Search
  • Follow NativePlanet
Share
» »കൊച്ചിന്‍ കാർണിവൽ മുതൽ പാലാ ജൂബിലി വരെ

കൊച്ചിന്‍ കാർണിവൽ മുതൽ പാലാ ജൂബിലി വരെ

ഇതാ ഡിസംബറിൽ നമ്മുടെ കേരളത്തിലുള്ള പ്രധാന ആഘോഷങ്ങൾ നോക്കാം

ഡിസംബറെന്നാൽ ആഘോഷങ്ങളുടെ സമയമാണ്... ക്രിസ്മസിന്റെ ഒരുക്കങ്ങൾ ഒരു വശത്ത് തകർക്കുമ്പോൾ അവധിയുടെ ആഘോഷങ്ങളിലായിക്കും കുട്ടികള്‍. യാത്രകളും തീർഥാടനങ്ങളും ട്രക്കിങ്ങും ഒക്കെ പ്ലാൻ ചെയ്യുവാൻ പറ്റിയ സമയവും ഇത് തന്നെയാണ്. ശനിയും ഞായറുമായി അവധി ദിവസങ്ങളുള്ളതിനാൽ യാത്രകൾ പ്ലാന്‍ ചെയ്യുവാനും എളുപ്പം. നമ്മുടെ നാട്ടിലാണെങ്കിൽ ഇഷ്ടം പോലെ ആഘോഷങ്ങളാണ് ഈ ഡിസംബറിലുള്ളത്. കൊച്ചിൻ കാർണിവലും പാലാ ജൂബിലിയും കനകക്കുന്ന് വസന്തോത്സവവും ആറ്റുകാൽ പൊങ്കാലയും ഒക്കെയായി തിരക്കേറിയ ആഘോഷങ്ങളുള്ള മാസം. ഇതാ ഡിസംബറിൽ നമ്മുടെ കേരളത്തിലുള്ള പ്രധാന ആഘോഷങ്ങൾ നോക്കാം...

സാന്താ ക്രൂസ് ബസലിക്ക ഫീസ്റ്റ്

സാന്താ ക്രൂസ് ബസലിക്ക ഫീസ്റ്റ്

ഫോർട്ട് കൊച്ചി മോഹിപ്പിക്കാത്ത സഞ്ചാരികളുണ്ടാവില്ല. പുരാതന കാലത്തേയ്ക്ക് കൊണ്ടുപോകുന്ന കെട്ടിടങ്ങളും ഭൂതകാലത്തിന്റെ അടയാളവുമായി നിൽക്കുന്ന തെരുവുകളും ചേർന്ന് മനസ്സിൽ കയറിക്കൂടുന്ന നാട്. ആഘോഷങ്ങൾക്കും പെരുന്നാളുകൾക്കുമൊന്നും ഒരു കുറവുമില്ലാത്ത കൊച്ചിയിലെ ആഘോഷങ്ങളിൽ ഒന്നാണ് സാന്താ ക്രൂസ് ബസലിക്ക ഫീസ്റ്റ്. സാന്താക്രൂസ് ബസലിക്കയിലെ പെരുന്നാളും പ്രദക്ഷിണവും ഒരു മതത്തിന്‍റെ ആചാരം എന്നതിലുപരിയായി കൊച്ചിക്കാർ മുഴുവനായി ഏറ്റെടുക്കുന്ന ഒരു ആഘോഷം കൂടിയാണിത്. ഫാത്തിമാ മാതാവിന്റെ തിരുന്നാളാണ് ഇവിടെ നടക്കുന്നത്.
ഡിസംബർ 26 മുതൽ 31 വരെയാണ് പെരുന്നാൾ.

PC:kerala Tourism

കാനത്തൂർ നാൽവർ ഭൂതോത്സവം

കാനത്തൂർ നാൽവർ ഭൂതോത്സവം

കാസർകോഡ് തെയ്യോത്സവങ്ങളുടെ ആരംഭ സമയമാണ് ഡിസംബർ മാസം. അതിൽ ഏറ്റവും പ്രധാനിയാണ് കാനത്തൂർ നാൽവർ ഭൂതോത്സവം. തെയ്യത്തിന്റെ ഗാംഭീര്യവും മുഖത്തെഴുത്തിന്റെ ഭംഗിയും ഒക്കെയറിയുവാൻ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് കാനത്തൂർ നാൽവർ ഭൂതോത്സവം. കണ്ണിനും കാതിനും ഒരു വിരുന്നു തന്നെയാണ് ഈ ഭൂതോത്സവം ഒരുക്കുന്നത്
ഡസംബർ 28 മുതൽ 2020 ജനുവരി 1 വരെയാണ് കാനത്തൂർ നാൽവർ ഭൂതോത്സവം നടക്കുക.

PC:Kerala Tourism

 വസന്തോത്സവം, കനകക്കുന്ന് പാലസ്

വസന്തോത്സവം, കനകക്കുന്ന് പാലസ്

തിരുവനന്തപുരംകാർക്കും സഞ്ചാരികൾക്കുമായി വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ആഘോഷമാണ് കനകക്കുന്ന് കൊട്ടാരത്തിലെ വസന്തോത്സവം. പുഷ്പമേള, കാർഷിക മേള, കാർഷികോത്പന്നങ്ങളുടെ വിപണനം, ട്രൈബൽ ഫെസ്റ്റിവൽ, ഫൂഡ് ഫെസ്റ്റിവൽ തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമാണ്. കനകക്കുന്ന് കൊട്ടാരത്തിലും നിശാഗന്ധി, സൂര്യകാന്തി ഓഡിറ്റോറിയത്തിലുമായാണ് പരിപാടികൾ നടക്കുക. എല്ലാ വര്‍ഷവും ഇതേ സ്ഥലത്ത് ഡിസംബർ 21 മുതൽ 2020 ജനുവരി മൂന്ന് വരെയാണ് വസന്തോത്സവം നടക്കുക.

PC:Kerala Tourism

കൊച്ചിൻ കാര്‍ണിവൽ

കൊച്ചിൻ കാര്‍ണിവൽ

ഫോർട്ട് കൊച്ചിക്കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കൊച്ചിൻ കാർണിവൽ. പുതുവർഷത്തെ വരവേത്ക്കുവാൻ ഇതിലും വലിയ ആഘോഷങ്ങൾ നമ്മുടെ നാട്ടിൽ വേറെയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിൻ കാർണിവലിൽ പങ്കെടുക്കുവാനായി ആളുകളെത്താറുണ്ട്. ബൈക്ക് റേസ്, ഗുസ്തി, ഫുട്‌ബോള്‍,പഞ്ചഗുസ്തി, കയാക്കിങ്, നീന്തല്‍, രംഗോലി, കോലംവരക്കല്‍, ചിത്രരചന തുടങ്ങി ആഘോഷങ്ങള്‍ ഇവിടെ പരിപാടിയുടെ ഭാഗമായി നടത്തും.പോര്‍ച്ചുഗീസുകാരുടെ കാലത്ത് കൊച്ചിയില്‍ നടത്തിയിരുന്ന പുതുവത്സാരാഘോഷങ്ങളുടെ തുടര്‍ച്ചയായണ് കൊച്ചിൻ കാർണിവൽ ആഘോഷിക്കുന്നത്. കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് പുതുവര്‍ഷരാത്രയില്‍ പാപ്പാഞ്ഞിക്ക് തീകൊളുത്തുന്ന ചടങ്ങ്. ഫോര്‍ട്ട് കൊച്ചി ബീച്ചിനു സമീപത്തായി ഒരുക്കിയിരിക്കുന്ന ഭീമന്‍ സാന്താക്ലോസിന് കൃത്യം പുതുവര്‍ഷം പുലരുമ്പോള്‍ തീകൊളുത്തുന്ന ചടങ്ങാണിത്. ഫോര്‍ട്ട് കൊച്ചിയില്‍ വാസ്‌കോഡ ഗാമ സ്‌ക്വയറിനു സമീപം ബീച്ചിലാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
ഈ വർഷം ഡിസംബർ 25ന് തുടങ്ങി ജനുവരി 1 ന് അവസാനിക്കുന്ന വിധത്തിലാണ് ഇത് പ്ലാൻ ചെയ്തിരിക്കുന്നത്.

PC:Kerala Tourism

പാലാ ജൂബിലി

പാലാ ജൂബിലി

കോട്ടയം പാലാക്കാരുട ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് പാലാ ജൂബിലി. പാലാ ടൗൺ കപ്പേളയിൽ അമലോത്ഭവ മാതാവിന്റെ തിരുന്നാളാണ് പാലാ ജൂബിലി അല്ലെങ്കിൽ ജൂബിലി പെരുന്നാൾ എന്നറിയപ്പെടുന്നത്. പാലാ കത്തീഡ്രൽ,ളാലം പഴയ പള്ളി, ,ളാലം പുത്തൻപള്ളി എന്നീ 3 ഇടവകകളുടെ ആഭിമുഖ്യത്തിലാണ് ജൂബിലി തിരുന്നാൾ എല്ലാ വർഷവും കൊണ്ടാടുന്നത്. മനോഹരമായി അലങ്കരിച്ച് പാലാപട്ടണവും പ്രധാന തിരുന്നാൾ നടക്കുന്ന ഡിസംബർ എട്ടിലെ നഗരത്തിലെ പരിപാടികളും തലേ ദിവസത്തെ നഗരത്തിലെ ആഘോഷങ്ങളും കണ്ടവർ ഒരിക്കലും മറക്കാത്ത വിധത്തിലായിരിക്കും ഇവിടെ പെരുന്നാൾ കൊണ്ടാടുക.
എല്ലാ വർഷവും ഡിസംബർ 1 മുതൽ 8 വരെയാണ് പാലാ ജൂബിലി.

PC: Augustine Joseph

കൊച്ചിൻ ഇന്‍റർനാഷണൽ ബോട്ട് ഷോ

കൊച്ചിൻ ഇന്‍റർനാഷണൽ ബോട്ട് ഷോ

കൊച്ചിൻ ഇന്‍റർനാഷണൽ ബോട്ട് ഷോയുടെ രണ്ടാം എഡിഷനാണ് ഈ വർഷത്തെ മറ്റൊരു പ്രധാന പരിപാടികളിലൊന്ന്.കൊച്ചി വില്ലിങ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്‍ററിലാണ് ഇട് നടക്കുക.
2019 ഡിസംബർ 5 മുതൽ 7 വരെയുള്ള തിയ്യതികളിലാണ് ബോട്ട് ഷോ. പ്രധാനമായും ഏഷ്യ ഭൂഖണ്ഡത്തിലെ വ്യാപാരികളെ ഉദ്ദേശിച്ചുള്ള പരിപാടിയാണിത്.‌

ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾ

ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X