Search
  • Follow NativePlanet
Share
» »ദ്വാരകയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദ്വാരകയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് ദ്വാരക. ഭഗവാന്‍ ശ്രീകൃഷ്ണന്റെ രാജധാനിയായിരുന്ന ദ്വാരകയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും

By Maneesh

മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് ദ്വാരക. ഭഗവാന്‍ ശ്രീകൃഷ്ണന്റെ രാജധാനിയായിരുന്ന ദ്വാരകയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഏഴ് പൗരാണിക നഗരങ്ങളില്‍ ഒന്നായ ദ്വാരകയില്‍ ഒന്ന് സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികളും ഉണ്ടാകില്ലാ.

ദ്വാരകയേക്കുറിച്ച് വിശദമായി വായിക്കാൻ ആഗ്രഹിക്കുന്നവർക്ക്

ഗുജറാത്തിലാണ് ഇപ്പോഴത്തെ ദ്വാരക സ്ഥിതി ചെയ്യുന്നത്. ദ്വാരകയിലൂടെ നടക്കുന്ന ഓരോ സഞ്ചാരികൾക്കും പഴയ ദ്വാരക സന്ദർശിച്ച അനുഭൂതി ലഭിക്കുന്ന നിരവധി കാഴ്ചകൾ ഉണ്ട്. ദ്വാരകയിലേക്ക് യാത്ര ചെയ്യുമ്പോൾ കണ്ടിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം.

പുരാണങ്ങളില്‍ പറയുന്ന 20 സ്ഥലങ്ങള്‍

ദ്വാരകാധീശ ക്ഷേത്രം

ദ്വാരകാധീശ ക്ഷേത്രം

ജഗത് മന്ദിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദ്വാരകാധീശ ക്ഷേത്രമാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Scalebelow
ഖുംലി

ഖുംലി

ഗുജറാത്തിലെ മനോഹരമായ ഒരു ക്ഷേത്രനഗരമാണ് ഖുംലി. ഏഴാം നൂറ്റാണ്ടിലാണ് ബര്‍ദ ഹില്ലിന്‍റെ താഴ്വാരത്തുള്ള ഈ ചെറുപട്ടണം നിര്‍മിക്കപ്പെട്ടത്. ജേത്വാ സാല്‍ കുമാറാണ് ഖുംലിയുടെ ശില്‍പിയായി കരുതപ്പെടുന്നത്. കൂടുതൽ വായിക്കാം

നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് നിലകൊള്ളുന്നത്. തീര്‍ത്ഥാടകര്‍ക്കിടയിലെ പ്രശസ്തമായ കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം. ശിവനാണ് പ്രധാന മൂര്‍ത്തി. ശിവരാത്രിക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: dola.das85
രുഗ്‌മണി ക്ഷേത്രം

രുഗ്‌മണി ക്ഷേത്രം

മനോഹരമായ കൊത്തുപണികളുള്ള ഒരു ക്ഷേത്രമാണിത്. ആനകളുടെയും മനുഷ്യരുടെയും ചിത്രങ്ങളാണ് ക്ഷേത്രച്ചുവരുകളില്‍ കൊത്തിയിരിക്കുന്നത്. ദ്വാരകാധീശ ക്ഷേത്രത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണന്റെ ഭാര്യയായിരുന്ന രുക്മിണിദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. കൂടുതൽ വായിക്കാം

ബാല്‍ക്കാ തീര്‍ത്ഥ്

ബാല്‍ക്കാ തീര്‍ത്ഥ്

സൂററ്റിലെത്തുന്ന സഞ്ചാരികള്‍ ദ്വാരകയിലെ ഈ പ്രദേശം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.സോംനാഥിന് വടക്കുള്ള ക്ഷേത്രമാണ് ബാല്‍ക്കാ തീര്‍ത്ഥ്. ഭഗവാന്‍ വിഷ്ണുവിന്‍റെ കൃഷ്ണാവതാരത്തിന്‍റെ പരിസമാപ്തി ഇവിടെ വച്ചായിരുന്നു എന്നാണ് വിശ്വാസം. കൃഷ്ണന്‍റെ കാല്‍പ്പാദം കണ്ട് മാന്‍പേടയാണെന്ന് തെറ്റിദ്ധരിച്ച വേടന്‍ അമ്പെയ്യുകയും അമ്പേറ്റ ഭഗവാന്‍ മരിക്കുകയുമായിരുന്നു. കൂടുതൽ വായിക്കാം

ഗോമതി ഘട്ട് ക്ഷേത്രങ്ങൾ

ഗോമതി ഘട്ട് ക്ഷേത്രങ്ങൾ

ഗോമതി നദിയുടെ കരയില്‍ ശിവന്‍, കൃഷ്ണന്‍, രാമന്‍, സുധാമ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ഇവയാണ് ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ഗോമതി നദിയില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: anurag agnihotri
ബെയ്റ്റ് ദ്വാരക

ബെയ്റ്റ് ദ്വാരക

ദ്വാരകയിലെത്തുന്ന ഒരു സഞ്ചാരിയും കാണാതെ പോകരുതാത്ത കാഴ്ചയാണ് ബെയ്റ്റ് ദ്വാരക. വല്ലഭാചാര്യര്‍ നിര്‍മിച്ച ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെയാണ്. 500 വര്‍ഷം പഴക്കമുണ്ട് ഇതിന്. ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: T.sujatha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X