» »ദീപാവലിയുടെ വ്യത്യസ്തത അറിയാന്‍ ഈ നഗരങ്ങള്‍

ദീപാവലിയുടെ വ്യത്യസ്തത അറിയാന്‍ ഈ നഗരങ്ങള്‍

Written By: Elizabath

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. അതുപോലെതന്നെയാണ് ഇവിടുത്തെ ആഘോഷങ്ങളും. ദേശത്തിനും സമയത്തിനുമനുസരിച്ച് പേരൊന്നു തന്നെയാണെങ്കിലും ഇവിടുത്തെ ആഘോഷങ്ങളുടെ രീതി വ്യത്യസ്തമായിരിക്കും. ദീപങ്ങളും വെടിക്കെട്ടുകളും മാത്രമല്ല ദീപാവലി എന്നു തെളിയിക്കുന്ന ഇന്ത്യയിലെ നഗരങ്ങളെ പരിചയപ്പെടാം.

ദീപാലങ്കാരം നിറഞ്ഞ മാര്‍ക്കറ്റുകളിലെ ഷോപ്പിങ്ങിന് ജയ്പൂര്‍

ദീപാലങ്കാരം നിറഞ്ഞ മാര്‍ക്കറ്റുകളിലെ ഷോപ്പിങ്ങിന് ജയ്പൂര്‍

ദീപാവലി ആഘോഷത്തിന് ഒഴിച്ചുകൂട്ടാന്‍ പറ്റാത്തതാണ് ദീപങ്ങള്‍. എന്നാല്‍ ഇതിനെ ഒരു പടി കൂടി കൂട്ടി എടുത്ത് ആഘോഷിക്കുന്നവരാണ് പിങ്ക് സിറ്റിയിലെ ആളുകള്‍. ഭവനങ്ങള്‍ മാത്രമല്ല ദീപാവലി സമയത്ത് ഇവിടെ നിറത്തില്‍ കുളിച്ചു നില്‍ക്കുന്നത്. മാര്‍ക്കറ്റുകളും കെട്ടിടങ്ങളും വരെ ഇവിടെ വൈദ്യുതാലങ്കാരത്തില്‍ മുങ്ങിയിരിക്കും.

PC: Marc Shandro

നരകാസുര വധത്തിന് സാക്ഷിയാകാന്‍ ഗോവ

നരകാസുര വധത്തിന് സാക്ഷിയാകാന്‍ ഗോവ

കൃഷ്ണന്‍ അസുരനായ നരകാസുരനെ കൊന്നതിന്റെ ഓര്‍മ്മയായിട്ടാണ് പലയിടത്തും ദീപാവലി ആഘേഷിക്കുന്നത്. അതിനാല്‍ തന്നെ ദീപാവലിയുടെ ആദ്യദിവസം അറിയപ്പെടുന്നത്
ഗോവയില്‍ മത്സരങ്ങളാണ് ദീപാവലി സമയത്ത് കാണാവാന്‍ സാധിക്കുക.നരകാസുരന്റെ വലിയ രൂപങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഗ്രാമങ്ങള്‍ തമ്മിലാണ് മത്സരം നടക്കുക.

PC: Pete Birkinshaw

കാളിപൂജയുള്ള ദീപാവലി ആഘോഷത്തിന് കൊല്‍ക്കത്ത

കാളിപൂജയുള്ള ദീപാവലി ആഘോഷത്തിന് കൊല്‍ക്കത്ത

ലക്ഷ്മി ദേവിെയ ആരാധിക്കുന്ന അവസരമാണ് ദീപാവലിയെങ്കില്‍ കൊല്‍ക്കത്തയില്‍ ആരാധിക്കുക കാളിയേയാണ്. കൊല്‍ക്കത്തയില്‍ മാത്രമല്ല, പശ്തചിമ ബംഗാള്‍, ത്രിപുര, ഒഡാഷ, ആസാം തുടങ്ങിയ സ്ഥലങ്ങളിലും ഇതുതന്നെയാണ്.

PC: Matthias Rosenkranz

ചുമര്‍ചിത്രങ്ങള്‍ കാണാന്‍ നഥ്വാര

ചുമര്‍ചിത്രങ്ങള്‍ കാണാന്‍ നഥ്വാര

രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള നഥ്വാര ഗ്രാമത്തിലെ ദീപാവലി ആഘോഷങ്ങള്‍ കുറച്ചധികം വ്യത്യസ്തമാണ്. പിച്ച്വായി ചിത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഈ ഗ്രാമത്തില്‍ ശ്രീകൃഷ്ണനെയാണ് ദീപാവലി സമയത്ത് ആരാധിക്കുന്നത്.
പിച്ച്വായി ചിത്രങ്ങളുപയോഗിച്ച് മതിലുകളും ഭിത്തികളും അലങ്കരിക്കുന്നതാണ് ഇവിടുത്തെ ആഘോഷത്തിന്റെ പ്രധാന ഭാഗം.

PC: Fae

ദീപങ്ങളില്‍ കുളിച്ച ഗംഗ കാണാന്‍ വാരണാസി

ദീപങ്ങളില്‍ കുളിച്ച ഗംഗ കാണാന്‍ വാരണാസി

ദീപാവലിയുടെ അവസാനത്തെ ദിവസമാണ് വാരണാസിയിലെ ആഘോഷങ്ങള്‍ക്ക് ഏറ്റവും ഭംഗിയുണ്ടാവുക. ദേവ് ദിവാലി എന്നാണ് ഈ ദിവസം അറിയപ്പെടുക. അന്ന് വെടിക്കെട്ടുകള്‍കൊണ്ടും വെളിച്ചങ്ങള്‍ കൊണ്ടും തികച്ചും മറ്റൊരു രൂപമായിരിക്കും വാരണാസിക്കും ഗംഗാ നദിക്കും.

PC: Matt Zimmerman

Please Wait while comments are loading...