Search
  • Follow NativePlanet
Share
» »സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്

സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്

അത്രയെളുപ്പമല്ല ഇവിടേക്കുള്ള യാത്ര... മുന്നിലെ പ്രതിബന്ധങ്ങളെ നേരിടുവാനുറച്ച് ബാഗ് പാക്ക് ചെയ്താലും ചില ഘട്ടങ്ങളിലെങ്കിലും അശക്തരായി മാറിയേക്കാം... ഉയരങ്ങളിലേക്ക് കയറും തോറും കുറഞ്ഞു വരുന്ന ഓക്സിജയുെ ശ്വാസമെടുക്കുന്നതിലെ തടസ്സവും പലതവണ പിന്തിരിയുവാന്‍ തോന്നിപ്പിക്കുമെങ്കിലും നിശ്ചയിച്ചുറപ്പിച്ച സാഹസികര്‍ ഇവിടെ എത്തുകതന്നെ ചെയ്യും... പറഞ്ഞുവരുന്നത് ധന്‍കാര്‍ ലേക്ക് ട്രക്കിങ്ങിനെക്കുറിച്ചാണ്... സാഹസിക സഞ്ചാരികള്‍ക്ക് മാത്രം പൂര്‍ത്തീകരികേകുവാന്‍ സാധിക്കുന്ന ഹിമാലയന്‍ ട്രക്കിങ്ങുകളിലൊന്നായ ധന്‍കാര്‍ ട്രെക്കിങിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

ധന്‍കാര്‍

ധന്‍കാര്‍

സഞ്ചാരികളുടെ പ്രത്യേകിച്ച് സ്പിതിയിലെത്തുന്ന സാഹസിക സഞ്ചാരികളുടെ സ്വര്‍ഗ്ഗമായാണ് ധന്‍കാര്‍ അറിയപ്പെടുന്നത്. വളരെ ബുദ്ധിമുട്ടേറിയ അഞ്ച് കിലോമീറ്റര്‍ ദൂരമാണ് യാത്ര ചെയ്യുവാനുള്ളതെങ്കിലും സ്പിതിയിലെത്തുന്നവര്‍ ഈ തടാകം കാണാതെ മടങ്ങില്ല. പ്രകൃതി സ്നേഹികള്‍ക്കും ഹിമാലയന്‍ കാഴ്ചകള്‍ തേടുന്നവര്‍ക്കും ട്രക്കിങ്ങിനായി എത്തുന്നവര്‍ക്കുമെല്ലാം ഇഷ്ടമാകുന്ന ഇടമാണെന്നതില്‍ സംശയമില്ല.

PC:Ayepee99

ധന്‍കാര്‍ തടാകം

ധന്‍കാര്‍ തടാകം

ഹിമാചൽ പ്രദേശിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ് സ്പിതി വാലിയില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് ധങ്കർ തടാകം. 4,140 മീറ്റർ ഉയരത്തിൽ, ലാഹോൾ-സ്പിതി ജില്ലയിലെ ധന്‍കാർ മഠത്തിന് മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആശ്രമത്തില്‍ നിന്നുംഒരു ട്രെക്കിംഗ് വഴി ആണ് ഇവിടേക്ക് എത്തിച്ചേരുന്നത്.
PC:Sumita Roy Dutta

പരീക്ഷണം

പരീക്ഷണം

ധന്‍കാര്‍ യാത്ര യഥാര്‍ത്ഥത്തില്‍ ഒരു പരീക്ഷണം തന്നെയാണ് യാത്രകന്റെ മാനസീകവും ശാരീരികവുമായ ശേഷി പരീക്ഷിക്കുന്ന ഒരു യാത്ര. തുടക്കത്തില്‍ എളുപ്പമായി തോന്നുമെങ്കിലും മുന്നോട്ട് പോകും തോറും വെല്ലുവിളികളപം കാലാവസ്ഥയും എല്ലാം മാറിമാറി വരും. തുടക്കത്തിലെ ഊഷ്മളമായ ചൂടുള്ള കാലാവസ്ഥ തടാകത്തിനരികിലെത്തുമ്പോഴേയ്ക്കും തണുത്ത കാറ്റായി മാറിയിട്ടുണ്ടാവും. തടാകത്തിന് ഒരു ഹിമാനിയിൽ നിന്നുള്ള ജലസ്രോതസ്സുണ്ട്

നീലയില്‍ നിന്നും പച്ചയിലേക്ക്

നീലയില്‍ നിന്നും പച്ചയിലേക്ക്

എവിടെ നിന്നാണോ തടാകത്തിലേക്ക് നോക്കുന്നത് ആ സ്ഥലമനുസരിച്ച് തടാകത്തിലെ ജലത്തിന്‍റെ നിറത്തില്‍ വ്യത്യാസം കാണാം. വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ അതിന്റെ നിറം നീലയിൽ നിന്ന് പച്ചയിലേക്ക് മാറുന്നു. സ്പിതിയിൽ നിന്ന് ഒരു മണിക്കൂർ (38.5 കിലോമീറ്റർ) അകലെയാണ് തടാകം. മനാലിയിൽ നിന്ന് ഏകദേശം 6 മണിക്കൂർ (239 കിലോമീറ്റർ) അകലെയാണ് ഇത്. ഈ പ്രദേശം വളരെ തണുപ്പാണ്, ശൈത്യകാലത്ത് താപനില -14 ആയി കുറയുന്നു. വർഷത്തിൽ ശരാശരി താപനില 5-20 ഡിഗ്രിയാണ്.
PC:Sumita Roy Dutta

 ട്രക്കിങ്ങില്‍ കരുതേണ്ടത്

ട്രക്കിങ്ങില്‍ കരുതേണ്ടത്

മനോഹരമായ ധങ്കർ തടാകത്തിലേക്ക് നിങ്ങൾ ഒരു ട്രെക്കിംഗ് ആസൂത്രണം ചെയ്യുകയാണെങ്കിൽ നിര്‍ബന്ധമായും ചില സാധനങ്ങള്‍ ബാഗില്‍ കരുതേണ്ടതുണ്ട്. ഒന്നാമതായി, നിങ്ങളുടെ എല്ലാ ട്രെക്കിംഗ് ഗിയറുകളും പരിശോധിക്കുക - ശരിയായ ഷൂസ്, വസ്ത്രം, ബാക്ക്പാക്ക് മുതലായവ. നിങ്ങൾക്ക് ഒരു ട്രക്കിങ് സ്റ്റിക്ക് ആവശ്യമായി വന്നേക്കാം.
(തടാകത്തിലെ നിങ്ങളുടെ കാത്തിരിപ്പ് ഉൾപ്പെടെ) ട്രെക്കിംഗ് സമയമെടുക്കുന്നതിനാൽ ഭക്ഷണവും വെള്ളവും കൊണ്ടുപോകുക. അടിയന്തിര സാഹചര്യങ്ങളിൽ ഒരു മെഡിക്കൽ കിറ്റ് കൂടി കരുതാം.

ഭംഗി ആസ്വദിക്കാം തിരികെ വരാം

ഭംഗി ആസ്വദിക്കാം തിരികെ വരാം

എല്ലാ യാത്രകളിലും ചെയ്യേണ്ടതു പോലെ തന്നെ അവിടെ പോയി നല്ല യാത്രകളും അനുഭവങ്ങളും മാത്രം സ്വന്തമാക്കി തിരികെ വരാം. ഭക്ഷണത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ ഒന്നും അവശിഷ്ടങ്ങള്‍ അവിടെ ഇടുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. നമ്മള്‍ പോകുന്ന യാത്രകളില്‍ പ്രകൃതിയെ ഒട്ടും തന്നെ മലിനപ്പെടുത്തില്ല എന്ന് തീരുമാനിക്കുക.

ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന 100 സൈറ്റുകളിൽ ഒന്നാണ് ധങ്കർ തടാകം. അതിനാൽ നിങ്ങൾ ഈ സ്ഥലം സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾ അത് മലിനപ്പെടുത്തരുത്. ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കൂ, പക്ഷേ പ്ലാസ്റ്റിക് ഉൽ‌പന്നങ്ങൾ എടുക്കുന്നത് ഒഴിവാക്കുക -മൃഗങ്ങളെ ഉപദ്രവിക്കരുത്. കൂടാതെ താമസസ്ഥലം നേരത്തെ തന്നെ ബുക്ക് ചെയ്യുവാനും ശ്രദ്ധിക്കുക.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

വിമാന യാത്രക്കാർക്ക് ദില്ലിയിൽ നിന്ന് കുളു-മനാലി വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാനം കയറാം. വിമാനത്താവളത്തിൽ നിന്ന് ബസ്സിൽ കയറുക അല്ലെങ്കിൽ ധാങ്കർ മഠത്തിലേക്ക് ടാക്സി വാടകയ്ക്കെടുക്കുക. തടാകത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ജോഗീന്ദർ നഗർ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷന്‍ . ഇവിടെ നിന്നും ആദ്യം ടാബോയിലോ കാസ പട്ടണത്തിലോ എത്തിച്ചേരുക, തുടർന്ന് നിങ്ങളുടെ യാത്രയുടെ ബാക്കി ഭാഗം തുടരുക.

 ധാങ്കര്‍ ട്രക്കിങ്

ധാങ്കര്‍ ട്രക്കിങ്

ധാന്‍കര്‍ തടാകത്തിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത് ധങ്കർ വില്ലേജിൽ നിന്നാണ്.
14000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധങ്കർ തടാകത്തിലെത്താൻ ധങ്കർ വില്ലേജിൽ നിന്ന് 45 മുതൽ 60 മിനിറ്റ് വരെ ട്രെക്കിംഗ് ആവശ്യമാണ്. തടാകത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് വിനോദ സഞ്ചാരികൾ തങ്ങളുടെ കാറുകൾ ധങ്കർ മൊണാസ്ട്രിയിൽ പാർക്ക് ചെയ്യുന്നു. ഉയർന്ന പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് സമ്പന്നമായ എനർജി ബാറുകൾ, ഉണങ്ങിയ പഴങ്ങൾ, വാഴപ്പഴം എന്നിവ കരുതുവാനും ട്രെക്കിംഗിൽ നിങ്ങളുടെ ഊർജ്ജം നില നിലനിർത്തുവാനും ശ്രമിക്കുക.

ലക്ഷദ്വീപ്: ജയിലില്ല, കുറ്റകൃത്യങ്ങളില്ല, ഏറ്റവും സംതൃപ്തരായ ജനതയു‌ടെ നാട്ലക്ഷദ്വീപ്: ജയിലില്ല, കുറ്റകൃത്യങ്ങളില്ല, ഏറ്റവും സംതൃപ്തരായ ജനതയു‌ടെ നാട്

സിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ചസിനിമയിലൂടെ തലവര മാറിയ ഗ്രാമങ്ങള്‍! സ്മര്‍ഫും പോപ്പോയും ഭരിക്കുന്ന ഇടങ്ങള്‍, വിസ്മയിപ്പിക്കുന്ന കാഴ്ച

Read more about: spiti lake trekking adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X