Search
  • Follow NativePlanet
Share
» »ആൻഡമാനിന്റെ മുത്താണ് ദിഗ്ലിപൂർ...കാരണം ഇതാണ്!!

ആൻഡമാനിന്റെ മുത്താണ് ദിഗ്ലിപൂർ...കാരണം ഇതാണ്!!

കടൽക്കാഴ്ചകളും തീരങ്ങളും...ഇടതൂർന്നു നിൽക്കുന്ന തെങ്ങുകൾ...ഭംഗി നിറഞ്ഞ സൂര്യോദയങ്ങൾ.. ആൻഡമാൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിവരുന്ന കാഴ്ചകളാണിത്. എന്നാൽ ഇതുമാത്രമാണോ ഇവിടെയുള്ളത് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഈ നാട് കണ്ടുവന്ന സഞ്ചാരികളാണ്. കേരളത്തിന്റെ മറ്റൊരു പതിപ്പു പോലെ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കാഴ്ചകൾ ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നതിൽ ഒരു സംശയവും ഇല്ല. പരിഷ്കൃത സമൂഹത്തിനോട് അകൽച്ച കാണിച്ച് തങ്ങളുടെ ലോകത്തിൽ മാത്രം ഒതുങ്ങിയ ഗോത്രവർഗ്ഗക്കാരും ഇവിടെയുണ്ട്. ഇങ്ങനെ കഥകളും കാഴ്ചകളും കൊണ്ട് സമ്പന്നമായ ഇവിടെ ആൻഡമാനിന്റെ മുത്ത് എന്നറിയപ്പെടുന്ന ഒരിടമുണ്ട് ദിഗ്ലിപൂർ...അതിശയിപ്പിക്കുന്ന രഹസ്യങ്ങൾ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ദിഗ്ലിപൂരിന്റെ വിശേഷങ്ങളിലേക്ക്!!!

ആൻഡമാനിന്റെ സ്വർഗ്ഗം

ആൻഡമാനിന്റെ സ്വർഗ്ഗം

ഒരു ദ്വീപിനുവേണ്ടുന്ന എല്ലാ കഥകളുമായി തേടിയെത്തുന്നവരെ കാത്തിരിക്കുന്ന നാടാണ് ദിഗ്ലിപൂർ. സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ആന്‍ഡമാനിന്റെ കാഴ്ചകളിൽ ഒരിക്കലും മാറ്റി നിർത്തുവാൻ പറ്റാത്ത ഇവിടം വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചകളുമാണ് സ‍ഞ്ചാരികൾക്കു കൊടുക്കുന്നത്. ആൻഡമാനി‍റെ യഥാർഥ സൗന്ദര്യം ആസ്വദിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ തീർച്ചയായും ലിസ്റ്റിൽ ഈ സ്ഥലവും ഉൾപ്പെടുത്താം.

രാം നഗർ

രാം നഗർ

ദിഗ്ലിപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ഒരു ചെറിയ ഗ്രാമമാണ് രാംനഗർ. കണ്ടൽക്കാടുകൾക്കും ജൈവ വൈവിധ്യത്തിനും പേരുകേട്ടിരിക്കുന്ന രാംനഗറിലെ ബീച്ചുകളും നല്ല നിലവാരം പുലർത്തുന്നവയാണ്. വാട്ടർ സ്പോർട്സുകൾക്കും സാഹസിക വിനോദങ്ങൾക്കും ഇവിടം പ്രസിദ്ധമാണ്. പവിഴപ്പുറ്റുകളുടെ കാഴ്ചയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ആൻഡമാനിൽ അധികം ആളുകൾ എത്തിച്ചേരാത്ത ഇടം കൂടിയാണ് ഇത്.

P.C: James Donaldson

ലാമിയാ ബീച്ച്

ലാമിയാ ബീച്ച്

പെബ്ബിൾ ബീച്ച് എന്നറിയപ്പെടുന്ന ലാമിയാ ബീച്ച് സൗന്ദര്യം കൊണ്ട് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്ന ഇടമാണ്. സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാമിയാ ബീച്ച് സാഡിൽ പീക്ക് എന്ന പർവ്വതത്തിന്‍റ താഴ്വാരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

P.C: Nattu Adnan

മണ്ണിൻറെ അഗ്നിപർവ്വതം

മണ്ണിൻറെ അഗ്നിപർവ്വതം

തീ തുപ്പുന്നതും പുകഞ്ഞുകൊണ്ടിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങളെക്കുറിച്ചാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ മഡ് വോൾകാനോയാണ് ഇവിടുത്തെ ആകർഷണം. ഡിഗ്ലിപൂരിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ശ്യാംനഗറിലെ കാടിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ആൽഫ്രഡ് കേവ്സ്

ആൽഫ്രഡ് കേവ്സ്

പ്രകൃതിയുടെ മറ്റൊരു അത്ഭുതമാണ് ഗുഹകൾ. ഇവിടുത്തെ ഗുഹകളും ഇത്തരത്തിൽ പ്രകൃതിയുടെ കഥകളാണ് പറയുന്നത്. ഏകദേശം നാല്പതോളം വരുന്ന ഗുഹകളുടെ ഒരു കൂട്ടമാണ് ഇവിടുത്തെ ആൽഫ്രഡ് കേവ്സ്. ഈ ഗുഹകൾക്കിടയിലൂടെയുള്ള യാത്രയാണ് ഡിഗ്ലിപൂരിലെ സാഹസികമായ കാര്യങ്ങളിലൊന്ന്.

P.C: Tyler Mullins

ശ്യാംനഗർ

ശ്യാംനഗർ

തീർത്തും സാധാരണമായ ഒരു ഗ്രാമമെന്ന് ശ്യാംനഗറിനെ വിശേഷിപ്പിക്കാമെങ്കിലും കാഴ്ചകളുടെ കാര്യത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടം. കാടുകൾക്കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ജൽ ടിക്രി എന്നാണ് പ്രാദേശിക ഭാഷയിൽ അറിപ്പെടുന്നത്

P.C: Daniel Sturgess

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആൻഡമാനിലെ പ്രധാന നഗരമായ പോർട് ബ്ലെയറിൽ നിന്നും വെറും അ‍ഞ്ച് കിലോമീറ്റർ അകലെയാണ് ഡിഗ്ലിപൂർ സ്ഥിതി ചെയ്യുന്നത്. പോർട്ബ്ലെയറിൽ നിന്നും ഫെറി സർവ്വീസ് ഉപയോഗിച്ചോ അല്ലെങ്കിൽ സീ പ്ലെയിനിനോ ഇവിടേക്ക് എത്താം.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മഴയ്ക്ക് ശേഷമുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. അതുകൊണ്ട് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം ഇവിടേക്കുള്ള യാത്രകൾക്കായി പ്ലാൻ ചെയ്യാം.

ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടത്തിന്റെ ഇന്നത്തെ അവസ്ഥ അറിയേണ്ടെ?

പശ്ചിമഘട്ടത്തെ തോൽപ്പിക്കുന്ന പൂർവ്വഘട്ട കാഴ്ചകൾ

Read more about: andaman islands port blair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X