സ്വര്‍ഗ്ഗങ്ങള്‍

Written By: Elizabath

യാത്ര ചെയ്യുന്നതില്‍ രസം കണ്ടെത്തുന്നവര്‍ക്ക് കൂട്ട് ഒരു പ്രശ്‌നമാവില്ല. തനിയെ ഏതു കാട്ടിലും യാത്ര ചെയ്യാനുള്ള ധൈര്യവും കഴിവും ഉണ്ടെങ്കിലും തനിച്ചുള്ള യാത്രകള്‍ക്ക് അനുമിതി നേടിയെടുക്കുക എന്നത് കുറച്ച് കഷ്ടമാണ്. തനിയെ പോയി സുരക്ഷിതമായി തിരിച്ചെത്താന്‍ കഴിയുന്ന യാത്രകള്‍ എല്ലാവരെയും ആകര്‍ഷിക്കുന്താണ്. പ്രത്യേകിച്ചും സോളോ ട്രിപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക്.
അങ്ങനെയാണെങ്കില്‍ തനിച്ചുള്ള യാത്രയ്ക്ക് ഒരുങ്ങിയാലോ..ഇതാ സോളോ ട്രാവലേഴ്‌സിന് ധൈര്യമായി പോയി തിരിച്ചുവരാന്‍ കഴിയുന്ന കിടിലന്‍ സ്ഥലങ്ങള്‍.

 പോണ്ടിച്ചേരി എത്ര കണ്ടാലും അറിഞ്ഞാലും ഒരിക്കലും മടുപ്പിക്കാത്ത കടല്‍ത്തീരമാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത. കൂടാതെ ഫ്രഞ്ച് ആധിപത്യത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങളും വീടുകളും ഒക്കെ യാത്രയുടെ ബോണസായിരിക്കും. http://www.pondytourism.in/upload/files/174e8e7be7132a8d37738616a86620ae.jpeg PC: Official Site

പോണ്ടിച്ചേരി എത്ര കണ്ടാലും അറിഞ്ഞാലും ഒരിക്കലും മടുപ്പിക്കാത്ത കടല്‍ത്തീരമാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത. കൂടാതെ ഫ്രഞ്ച് ആധിപത്യത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങളും വീടുകളും ഒക്കെ യാത്രയുടെ ബോണസായിരിക്കും. http://www.pondytourism.in/upload/files/174e8e7be7132a8d37738616a86620ae.jpeg PC: Official Site

എത്ര കണ്ടാലും അറിഞ്ഞാലും ഒരിക്കലും മടുപ്പിക്കാത്ത കടല്‍ത്തീരമാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത. കൂടാതെ ഫ്രഞ്ച് ആധിപത്യത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങളും വീടുകളും ഒക്കെ യാത്രയുടെ ബോണസായിരിക്കും.

PC: Official Site

പാരഡൈസ് ബീച്ച്

പാരഡൈസ് ബീച്ച്

പോണ്ടിച്ചേരിയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് പാരഡൈസ് ബീച്ച്. പോണ്ടിച്ചേരി നഗരത്തിനോട് ചേര്‍ന്ന് ചുന്നംബരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രാഫേഴ്‌സിനും അല്പം ശാന്തത വേണ്ടവര്‍ക്കും ഇവിടം തിരഞ്ഞെടുക്കാം.

PC:Sanyam Bahga

 ഒറോവില്ല ആശ്രമം

ഒറോവില്ല ആശ്രമം

ബഹളങ്ങളില്‍ നിന്നും മടുപ്പുകളില്‍ നിന്നും മാറി ശാന്തമായി രണ്ടു ദിവസം ചെലവഴിക്കാനാണ് പോണ്ടിച്ചേരി തിരഞ്ഞെടുത്തതെങ്കില്‍ ഒറോവില്ല ആശ്രമം മികച്ച ചോയ്‌സാണ്. യൂണിവേവ്‌സല്‍ ടൗണ്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെയും സംസ്‌കാരങ്ങളെയും അടുത്തറിയാന്‍ ഇതിലും മികച്ചൊരു സ്ഥലമില്ല.

PC:Indianhilbilly

മക്‌ലിയോഡ് ഗഞ്ച്

മക്‌ലിയോഡ് ഗഞ്ച്

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മക്‌ലിയോഡ് ഗഞ്ച് ലിറ്റില്‍ ലാസ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ താമസിക്കുന്ന ടിബറ്റുകാരാണ് ഇങ്ങനെയൊരു പേരിന് മക്‌ലിയോഡ് ഗഞ്ചിനെ അര്‍ഹമാക്കിയത്.
ടിബറ്റിനെക്കുറിച്ചും ബുദ്ധമതത്തെക്കുറിച്ചും ഒക്കെ അറിയാനും പഠിക്കാനും താല്പര്യമുണ്ടെങ്കില്‍ ഇവിടം തിരഞ്ഞെടുക്കാം.

PC:Fredi Bach

വാരണാസി

വാരണാസി

ആത്മീയതയും സംസ്‌കാരവും ഒരുമിച്ച് അനുഭവിക്കണമെന്നുണ്ടെങ്കില്‍ വാരണാസി തിരഞ്ഞെടുക്കാം. രാത്രി യാത്രകള്‍ക്കും തനിച്ചുള്ള യാത്രകള്‍ക്കും ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് വാരണാസി. രാത്രി കാലങ്ങളില്‍ നടക്കുന്ന ആരതിയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യം. മാത്രമല്ല ഇവിടെ പൂജകളും മറ്റു കാര്യങ്ങളും നടക്കുന്ന കല്പടവുകളും ഏറെ പ്രധാനപ്പെട്ടതാണ്. മതപരമായ ചടങ്ങുകള്‍ ഈ കടവുകളിലാണ് നടക്കാറുള്ളത്.

PC: Aminesh.aryan

ആന്‍ഡമാന്‍ നിക്കോബാര്‍

ആന്‍ഡമാന്‍ നിക്കോബാര്‍

കടലിന്റെ സൗന്ദര്യം തേടാന്‍ കൊതിക്കുന്നവരെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. ശാന്തമായി കടലിനെ ആസ്വദിക്കാന്‍ കഴിയുന്നവരാണ് ഇവിടെയെത്താറുള്ളത്. ആള്‍ത്തിരക്കില്ലാത്ത ഇവിടെ നീലക്കടല്‍ എത്ര കണ്ടാലും മതിയാവില്ല.

PC: Flicker

ആന്‍ഡമാനില്‍ കാണാന്‍

ആന്‍ഡമാനില്‍ കാണാന്‍

മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.സ്‌കൂബാ ഡൈവിങ്ങിനും മറ്റ് കടല്‍ വിനോദങ്ങള്‍ക്കും ഇവിടം എറെ പ്രശസ്തമാണ്. കടലിലേക്കിറങ്ങുന്ന കുന്നുകളും വനങ്ങളും കടലിനടിയിലെ കാഴ്ചകളുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC:Dr. K. Vedhagiri

ഋഷികേശ്

ഋഷികേശ്

ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടമാണ് ഋഷികേശ്. യോഗയുടെ ജന്‍മസ്ഥലമായ ഇവിടം ഹിന്ദു വിശ്വാസികളുടെ പുണ്യകേന്ദ്രങ്ങളിലൊന്നാണ്. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രയുടെ തുടക്കസ്ഥാനവും ഇവിടെയാണ്.
പുണ്യസ്ഥലം എന്നതിലുപരിയായി സാഹസിക വിനോദങ്ങളായ ബങ്കീ ജംമ്പിനും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനുമായി ധാരാളം ആളുകളും ഇവിടെ എത്താറുണ്ട്.

PC:Vishal chand rajwar

കുമരകം

കുമരകം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുമരകം. വേമ്പനാട് കായലും വഞ്ചിവീടുകളും ഒക്കെ ചേര്‍ന്ന് സഞ്ചാരികളുടെ സ്വര്‍ഗ്ഗം തന്നെയാണ് ഇവിടം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന, ഭക്ഷണപ്രിയരായ സഞ്ചാരികള്‍ക്ക് പറ്റിയ ഇടം കൂടിയാണിത്.

PC: Sulfis

ഹമ്പി

ഹമ്പി

വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ അവശേഷിക്കുന്ന കല്ലില്‍ കൊത്തിയ പുരാതന പട്ടണമാണ് ഹമ്പി. കര്‍ണ്ണാടകയിലെ ഹോസ്‌പേട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം കല്ലുകളും ശില്പങ്ങളും കഥ പറയുന്ന നാടാണ്.
വാസ്തുവിദ്യയ്ക്ക് പ്രാധാന്യം നലകുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

PC: Manikanteswar Madala

മൂന്നാര്‍

മൂന്നാര്‍

കേരളത്തിന്റെ സ്‌കോട്‌ലന്‍ഡ് എന്നറിയപ്പെടുന്ന മൂന്നാര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നാണ്. പ്രകൃതിരമണീയമായ ഇവിടെ തേയിലത്തോട്ടങ്ങളും ഡാമുകളും വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്റുകളുമാണ് പ്രധാന ആകര്‍ഷണം.

PC: Bimal K C